Wednesday, December 20, 2006

സന്മനസ്സുള്ളവര്‍ക്കു സമാധാനം!!!

“ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമ സംഗീതമാണു നീ...”

കോളേജുഡേയുടെ അന്നു സ്റ്റേജില്‍ പാടുന്ന ഗായകന്റെ കണ്ണുകള്‍ വന്നു നില്‍ക്കുന്നതു മനസ്സിലായെങ്കിലും കണ്ടില്ലെന്നു നടിച്ചു, തന്റെ സമാധാനത്തിനു വേണ്ടി!

ക്ലാസ്സെല്ലാം കഴിഞ്ഞു പിരിയാന്‍ നേരം ഓട്ടോഗ്രാഫ്‌ നീട്ടിയപ്പോള്‍ അതിലേതോ താളില്‍ എഴുതി തന്നു.
" ഈ വെണ്‍പുറങ്ങളില്‍ ഞാന്‍ എന്റെ ജന്മദിനം കുറിക്കുന്നു, നിനക്കോര്‍മ്മിക്കാന്‍. ഈ ഓര്‍മ്മ നിനക്കത്ര സുഖമുള്ളതല്ലെന്നെനിക്കറിയാം, എങ്കിലും എന്റെ സമാധാനത്തിനു വേണ്ടി..."

വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ ദൂരയാത്രക്കായി ഭര്‍ത്താവുമൊത്തു ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ വന്നു നിന്ന ബസ്സില്‍ കണ്ടക്ടറുടെ സ്ഥാനത്ത്‌ വീണ്ടുമൊരു കണ്ടുമുട്ടല്‍... മുഖം വിളറുന്നത്‌ കണ്ടെങ്കിലും കണ്ടില്ലെന്നു നടിക്കേണ്ടി വന്നു. രണ്ടു പേരുടേയും സമാധാനത്തിന്‌ !

64 comments:

സു | Su said...

സന്മനസ്സുള്ളവര്‍ക്ക് ഇക്കാലത്ത് സമാധാനം ഇല്ല. വൃത്തികെട്ട മനസ്സുള്ളവര്‍ക്കാ സമാധാനം.

ആ കണ്ടക്ടറെ ഞാനും കണ്ടു. ബിന്ദുവിന്റെ ബ്ലോഗ് ഐഡി കൊടുത്തു. ;)

മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു എന്ന പാട്ട് ബിന്ദുവിനോട് പറയാന്‍ പറഞ്ഞു.

ഡാലി said...

ബിന്ദൂട്ടി, അവസാന ഭാഗത്ത് എന്റെ മനസ്സില്‍ മേഘമല്‍ഹാറിന്റെ സ്ക്രീന്‍ പ്ലേ. സൂവേച്ചി പറഞ്ഞ പാട്ട് ആ സിനിമയിലെ ആണൊ?

എന്നാലും പുരോഗതിയുണ്ട് ആദ്യം തന്റെ മനസ്സമാധാനം എന്നത് അവസാനം രണ്ടു പേരുടേയും മന്‍സമാധനം ആയല്ലോ.

reshma said...

നെടുവീര്‍പ്പുകളില്‍ വേവാത്ത, മൌനാനുരാഗത്തിന്‍ ലോലഭാവങ്ങളില്‍ വെറുതെ വെറുതെ തരളിതയാവാത്ത ആ ലെവളെ എനിക്ക് നന്നായി പിടിച്ചു:D
ഇടവേളക്ക് ശേഷം ബിന്ദു എഴുതിയതില്‍ വല്യ സന്തോഷം:)

Abdu said...

ഡാലീ,

സൂ പറഞ്ഞ പാട്ട് ലാല്‍ ജോസിന്റെ ‘രണ്ടാം ഭാവം’ എന്ന സിനിമയിലെ ആണ്. എ‍ന്റെ ഫേവിറിറ്റ് പാട്ടുകളിലൊന്നാണത്.

Inji Pennu said...

അമ്പടീ! :-) എനിക്ക് നല്ലോണം ഇഷ്ടായി ഇത്... ഇതിനാണൊ ഒളിച്ചിരുന്നെഴുതിയങ്കില്‍ നന്നായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു എന്ന് എന്റെ ബ്ലോഗില്‍ ഒരു കമന്റിട്ടത്...
അതിനാണോ പാട്? സൂത്രത്തില്‍ വേറൊരു ബ്ലോഗങ്ങട്ട് തുടങ്ങാ, എന്നിട്ട് സ്വാഗതം എന്ന് ബിന്ദൂട്ടി തന്നെ ആദ്യം സ്വാഗതം പറയാ..അപ്പൊ ആര്‍ക്കും മനസ്സിലാവില്ലല്ലൊ..:-)

ലിഡിയ said...

വൌ എന്തൊരു ബുദ്ധിയാ ഇഞ്ചിപെണ്ണേ ;-),

ഇങ്ങനെ പല തിരിച്ചെടുക്കാനാവാത്ത തിരിച്ചറിയലുകള്‍ നടത്തേണ്ടി വരുന്നത് സത്യം തന്നെ.

