Wednesday, July 19, 2006

ദൈവത്തിന്റെ വികൃതി.

അടച്ചു കെട്ടിയ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നൊരു മോചനമാവട്ടെ എന്നു കരുതിയാണ്‌ വീടിനടുത്തുള്ള ,സ്കൂളിന്റെ തന്നെയായ പ്ലേ ഗ്രൌണ്ടില്‍ മോളെ കൊണ്ടു പോവുന്നത്‌. ഇത്തിരി വെയിലൊന്നാറാന്‍ നോക്കിയിരിക്കുകയാണ്‌ പരിസരത്തുള്ള കുട്ടികള്‍ മുഴുവനും. അധികമൊന്നുമില്ലെങ്കിലും അത്യാവശ്യം രണ്ടൂഞ്ഞാലുകളും കുറച്ചു സ്ലൈഡ്സുകളും മങ്കിബാറുകളും മറ്റുമുണ്ട്‌. പോരാത്തതിന്‌ അവളുടെ കൂട്ടുകാരികളും വരും അവിടെ.

അത്താഴത്തിനുള്ള പണിയെല്ലാം ഒരു വിധം തീര്‍ത്ത്‌ ഞങ്ങളവിടെ ചെന്നപ്പോഴെക്കും ഫര്‍ഹാനാസ്‌ എനിക്കായി ഇത്തിരി സ്ഥലം പിടിച്ചിട്ടിരുന്നു. ആകെയുള്ള ഒരു മരത്തിന്റെ തണലിനു വേണ്ടി ഇത്തിരി ഗ്രൂപ്പിസം കളിക്കണം.

ഫര്‍ഹാനാസ്‌, ഞങ്ങളുടെ കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന ഒരു പാക്കിസ്ഥാനി സ്ത്രീയാണ്‌. നാല്‍പ്പത്തഞ്ചു വയസ്സോളം പ്രായം വരും. പ്രൈവറ്റായിട്ടു ഡേകെയര്‍ നടത്തുന്നുണ്ട്‌.എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌ അവരതൊരു തൊഴില്‍ എന്നതിലുപരി സേവനമനോഭാവത്തോടെയാണു ചെയ്യുന്നതെന്ന്‌.

സ്വന്തം മൂന്നുകുട്ടികളെ കൂടാതെ ഭര്‍ത്താവിന്റെ അനിയന്റെ മകളെ, അമ്മ നഷ്ടപ്പെട്ടപ്പോള്‍ സ്വന്തം പോലെ വളര്‍ത്തുന്നുണ്ടവര്‍. ആ കുട്ടിക്കതറിയില്ല എന്നു തന്നെയാണെനിക്കു തോന്നുന്നതും. ഡേ കെയറില്‍ ഉള്ള കുട്ടികളേയും കൊണ്ടു പാര്‍ക്കില്‍ വന്നതാണവര്‍.

പതിവുപോലെ എട്ടുമാസം പ്രായമായ ഫൈസല്‍ അവരുടെ മടിയില്‍ തന്നെയുണ്ട്‌. എന്നെകണ്ടപ്പോള്‍ തന്നെ അവന്‍ പുതുതായി വന്ന നാലു പല്ലുകള്‍ കാണാന്‍ പാകത്തിനു ചിരിച്ചു കാണിച്ചു. 'ഒളിച്ചേ.. കണ്ടേ... 'കളിക്കാനാണ്‌. അവനറിയാം അവനെ ചിരിപ്പിക്കാന്‍ ഞാനതു ചെയ്യുമെന്നും.

ആദ്യമായി അവനെ കാണുമ്പോള്‍ ജോലിയ്ക്കു പോകുന്ന ഒരു അമ്മയുടെ കുട്ടി എന്നേ കരുതിയിരുന്നുള്ളൂ. ഫര്‍ഹാനാസ്‌ തന്നെയാണ്‌ അവനെപറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞതും.

പാക്കിസ്ഥാനില്‍ നിന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങോട്ടേയ്ക്കു കുടിയേറിയതാണവന്റെ മാതാപിതാക്കള്‍. അവനാകട്ടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്കു ജനിച്ചതും!. പതിവുപോലെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നടത്തിയ ഒരു പരിശോധനയിലാണവര്‍ അതു മനസ്സിലാക്കിയത്‌ അവരുടെ കരളിനെ ആ ഭീകര രോഗം മുക്കാലും കാര്‍ന്നിരിക്കുന്നു എന്ന്‌. ജനിച്ചു മൂന്നാഴ്ച്ച ആയപ്പോള്‍ മുതല്‍ 'ഫൈസല്‍' ഫര്‍ഹാനാസിനോടൊപ്പമാണ്‌. ഉറങ്ങാന്‍ മാത്രം അമ്മയുടെ അടുത്തേക്കു കൊണ്ടുപോകുന്നു. ഇടയ്ക്കിടയ്ക്കു അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉറക്കവും അവിടെ തന്നെ. ഈയിടെ ആയി ശ്വാസം മുട്ടല്‍ ഇടയ്ക്കൊക്കെ ഉണ്ടാവുന്നുണ്ടത്രെ. :( ഏതു നിമിഷവും....

