
നയാഗ്ര വെള്ളച്ചാട്ടം !! ലോകമഹാത്‌ഭുതങ്ങളില്‍ ഒന്ന്. അമേരിക്കയില്‍ നിന്നു കാനഡയിലേക്കു പതിക്കുന്നു എന്നൊക്കെ കേട്ടപ്പോള്‍ അതെങ്ങനെ എന്നൊരു സംശയം ഉണ്ടായിരുന്നു.എങ്ങനെ എന്നു കണ്ടപ്പോള്‍ മനസ്സിലായി. അങ്ങനെ രണ്ടുപേര്‍ക്കും മദ്ധ്യേ ആയതുകൊണ്ട് രണ്ട് കൂട്ടരും ഇവിടെ നിന്നു ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നു എന്നാണു കേട്ടറിവ്.
12 comments:
ഞാന്‍ ഒരു പരീക്ഷണം നടത്തി നോക്കി. നയാഗ്രയുടെ ഫോട്ടോ ഇട്ടു. :)
കൊള്ളാം.....
മായ്ച്ചു കളഞ്ഞതൊക്കെ കണ്ടുപിടിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ഉണ്ട് കേട്ടോ ബിന്ദു :)
വക്കാരി.. അതു മനപൂര്‍വമല്ല അറിഞ്ഞോണ്ടല്ലേ..( സത്യത്തില്‍ അതിന്റെ ഡേറ്റ് സെറ്റ് ചെയ്തതില്‍ വന്ന എന്തോ കുഴപ്പം കൊണ്ട് അങ്ങനെ വന്നതാണ്. അല്ലാതെ മായ്ച്ചതല്ല, അന്നെടുത്ത എല്ലാ ഫോട്ടോയിലുമുണ്ട് ആ കളങ്കം :( )
ഇതു കൊള്ളാം. നാളെ ഇടും, ഇന്നിടും എന്നൊക്കെപ്പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു ബിന്ദുവിന്റെ മുഖം കാണാലോന്ന്. ആ മോഹം വെള്ളച്ചാട്ടത്തില്‍ വീണ തൂവാല പോലെ ഒലിച്ചുപോയി.
ബിന്ദുവിന്റെ സ്വന്തം ബ്ലോഗ് സന്ദര്‍ശനം വൈകി.
ബിന്ദുവിന്റെ ബ്ലോഗിന്, ബൂലോഗത്തിന്റെ വിശാലതയിലേക്ക് ബിലേറ്റഡ് സ്വാഗതം.
നയാഗ്ര വെള്ളച്ചാട്ടം ഞാന്‍ ആദ്യമായി കാണുന്നത്, ചാലക്കുടി സുരഭിയില്‍ വച്ചാണ്!
സുരഭിയിലെ ഉത്ഘാടനചിത്രമായ ‘ഏഴാകടലിന്നപ്പറെ’ (അക്കരെ) എന്ന സിനിമയില്‍ കൊടകരക്കാരിയായ കെ.ആര്‍.വിജയ ‘സുരലോക ജലധാര..‘ എന്ന് നാണിച്ചുനാണിച്ച് പാടുമ്പോള്‍ കൂടെ ഒരു ദരിദ്രവാസി സായിപ്പ് ‘ള..ളാ..ള..അ...‘ എന്ന് പറയുന്ന പാട്ടുസീനിലാണ് നയാഗ്രയിലെ ഹൃദ്യമായ ഈ നീരൊഴുക്ക് ആദ്യമായി എന്റെ ശ്രദ്ധയില്‍ പെടുന്നത്!
‘ഏഴാകടലിന്നപ്പറെ’ കേട്ടപ്പോളാണ് കമലിന്റെ “നുമ്മ” എന്ന സിനിമകാണാന്‍ പോകാന്‍ എന്നെ വിളിച്ച ഫോര്‍ട്ട് കൊച്ചിക്കരനെ ഓര്‍മ്മ വന്നത്.
അവര്‍ക്കൊക്കെ അവസാനാക്ഷരം “ള്‍” ഉണ്ടാവില്ല.
ഞങ്ങയും നിങ്ങയും മാത്രമേയുള്ളു. അങ്ങനെ എന്തിനാ പറയുന്നതെന്നു ചോദിച്ചാല്‍ അവര്‍ പറയും “ഞങ്ങേന്നും നിങ്ങേന്നും ഒന്നും നുമ്മ പറയില്ല.
ബിന്ദു, മനോഹരമായിരിക്കുന്നു നയാഗ്രയുടെ ഫോട്ടോ! ഹോര്‍സ്-ഷൂ ചാട്ടം ഒന്നിച്ച് ഒരൊറ്റ ഫ്രെയിമില്‍ കിട്ടിയല്ലോ.
അവസാനം ബ്ലോഗ് തുടങ്ങി, ല്ലേ... നന്നായി.
വളരെ നല്ല പടമാണു കേട്ടോ. ഞാന്‍ ഒരിക്കല്‍ പോയിട്ടുണ്ട് നയാഗ്രയില്‍. ഇനി ഉടനെ ഒന്നു കൂടി പോയേക്കും.
വക്കാരീ..:) ഞാന്‍ വിട്ടു പോയിരുന്നു, അയല്‍വക്കം നിരങ്ങി ഇങ്ങോട്ടു നോക്കാന്‍ മറന്നു.
സു :) എന്റെ ഫോട്ടോയോ?? അതു വേണോ??
വിശാലാ.. :) ഞാനും ഒരു സിനിമയില്‍ കണ്ടിട്ടുണ്ടു, പക്ഷെ പേരു ഞാന്‍ മറന്നു പോയ്.
കുമാര്‍ . :) നന്ദി, ഇനിയും...
ഇന്ദു :) അവസാനം തുടങ്ങി.
യാത്രാമൊഴി :), ഇനി വരുമ്പോള്‍ അറിയിക്കുക, വെറുതേ.. :)
visit this page, you can find instructions there.
http://vfaq.blogspot.com/
Hope this will help you. :)
Gostei muito dos comentarios.
6P1EYQ The best blog you have!
Post a Comment