-പാര്‍വതി.

സു | Su said...

ഇഞ്ചിപ്പെണ്ണേ :) അങ്ങനെ ഐഡി ഉണ്ടാക്കി സ്വാഗതം പറഞ്ഞത് എവിടെയാണെന്നുകൂടെ കാണിച്ചു തന്നാല്‍ നന്നായിരുന്നു. ;) ഞാനും സ്വാഗതം പറയാം. ;)

Inji Pennu said...

അയ്യ്!സൂവേച്ചി ആ കമന്റിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ടെന്തെങ്കിലും സാമ്യം തോന്നുണ്ടെങ്കില്‍ അത് തികച്ചും യാദൃ’ :-)

ആ..പാറുട്ടിയേ, എന്നെ അങ്ങിനെ പൊക്കിയാല്‍ ഒന്നും ഞാ‍ന്‍ ബുദ്ധി ഷേര്‍ ചെയ്യില്ലാ..വെരി സോറി!

സു | Su said...

ഇഞ്ചിപ്പെണ്ണേ :) ഞാന്‍ വെറുതേ പറഞ്ഞതാ കേട്ടോ.

sreeni sreedharan said...

ബിന്ദു ചേച്ചിയേയ്, കൊള്ളാം കൊള്ളാം
എന്ത്?
നുറുങ്ങ് കൊള്ളാമെന്നാ പറഞ്ഞത്!

(പിന്നെ, ആ ഡ്രൈവറേം കൂടി ഒന്നു വെറുതേ നോക്കാമായിരുന്നൂട്ടോ ;)
അല്ലാ വല്ല പരിചയവുമുണ്ടൊന്ന്...പറയാനൊക്കുകേലേ...

[എന്നെ തല്ലണ്ടാ, ഒന്നു പേഡിപ്പിച്ചാല്‍ മതി;]

Siji vyloppilly said...

ബിന്ദുട്ടി,
ഭര്‍ത്താവ്‌ കൂടെയുണ്ടായിരുന്നതിനാല്‍ കണ്ടില്ലെന്നു നടിച്ചതു കള്ളം,പണ്ട്‌ ശകുന്തള ദുഷ്യന്തനെ നോക്കിയ പോലെ കര്‍ച്ചീഫ്‌ താഴെയിട്ട്‌ ഒളികണ്ണാല്‍ ഒന്നു നോക്കിയില്ലേ..കള്ളിപ്പെണ്ണ്‍...

Visala Manaskan said...

ബിന്ദു നന്നായിട്ടുണ്ട്. എന്നാലും ഒരു ഹായ് പറയാരുന്നു.

ഞാന്‍ പണ്ട് വിചാരിച്ചിട്ടുണ്ട്. നമ്മളെ പരിചയമുള്ള പെമ്പിള്ളാരൊക്കെ കെട്ടിയോനുമായി വരുമ്പോള്‍ ഞാന്‍ വേറെ ജോലിയൊന്നും കിട്ടാതെ ഏതെങ്കിലും ഹോട്ടലില്‍ വെയ്റ്ററുടെ റോളില്‍ നില്‍ക്കുന്നതും, അവര്‍ക്ക് വെള്ളം കൊണ്ടു കൊടുക്കുമ്പോള്‍

“എടോ തന്നോട് ചൂട് വെള്ളം കൊണ്ടുവരാന്‍ പറഞ്ഞിട്ട് പച്ചവെള്ളമാണോ കൊണ്ടുവന്നിരിക്കുന്നേ? ബ്ലഡി ഫൂള്‍“

എന്ന് അവളുമാരുടെ ഭര്‍ത്താക്കന്‍ മാര്‍ എന്നെ ഷൌട്ട് ചെയ്യുന്നതും എന്റെ മേലേക്ക് വെള്ളം ഒഴിക്കണതും മറ്റും.

അങ്ങിനെയെങ്ങാന്‍ സംഭവിച്ചാല്‍, അവന്റെ പരിപ്പ് ഞാനെടുക്കും എന്നും ഓര്‍ക്കാറുണ്ട്!

K.V Manikantan said...

ബിന്ദുവോപ്പാള്‍,
ആ പാവം കണ്ട്രാവി, നിങ്ങടെ കല്യാണത്തിന് പന്തലിന്റെ അറ്റത്ത് നിന്ന് ഹൃദയം പൊട്ടി, മംഗളം നേരുന്നു ഞാന്‍.....
പാടിയത് കേട്ടില്ലല്ലേ! കഷ്ടം!

Santhosh said...

ഹും, റ്റിക്കറ്റില്ലാതെ യാത്ര തരമായത് ആരും കണ്ടില്ലെന്നാണോ വിചാരം. അന്ന് ആ പാട്ട് കേട്ടിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ഫ്രീ റൈഡ് കിട്ടില്ലായിരുന്നോ? ഇനി പറഞ്ഞിട്ടെന്ത് കാര്യം...

reshma said...