ഇതൊന്നും അറിയാതെ വീണ്ടും അവന്‍ ചിരിച്ചു കാണിയ്ക്കുന്നു.. വളരെ നിഷ്കളങ്കമായി... എല്ലാവരുടേയും ലാളനകളില്‍ സന്തോഷവാനായി...

23 comments:

ശനിയന്‍ \OvO/ Shaniyan said...

:(

അവരെ ദൈവം അനുഗ്രഹിക്കട്ടെ... ഫര്‍ഹാനാസിനേപ്പോലുള്ളവര്‍ ഇനിയുമുണ്ടാവട്ടെ..

ഉമേഷ്::Umesh said...

ബിന്ദുവേ,

ഇപ്പഴാ ദേശാടനത്തിലെ മിക്ക പോസ്റ്റുകളും വായിക്കുന്നതു്. കൊള്ളാം കേട്ടോ. ബിന്ദു പോസ്റ്റിടില്ലെന്നു് കഴിഞ്ഞ ഒരു കമന്റില്‍ എവിടെയോ പറഞ്ഞതു തിരിച്ചെടുത്തിരിക്കുന്നു.

ഇരട്ടത്താപ്പു കൊള്ളാം.

അപ്പോള്‍ ദേശാടനം... ബിന്ദു... ദേശാടനം... ബിന്ദു....

മറക്കാതിരിക്കാനാ.

പണിക്കന്‍ said...

സ്വന്തം ജീവിതത്തിലെ ദുഖങ്ങളും ദുരിതങ്ങളും ഒന്നും അറിയാതെ നിഷ്കളങ്കതയുടെ കണ്ണുകളിലൂടെ ലോകത്തെ നോക്കി ചിരിക്കുന്ന എത്രയോ കുരുന്നു ജീവിതങ്ങള്‍...

ബിന്ദ്വോപ്പളേ വളരെ നന്നായിട്ടുണ്ട്‌...

Anonymous said...

ബിന്ദൂ...എന്താ പറയാ.. :(

അരവിന്ദ് :: aravind said...

ഹും............
ഒരു നീട്ടിമൂളല്‍..നിശ്വാസം പോലെ..

അതെ..ദൈവത്തിന്റെ ഒരോരോ...

സു | Su said...

കുട്ടികള്‍ക്ക് ഒന്നുമറിയാതെ ചിരിക്കാം. അവര്‍ക്ക് ഒന്നും അറിയില്ലെന്ന് കരുതിയാലും നമുക്ക് അവരെ നോക്കി പുഞ്ചിരിക്കാന്‍ പോലുമാവില്ല. :(

അത്തിക്കുര്‍ശി said...

ഈ വികൃതിക്കിടയിലും, ഫൈസലിന്‌ തണലായി ഒരു ഫര്‍ഹനാസിനെയെങ്കിലും അവന്‍ നല്‍കിയെന്ന് ആശ്വസിക്കാം!..

ഫൈസല്‍ ചിരിക്കട്ടെ! അവന്റെ അമ്മയ്ക്കും ഫര്‍ഹാനാസിനും നന്മകല്‍ മാത്രം !!!

ഇടിവാള്‍ said...

ബിന്ദു.. കഥ കൊള്ളാം...

ഫൈസലിന്‌ തണലായി ഒരു ഫര്‍ഹനാസെങ്കിലുമുണ്ടല്ലോ..ആശ്വാസം.....അതുപോലുമില്ലാത്ത എത്ര പേര്‍ ...

വര്‍ണ്ണമേഘങ്ങള്‍ said...

അതേ..
ഇടിവാള്‍ പറഞ്ഞ പോലെ..
ഒരു മരം ചാഞ്ഞാലും.. തണലായി മറ്റൊരു മരമുണ്ടല്ലോ.

Ajith Krishnanunni said...

:(

myexperimentsandme said...

മനസ്സില്‍ തട്ടുന്ന വിവരണം. അവര്‍ക്ക് നല്ലതുവരുത്തട്ടെ. അതോടൊപ്പം തന്നെ മനുഷ്യത്വം മരവിക്കാതിരിക്കട്ടെ നമ്മളിലെല്ലാവരിലും.

കൊള്ളാം.

ബിന്ദു said...

ശനിയാ.. എനിക്കുമതേ പ്രാര്‍ത്ഥനയുള്ളൂ.. അവരെ ദൈവം രക്ഷിക്കട്ടെ.

ഉമേഷ്‌ജി.. ഞാനിപ്പോഴും അനോണിയാണെന്നായിരുന്നോ കരുതിയിരുന്നത്‌? ;) ഏതോ പൊസ്റ്റില്‍ വന്നു വായിച്ചു , കൊള്ളാം എന്നൊക്കെ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌ ട്ടൊ. എന്നാലും സന്തോഷം.