ശ്ശെടാ! ഇവിടെ മനുഷ്യന്മാര്‍ക്ക് ഒരു കഥ എഴുതാനും പറ്റൂല്ലേ?എല്ലാരും ഇങ്ങനെ ചങ്കീ കൊള്ളുന്ന വര്‍ത്താനം പറഞ്ഞാ ബിന്ദു ബൂലോകമൊക്കെ വിട്ട് ദേശാ‍ാടനത്തിന് പോയിക്കളയും ട്ടോ.

Adithyan said...

ഹോ സമാധാനമായി ഈ കമന്റെല്ലാം വായിച്ചപ്പാ...

ഭാവനാസൃഷ്ടികള്‍ സ്വന്തം ആത്മകഥയാണെന്ന് നാട്ടുകാര്‍ പറയുന്നത് കേട്ടു നില്‍ക്കേണ്ടിവരുന്ന ദുരവസ്ഥ ഒരാള്‍ക്കും കൂടെ ഉണ്ടായല്ലോ... എന്തൊരാശ്വാസം... ;)

ബിന്ദുച്ചേച്ചീ, ഇപ്പൊ നല്ല സുഖം തോന്നുന്നുണ്ടാവും അല്ലെ? :))

മനോജ് കുമാർ വട്ടക്കാട്ട് said...

അവനെയൊരു ലാന്‍സറിലോ കൊറോളയിലോ ആയിരുന്നു കണ്ടുവെന്നതെങ്കില്‍ ഞാന്‍ കണ്ടില്ലെന്ന് നടിക്കുമായിരുന്നു. സ്വന്തം സമാധാനത്തിന്‌!

(നന്നായിരിക്കുന്നു, ബിന്ദു)

Siju | സിജു said...

കണ്ടക്റ്റര്‍ സുമംഗലി പാടിയത് ബിന്ദു ചേച്ചി കേട്ടില്ലേ..

ദിവാസ്വപ്നം said...

ഹാ‍ാ‍ാ‍ാ ഹാ‍ാ‍ാ

ഇതാണ് ഞാന്‍ നോക്കിയിരുന്ന കമന്റ്. പടിപ്പുരേ, അതു കലകലക്കി... ഹി ഹി ഹി...

അല്ല, ബിന്ദുച്ചേച്ചിയേ ഒരു ഡൌട്ട്, ഈ ബസ് കണ്ടകടര്‍ പണിയെന്താ തീരെ മോശാണോ... നാട്ടില്‍ തിരിച്ചു ചെന്നാല്‍, ഒരു ബസിലെങ്കിലും ജോലി കിട്ടണമെന്നേ എനിക്കാശയുള്ളൂ കേട്ടോ...

പ്രിയംവദ-priyamvada said...

എന്തു നല്ല പാട്ടു..എന്നിട്ടും മനസലിഞ്ഞില്ലല്ലോ .അതോ പാടി കൊളമാക്കിയോ?

അനംഗാരി said...

ബിന്ദുവേ....എന്തായാലും മോശമായി.ശോഭനമായ അതു സൌജന്യമായി ബസ്സില്‍ യാത്ര ചെയ്ത് കേരളം മുഴുവന്‍ കാണാനുള്ള ഭാഗ്യം കളഞ്ഞില്ലേ.

ഓ:ടോ:ഇനിയും വേണമെങ്കില്‍ ആലോചിക്കാം.
ഹഹ്ഹഹ്ഹ!

ദേവന്‍ said...

നന്നായിപ്പോയി. അവന്‍ പാട്ടുപാടിയെങ്ങാന്‍ വീഴ്ത്തിയെങ്കില്‍ എനിക്കാകെ ദേഷ്യമായേനെ.

കുരിപ്പ്‌ പുറപ്പെട്ട പാട്ടുകാരന്മാര്‍ കോളെജിലെ പെണ്‍പിള്ളേരെ മൊത്തത്തില്‍ കേറി പ്രേമിക്കുന്ന ഇടപാട്‌ നിരോധിക്കേണ്ടതാകുന്നു. പാട്ടറിയാത്തവനെന്നാ പട്ടിയാന്നോന്നേ? ഹെനിക്ക്‌ രക്തം (മൊത്തം 500ML) തിളക്കുന്നു.

"പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍" എന്നും പാടി പിറകേ ചെന്നവനോട്‌ "നീ വെറും പാട്ടുകാരനല്ല, ഗന്ധര്‍വ്വനാണെങ്കില്‍ പോലും പാമരനാണെങ്കില്‍ എനിക്കു സഹിക്കാന്‍ പാടാ, നീ പോടാ" എന്ന് പറഞ്ഞ ക്ലാസ്സ്‌ മേറ്റ്‌ ജാസ്മിനെ ഞാന്‍ നിന്ന നില്‍പ്പില്‍ ഹൈ ക്ലെഞ്ച്ഡ്‌ ഫിസ്റ്റ്‌ സല്യൂട്ട്‌ ഒരെണ്ണം അടിച്ചു പോയി. ഓളാ ആണ്‍ കുട്ടി!

മുല്ലപ്പൂ said...

ബിന്ദൂ,
ഇതു കൊള്ളാം.
കുട്ടി പോസ്റ്റ് ഇഷ്ടായീ.

ആഗ്രഹിച്ചവളെ കിട്ടാത്തതിന്റെ വാശി ഒരുവനെ, ആഗ്രച്ചതിലും ഉയര‍ത്തില്‍ കൊണ്ടെത്തിച്ചതും ഓര്‍മ്മ വന്നു.(ക: ട: പടിപ്പുരയുടെ കമെന്റ്)

അരവിന്ദ് :: aravind said...

നന്നായി ബിന്ദൂസ് :-)
പ്ലസ് ടു കാലത്തെ എന്റെ ഒരു പ്രേമം ചീറ്റിയതിന് ശേഷം, അവള്‍ വേറെ കല്യാണം കഴിക്കുന്നതും,
അവളുടെ കെട്ട്യോന്‍ ബിസിനസ്സ് നടത്തി കുത്തുപാള എടുക്കുന്നതും, അപ്പോള്‍ കോടീശ്വരനായ ഞാന്‍ ചെന്ന്
അവന് കോടികള്‍ നല്‍കി സഹായിക്കുന്നതും, അവളെന്നെ നന്ദിയോടെ നോക്കുമ്പോള്‍
“ഏയ് ഞാനാ ടൈപ്പല്ല” എന്ന രീതിയില്‍ ഒന്നു നോക്കി, എന്റെ മാരുതി (അന്നാ കാറേ കണ്ടിട്ടുള്ളൂ)യില്‍ കയറി ഓടിച്ചു പോകുന്നതും ഞാനും സ്വപ്നം കണ്ടിട്ടുണ്ട്.

ഹും....................

Khadar Cpy said...

അനുഭവമായാലും ഭാവന (സിനിമാ നടി അല്ല കെട്ടോ..)ആയാലും കൊള്ളാം, ബസ്റ്റാന്‍റില്‍ പാട്ടുപാടി നടന്നവന്‍ ജോലി കൊടുത്തതായോ ഇപ്പൊ കുറ്റം, ആ കോലത്തില്‍ കണ്ടിരുന്നേല്‍ ചങ്ക് കലങ്ങിപ്പോവില്ലായിരുന്നില്ലേ, ബിന്ദുച്ചേച്ചീടെ????
ഇത്രെയെങ്കിലും പറയണ്ടെ എന്‍റെ ഒരു സമാധാനത്തിന്??

ഇടിവാള്‍ said...

ഞാന്‍ ഇതുപോലൊനു കണ്ടത്‌ മെഡിക്കല്‍ സ്റ്റോറില്‍ വെച്ചായിരുന്നു;)
ആ പോസ്റ്റിട്ട അന്നു
ബിന്ദു എനിക്കിട്ട്‌ ഒന്നു താങ്ങിയിരുന്നു!

പോസ്റ്റു കൊള്ളാംട്ടോ.. ഇഞ്ചി പറഞ്ഞതൊരു പ്വായന്റാ ;)

Word Veri: uriyah ;)

Unknown said...

ബിന്ദുച്ചേച്ചിയേയ്........ (ഉവ്വ ഉവ്വ)

എനിയ്ക്ക് സമാധാനമായി. :-)

ചില നേരത്ത്.. said...

ആത്മാംശം വെളിപ്പെടുത്തുന്നതിന്റെ ആത്മാര്‍ത്ഥത വാക്കുകളില്‍ സ്ഫുരിക്കുന്നു :)
;)

Anonymous said...

ബിന്ദുവേ വല്ല ഹോട്ടലുകാരനുമെങ്ങാനുമായിരുന്നെങ്കില്‍ രണ്ട്‌ മസാലാ ദോശയെങ്കിലും കഴിയ്കാമായിരുന്നു, ഒരു സമാധാനത്തില്nu, ഒരല്‍പം സാമ്പാറൂടേ ഒഴിയ്കട്ടേ എന്ന് ....

ഇടിവാള്‍ said...

ഒന്നു കൂടി വായിച്ചപ്പോ, ഒരു കവിത മനസ്സില്‍ വന്നു ;))

കണ്ടക്റ്ററെ കണ്ടില്ലെന്നു നടിച്ചാല്‍,
അതു കള്ളവണ്ടി കയറിയ ഫലം!

കുറുമാന്‍ said...

ഇത് വായിച്ചപ്പോള്‍ മറ്റൊരു അനുഭവം ഓര്‍മ്മ വന്നു.

ശര്‍ക്കര പന്തലില്‍ (അതൊ ചക്കരയോ) തേന്മഴ ചൊരിയും, ചക്രവര്‍ത്തികുമാരാ,
നിന്‍ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നില്‍ക്കാനൊരു മോഹം എന്ന് എനിക്കു വേണ്ടി പാടിയ ഒരു പെണ്‍കുട്ടിക്കു പിറകെ സൈക്കിളുംചവിട്ട്, ഇടവഴികളില്‍ സീനിയപൂക്കളും, ചെമ്പക പൂക്കളുമായ് കാത്ത് നിന്ന് കാത്ത് നിന്ന് കാലങ്ങള്‍ കഴിഞ്ഞു പോയി.