പണിക്കാ.. നന്ദി. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.

എല്ജീസേ... വിഷമം ആയി അല്ലേ? ആ വിഷമം ഒന്നു പങ്കു വച്ചതാണു ഞാന്‍.

അരവിന്ദ്‌.. ചിലപ്പോള്‍ അവരുടെ അസുഖം ഭേദമാക്കുമായിരിക്കും, ദൈവം. എന്നാശിക്കാം.

സു.. അതേ സൂ.. എന്നാലും ചിരിച്ചു കാണിക്കുമ്പോള്‍ ...

അത്തികുര്‍ശി.. ഫര്‍ഹാനാസിന്‌ എത്ര നാള്‍ നോക്കാന്‍ പറ്റും. ഇപ്പോള്‍ അവന്‍ ഫര്‍ഹാനാസിനെയാണ്‌ അമ്മയായി കരുതുന്നത്‌.

ഇടിവാളേ... അതെ, വളരെ ശരിയാണ്‌.

വര്‍ണ്ണമേഘമേ... അതു സ്ഥിരമല്ല, തല്‍ക്കാലത്തേയ്ക്കാണ്‌.

അജിത്ത്‌.. :( എന്തു ചെയ്യാന്‍. കണ്മുന്നില്‍ കാണുന്നതുകൊണ്ടിത്ര വിഷമം. അല്ലതെ എത്രയോ..
വക്കാരി.. ശരിയാണ്‌.
എല്ലാവര്‍ക്കും നന്ദി.

Kumar Neelakandan © (Kumar NM) said...

വായിച്ചു.

ബിന്ദു said...

കുമാര്‍.. അതെന്താ?

Kumar Neelakandan © (Kumar NM) said...

വായിച്ചു. അത്രതന്നെ. ചിലതൊക്കെ വായിക്കുമ്പോള്‍, ഒന്നും പറയാന്‍ തോന്നില്ല. അത്രേ ഉള്ളു.

Adithyan said...

ഞാനും വായിച്ചു.

കുറുമാന്‍ said...

ഞാന്‍ ഇന്നാ വായിച്ചത്. ഫര്‍ഹാനാസിന്റെ‘ നല്ല മനസ്സിന്നു പ്രണാമം. ഫൈസലിന്റെ കൂടെ ഒളിച്ചൂകളിക്കാന്‍ സമയം കണ്ടെത്തുന്ന ബിന്ദുവിന്നും

Kuzhur Wilson said...

ദൈവത്തിന്റെ വികൃതി

ദൈവത്തിന്റെ കൃതി
എന്നല്ലെ ?

namme aru valarthan elpichathanu ?

ചില നേരത്ത്.. said...

ദൈവത്തിന്റെ വികൃതി വായിച്ചു.മുമ്പ് തണുപ്പനുമിത് പോലെയൊരു കഥ ചാറ്റിലൂടെ പറഞ്ഞിരുന്നു. രോഗാവസ്ഥയില്‍ മരണത്തോടടുത്ത് ജീവിക്കുന്ന ചിലര്‍..പ്രാര്‍ത്ഥനകളുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്താനായിരിക്കണം ഇത്തരം ജീവിതങ്ങള്‍..
ഇതൊരു കഥയായിരിക്കട്ടെ :(

രാജീവ് സാക്ഷി | Rajeev Sakshi said...

എന്നിട്ടാണോ എപ്പോഴും എഴുതാനറിയില്ലെന്നു പറഞ്ഞ് പരിഭവിച്ച് നടക്കുന്നത്. അനുഭവങ്ങള്‍ എത്ര ഹൃദയ സ്പര്‍ശിയായി പങ്കുവയ്ക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്നുള്ളതിന്‍റെ ഉദാഹരണങ്ങളല്ലെ ഈ കാണുന്ന നൊമ്പരങ്ങളും പ്രാര്‍ത്ഥനകളും.

ലബനന്‍ കുരുന്നുകള്‍ കീറിപ്പൊളിഞ്ഞു കിടക്കുന്ന ചിത്രങ്ങള്‍ കണ്ടതില്‍ പിന്നെ പ്രാര്‍ത്ഥനയുടെ ദിശാബോധവും നഷ്ടപ്പെട്ടു.

എല്ലാവര്‍ക്കും നല്ലതു മാത്രം സംഭവിയ്ക്കട്ടെ.

mydailypassiveincome said...

ബിന്ദൂ,

ദൈവത്തിന്റെ വികൃതി വായിച്ചു. ഇതു പോലെ എത്ര എത്ര ജീവിതങ്ങളാണ് ഈ ഭൂമിയില്‍.

ദൈവം അവരെ അനുഗ്രഹിക്കട്ടെ.

- മാത്യു -

വേണു venu said...

വളരെ നന്നായിട്ടുണ്ടു.്‌
ദൈവത്തിന്റെ വികൃതി
അല്ലാ ഇതു്.
മനുഷ്യ ജന്മ സുക്രുതം.
വേണു.

Anonymous said...

SBmGze The best blog you have!