വര്‍ഷങ്ങള്‍ കഴിഞ്ഞ് കൂടല്‍ മാണിക്യം ഉത്സവത്തിന്ന് രാജകുമാരിയെ കാണുമ്പോള്‍ ഇടത്തെ ഇടുപ്പില്‍ ഒരു കുട്ടിയും, വലം കൈയ്യില്‍ തൂങ്ങി മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു :)

Peelikkutty!!!!! said...

ഉം..മനസ്സിലായി :)
(ഹാവൂ..സമാധാനമായേ!)

Inji Pennu said...

കമന്റ് വായിച്ച് ബിന്ദൂട്ടി മുങ്ങിയ വഴിക്ക് ഒരു ബ്ലോഗ് പോലും ഇല്ലല്ലൊ...! :-)

പാവം ബിന്ദൂ‍ട്ടീനെ എല്ലാരും കളിയാക്കിയല്ലേ.
ആരാ അവിടെ ബിന്ദൂട്ടീനെ കളിയാക്കണെ? ങ്ങാ! അടി! അടി! സാരൂല്യ ബിന്ദൂട്ടിയേ ഇനിയും ഇതുപോലത്തെ എഴുതണേ, അത് ബിന്ദൂട്ടിയാണെന്ന് ഞങ്ങള്‍ അമ്മയാണെ വിചാരിക്കൂല്ല.. :-)

സു | Su said...

ബിന്ദൂ :) മുങ്ങിയോ? ;)

ബിന്ദു said...

എല്ലാരേം പറ്റിച്ചേ.. ( ഹാവൂ സമാധാനമായി.):)
സൂ...:)നല്ല പാട്ട്.ഇപ്പോഴത്തെ സിറ്റുവേഷനില്‍ അതു ചേരില്ല പക്ഷേ.
ഡാലീ...:) മേഘമല്‍ഹാര്‍ എനിക്കിഷ്ടമാണ്. അതില്‍ കുറെ നല്ല പാട്ടുകള്‍ ഉണ്ടല്ലൊ. ഞാന്‍ പക്ഷേ അതിന്റെ കാര്യം ഓര്‍ത്തില്ലായിരുന്നു ട്ടൊ.:)
രേഷ്മാ.. :)എനിക്കും സന്തോഷം. തരളിതയായാല്‍ തീര്‍ന്നില്ലെ കാര്യം.
ഇടങ്ങള്‍.. :) നന്ദി, ആ പാട്ടൊന്നു കേള്‍ക്കട്ടെ.

ഇഞ്ചീ...:) ഐഡിയ ഒക്കെ കൊള്ളാം പക്ഷെ ഇപ്പൊ എല്ലാര്‍ക്കും മനസ്സിലായില്ലെ, ഇനി ഞാന്‍ അതെങ്ങനെ നടപ്പിലാക്കും? അതൊക്കെ രഹസ്യമായി പറയേണ്ടേ? ;)ഇതു വെറും വടിയല്ലെ ആയുള്ളൂ.
പാറൂ.. :) ഒരു മൂഡൌട്ട് പോലെ???
പച്ചാളം.. :) ഡ്രൈവറെ നോക്കാനൊ? അയ്യേ ഞാന്‍ ആ ടൈപ്പല്ല.:) പിന്നെ പേഡിപ്പിക്കാന്‍ ഞാനില്ല, വേണേല്‍ പേടിപ്പിക്കാം. ഒന്നു പേടിച്ചതിന്റെ പനി എനിക്കിപ്പോഴും മാറിയിട്ടില്ല.
സിജീ.. :) വെറുതെ തെറ്റിദ്ധരിച്ചു. ഇതെന്റെ കഥയല്ല. അല്ലാന്ന്.:)
വിശാലാ.. :) ഇതൊക്കെ മനസ്സില്‍ കണ്ടിട്ട് കയ്യിലിരുന്ന ചില്ലുഗ്ലാസ്സ് പൊട്ടിച്ചിട്ടുണ്ടൊ?;)മുഖം വിളറിയതു കൊണ്ട് കണ്ടില്ലാന്നു നടിച്ചു.(കഥയില്‍)
സങ്കു.. :) ഭാഗ്യം ആരും മംഗളം പാടാനൊന്നും ഇല്ലായിരുന്നു. പന്തലില്‍ വച്ചല്ലായിരുന്നേ.:)
സന്തോഷേ...:) ഇപ്പോഴും ഫ്രീ റൈഡ് തന്നെ, ഡ്രൈവിങ്ങ് അറിയില്ലാത്തതുകൊണ്ട്.:)
രേഷ്മ.. നന്ദി , അങ്ങനെ പറഞ്ഞു കൊടുക്കൂ.
ആദിയേ...:) കാര്യം ഒരു പാര ആണ് ഉദ്ദേശിച്ചതെങ്കിലും ഉര്‍വശീശാപം ഉപകാരമായി എനിക്ക്. ആദിയ്ക്കെങ്കിലും ഇതൊരു ഭാവന ആണെന്ന് മനസ്സിലായല്ലൊ. അതൊന്നു കൂടി ഉറക്കെ വിളിച്ചു പറയൂ ഇവരോടൊക്കെ.
പടിപ്പുരേ...:) അതിലല്ല പോയിന്റ്, മുഖം വിളറിയതു കൊണ്ട് എന്നതിലാണ്. ലാന്‍സറില്‍ ആയിരുന്നെങ്കില്‍ ഡോറു തുറന്നു തരില്ലായിരുന്നൊ? ;)
സിജൂ.. :) ആവോ ആര്‍ക്കറിയാം. :)
ദിവാ..:) എല്ലാ ജോലിക്കും അതിന്റേതാ‍യ മാന്യത ഉണ്ടെന്നു നല്ലവണ്ണം അറിയാം.:)അല്ലെങ്കില്‍ ക്യാനഡായില്‍ ജീവിക്കാന്‍ പറ്റില്ല.:)ജോലി കണ്ടിട്ടല്ല, കണ്ട ഭാവം നടിക്കാത്തത്. എന്നാലും എന്നാ ഒരു ചിരിയാ ചിരിച്ചെ.;)
പ്രിയംവദാ...:) ഭാവന അല്ലെ, കണ്ട ഭാവം നടിക്കാന്‍ തോന്നിക്കാണില്ല ഭാവനയ്ക്ക്. അല്ലെങ്കിലു കഥ എന്തായേനെ.:)
അനംഗാരി..:) അങ്ങനെ നോക്കിയാല്‍...ഒന്നും പറയുന്നില്ല.:)
ദേവാ...:) പറഞ്ഞതു കറക്ട്. പാട്ടുപാടിന്നു പറഞ്ഞിട്ട് പ്രേമിക്കാന്‍ പോയാല്‍ ...:)അവളു തന്നെ ആണ്‍കുട്ടി.ഞാനും സപ്പോര്‍ട്ട്.
മുല്ലപ്പൂ...:) കണ്ടൊ അപ്പൊ അതു നന്നായില്ലെ. നന്ദിസ്മരണ കാണുമല്ലെ അപ്പോള്‍?
അരവിന്ദ...:) ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു.. പാട്ട് പാടണോ?
പ്രിന്‍സി..:) അതെ, അതു തന്നെ. സാമാന്യം ഭേദപ്പെട്ട ജോലി കൊടുത്തപ്പോള്‍ അതിനായി.
ഇടിവാളെ.. അതുകൊണ്ടല്ലെ അന്ന് ആത്മകഥ നന്നായി എന്നു പറഞ്ഞത്, അനുഭവം ഗുരു എന്നല്ലെ.;)(ഞാന്‍ അങ്ങു സമ്മതിച്ചു തന്നാല്‍ പിന്നെ കുഴപ്പമില്ലല്ലൊ.:) )
ദില്‍ബു.. :) തന്നെ തന്നെ.(കുറച്ചുകൂടി സമാധാനമായല്ലൊ അല്ലെ? )
ഇബ്രു.. ചിലനേരത്ത് ആത്മാംശം വന്നിട്ടുണ്ടെന്നു സമ്മതിക്കുന്നു. അതെങ്ങനെ മനസ്സിലായി???:)
അതുല്യേച്ചീ..:) സിനിമാകൊട്ടകയില്‍ നില്‍ക്കുന്ന ആളായിരുന്നെങ്കില്‍ ഫ്രീ ആയിട്ട് സിനിമ കാ‍ണായിരുന്നു.:)(അവരവര്‍ക്കു ഇഷ്ടമുള്ള കാര്യം ആലോചിക്കാല്ലൊ അല്ലെ? :) )
കുറൂസ്...:) ആളൊരു പ്രേമചന്ദ്രന്‍ ആയിരുന്നുല്ലെ?
പീലിക്കുട്ടി ...:) സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നല്ലെ അതാ.:)
ഇഞ്ചീ.. താങ്ക്യൂ താങ്ക്യൂ..ഈ സ്നേഹം ഞാന്‍ ചത്താലും മറക്കൂല്ല. :)പക്ഷേ ബ്ലോഗ് വിട്ട് പോണ പ്രശ്നം ഇല്ലാന്നാ തോന്നണേ. ഇതെന്റെ കാര്യം അല്ലല്ലൊ, ഭാവന അല്ലെ.ശ്ശേ.. ഒന്നു ഭാവന വരാനും സമ്മതിക്കില്ല ഇവരെന്നു വച്ചാല്‍ അല്ലെ? എങ്ങനെ വളരും ഞാന്‍?? ശ്ശൊ ഞാന്‍ വികാരാധീനയാകുന്നു.
അപ്പോ ആരെയെങ്കിലും വിട്ട് പോയോ? ഇല്ലല്ലൊ അല്ലെ? സന്തോഷം ട്ടൊ.

Anonymous said...

അയ്യൊ നന്ദിനിപ്രകാശനം കഴിഞ്ഞോ? ഞാനിത് വായിച്ചിട്ട് കമന്റാന്‍ പറ്റിയില്ല ബിന്ദൂ. എനിക്കറിയായിരുന്നു, അത് ബിന്ദുവല്ല ഭാവനയാണെന്ന്.

myexperimentsandme said...

സ്വന്തം ടിപ്പിന്റെ ഗുണം ... സ്വല്പം വെയിറ്റു ചെയ്താലെന്താ, പറ്റിക്കപ്പെട്ടില്ലല്ലോ :)

ഭാവനയേ, അടിപൊളി ബിന്ദു.

(ഞാനെന്തിനാ നാനാഴി) :)

വേണു venu said...

അനുഭവമായാലും ഭാവനയായാലും...ആ കാവ്യ ഭാവനേ അഭിനന്ദനം നിനക്കഭിനന്ദനം.
ബിന്ദുജീ നന്നായിരുന്നു.

ഗിരീഷ്‌ എ എസ്‌ said...

അഭിനന്ദനങ്ങള്‍

Sona said...

ബിന്ദു..എന്നിട്ടാ കണ്ടക് ടര്‍ “മംഗളം നേരുന്നു ഞ്ഞാന്‍..” എന്നുപാടിയോ?അറിയാനൊരു ജിഗ്രത!!!

വിചാരം said...

ഗൃഹാതുരത ഉണര്‍ത്തുന്ന വരികള്‍
ബിന്ദുവിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

കുറുമാന്‍ said...

ബിന്ദുവിന്നും, കുടുംബത്തിന്നും, ശാന്തിയും, ആരോഗ്യവും, സമ്പത്തും നിറഞ്ഞ (കമ്മീഷന്‍ വേണംട്ടോ), പുതുവത്സരാശംസകള്‍

വേണു venu said...

നന്‍മകളും ഐശ്വര്യങ്ങളും നിറഞ്ഞ ഒരു പുതു വര്‍ഷം ബിന്ദുജിക്കും കുടുംബത്തിനും ഞങ്ങള്‍ ആശംസിക്കുന്നു.

സുഗതരാജ് പലേരി said...

ബിന്ദുജിക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍.

Navaneeth said...

സത്യമാണ്‌ ചേച്ചീ എന്തെങ്കില്‍മൊക്കെ നല്ലത്‌ എഴുതണം എന്നുണ്ട്‌...പലപ്പോഴും സാധിക്കാറില്ല.. നല്ല ആശയങ്ങള്‍ തലയില്‍ തോന്നിയാല്‍ എഴുതാറുണ്ട്‌.. വായിച്ചു അഭിപ്രായം പറഞ്ഞതിനു വളരെ നന്ദിയുണ്ട്‌ കേട്ടൊ... ചേച്ചിക്ക്‌ നവല്‍സരാശംസകള്‍.....
പിന്നെ ഈ കഥ എനിക്ക്‌ നന്നായി ഇഷ്ടപെട്ടു ... വളരെ simpleആയി കാര്യം പറഞ്ഞല്ലോ...

ജ്യോതിര്‍മയി /ज्योतिर्मयी said...

ബിന്ദുവേ,

അടുത്തപോസ്റ്റ്‌ വേഗമിടൂ, എന്നിട്ടുവേണം... എനിയ്ക്‌ക്‍... :-)
സസ്നേഹം
ജ്യോതി

നന്ദു കാവാലം said...

പണ്ട് എഴുതിയ രണ്ടു stories വായിച്ചു കേള്‍പ്പിക്കാനായി മാധവിക്കുട്ടീമാഡത്തിന്റെ അടുത്ത് പോയി. അന്ന് അവര്‍ പറഞ്ഞു....നന്ദു, നമ്മള്‍ എഴുതിയ ഒരു കdha വായിക്കുന്ന ഒരാള്‍ക്കു, ഇതിലേതോ വരികളില്‍ എന്റെ അനുഭവം ചാലിച്ചിട്ടുണ്ടല്ലോ എന്നു തോന്നിയാല്‍ നമ്മള്‍ വിജയിച്ചു. please visit www.nandukavalamspeaking.blogspot.com and read my latest katha..its about your meeting with old friend at bus stop. what a coincidence!

നന്ദു കാവാലം said...

ബിന്ദൂന്റെ
ബിചാരം
ബിന്ദൂനെ
ബല്യ തോതില്‍
ബഹൂത്തായി രക്ഷിക്കട്ടെ!
പാവം എന്റെ അഞ്ജലി...
അവള്‍ പോയതെത്ര നന്നായി...
ഇതൊക്കെ കേക്കാന്‍ ഞാനും പുളിയും മാത്രം!!!!

Anonymous said...

ബീറ്റായില്‍ ആയൊ?

ബിന്ദു said...

ഇനിയും ആയിട്ടില്ല, എനിക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നു. പ്രലോഭനങ്ങളില്‍ ഒന്നും ഞാന്‍ വീഴില്ല.(നാളത്തെ കാര്യം അറിയില്ല) :)

-B- said...

ദേശാടനത്തില്‍ കമന്റ് 'ബളഹം' കേട്ടപ്പോള്‍ പുതിയ പോസ്റ്റാണെന്ന് വിചാരിച്ച്‌ ഓടി വന്നതാ. അല്ല ല്ലേ? :(

qw_er_ty

ബിന്ദു said...

അയ്യോ... സോറി. ഇവിടെ ബഹളം കണ്ടിട്ടാ ഞാനും ഒന്നെത്തിനോക്കിയത്.:)
qw_er_ty

മന്‍സു said...

അയ്യോ ബിന്ദുവേ
അത് കണ്ടക്ടറല്ല, ബസ് ഓണറാ.. കണ്ടക്ടര്‍ ലീവിലായിരുന്നപ്പോ ചുമ്മാ കേറിയതല്ലേ.. അത് ബിന്ദൂന്റെ മുന്നില്‍ പെടും എന്ന് നിരീച്ചോ

റീനി said...

ബിന്ദു, കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റാണെങ്കിലും ഞാനിപ്പോഴാ കണ്ടത്‌. ബിന്ദു ഭാവന വളര്‍ത്തിയെടുത്തപ്പോള്‍ ബ്ലോഗേര്‍സ്‌ അതിനെ നുള്ളിക്കളഞ്ഞ ലെക്ഷണമുണ്ടല്ലോ. പിന്നെ പോസ്റ്റുകള്‍ ഒന്നും ഇട്ടില്ലല്ലോ.

എന്നാലും ആ കന്‍ഡ്രാവി ഏതു റുട്ടീലാ? പരിചയമുണ്ടോന്ന്‌ അറിയാനാ.

padmanabhan namboodiri said...

sanmanassu aanoo ennu engiyaa ariyuka? chuunnu nookkaan paatumoo

ബിന്ദു said...

അതിനു സന്‍‌മനസ്സുണ്ടായാല്‍ മതിട്ടൊ.:)(ഇത്രേം വലിയ പേരു വിളിക്കാന്‍...:))
റീനി, മനു, നന്ദിട്ടൊ. ഞാന്‍ ഇടയ്ക്കൊക്കെ ഇവിടെതന്നെ ഉണ്ടൊ എന്നറിയാന്‍ വന്നു നോക്കുന്നതെയുള്ളു. അതാണ് കണ്ടില്ല.:)
qw_er_ty

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

good story

അഭയാര്‍ത്ഥി said...

athunnathangaLil daivaththinnu sthRothram
bhUmiyil sanmanassullavarkkU desadanam.

samaadhaanam engO maranjirikkunnu.

ellaavarum paribhraandaraanu.
naale naale neele neele ee paribhraandi kUtunnu.

makkal, sampaththu, vivaaham maranam.

manushyanu samdhaanam anuvadikkappettittilla

കെ.പി റഷീദ് said...

ഒരു ഓര്‍മ.
കൂട്ടുകാരന്‍ പറഞ്ഞത്‌.
അവന്‍ നാട്ടില്‍ ഓട്ടോ ഡ്രൈവര്‍.
ഒരു പാതിരാവില്‍ ഒരോട്ടം.
ലോഡ്ജില്‍ നിന്നും ദൂരെ ഒരു സ്തലത്തെക്കു.
ഒരു സ്ത്രീയും വയസ്സു ചെന്ന ഒരാളും യാത്രക്കാര്‍.
അത്തരം ആളുകള്‍ ചിലപ്പൊളൊക്കെ അവന്റെ വണ്ടിയില്‍ വരാറുണ്ടായിരുന്നു. പാതിരാവുകളില്‍.
അവന്‍ അവളെ ശ്രദ്ധിച്ചില്ല.
വണ്ടിയില്‍ അവള്‍ മൗനി.
സ്തലത്തെത്തി.അവര്‍ വണ്ടിയില്‍ നിന്നിറങ്ങി.
അവള്‍ കാശ്‌ കൊടുത്തു.
അപ്പ്പ്പോള്‍ അവന്‍ അവളെ കണ്ടു.
അവള്‍ അവനെയും.
അവനെ വല്ലാത്ത നോട്ടം നോക്കി അവള്‍ നടന്നു വീട്ടിലേക്കുള്ള കയറ്റം കയറി.

അവള്‍ ഒരിക്കല്‍ അവന്റെ
ഏറ്റവും അടുത്ത കൂട്ടുകാരി.
പ്രീ ഡിഗ്രി കാലം തീര്‍ന്നപ്പൊള്‍
അവളെ കാണാതായി.
അവസാനം കണ്ടതു അന്ന്.

Anonymous said...

innanu thankalude deshadanam kaanunnathu, vaichu thudangiyatheullu, enkilum sorry...
thangalude athe peril enikkum onnundu, thankale khanikkunnu, thudakkakkarananu,
"സന്മനസ്സുള്ളവര്‍ക്കു സമാധാനം!!!"

Anonymous said...

7FCFED The best blog you have!

Anonymous said...

d84pGd Hello all!

Faisal Mohammed said...

“ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമ സംഗീതമാണു നീ...”


“മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിരിയും നീ...”

അഭിവാദ്യങ്ങള്‍

anish said...

ho evide vannappala manassilayathe ethra cheriyoru nurugine ethrayum ethrayum comments ethu koode vecholu............