ഒരു വൈകുന്നേരം.
“എടീ... ഞാനിന്നു തന്നതു നീ പോസ്റ്റു ചെയ്തോ?”
‘ഓ.. ഇല്ല.. ഇത്തിരികൂടി ടൈപ്പു ചെയ്യാനുണ്ട്, കുറച്ചക്ഷരത്തെറ്റുകള് വന്നു.”
“അതെന്തിന് ടൈപ്പു ചെയ്യണം? കവറിലിട്ടു തന്നതു പോസ്റ്റോഫീസിലു പോയി പോസ്റ്റു ചെയ്യാന്‍?”
“ഓ.. ഞാന്‍ കരുതി... ബ്ലോഗ് പോസ്റ്റാണെന്ന്.. സോറിട്ടോ...”
നിനക്കല്ലെങ്കിലും ഈയിടെയായി എല്ലാം ബ്ലോഗു മയം തന്നെ... എന്തെങ്കിലും പറയാന്‍ പേടിയാണ്. ഉടനെ പോസ്റ്റാക്കി നാട്ടുകാരെ മുഴുവന്‍ അറിയിക്കും... ദേഷ്യപ്പെട്ടുനോക്കിയാല് പോലും അതില്‍നിന്നെങ്ങനെ ഒരു പോസ്റ്റുണ്ടാക്കാം എന്നാണല്ലൊ ചിന്ത മുഴുവനും. ഇതെവിടെ ചെന്നുനില്ക്കുമോ ആവോ? .. ... ... ...
പിന്നെ കുറേ നേരം ചുണ്ടനങ്ങുന്നതുമാത്രം കണ്ടു. പറഞ്ഞതെല്ലാം ഒരു ചെവിയില്‍ കൂടി കയറി സ്പീഡ്പോസ്റ്റ് പോലെ മറ്റെ ചെവിയില്‍ കൂടി പോയ്ക്കൊണ്ടേയിരുന്നു. ഇളക്കിക്കൊണ്ടിരുന്ന സവാളയും ഇഞ്ചിയും പച്ചമുളകും മൂത്തു. മസാലപായ്ക്കെറ്റെടുത്തു. അപ്പോഴാണോര്ത്തതു, ‘കൃഷ്ണനെ ശിവനാക്കിയിരിക്കുന്നു’. ഇന്നിനി മസാല ഇട്ടിട്ടും വല്ല്യ കാര്യമൊന്നും ഇല്ല. എങ്ങനെ ഉണ്ടാക്കിയാലും രുചിയുണ്ടാവില്ല.
വെറുതെ എന്തിന് അതു വെയിസ്റ്റാക്കണം. തിരിച്ചു വച്ചു.
Subscribe to:
Post Comments (Atom)
29 comments:
മസാലക്കഥയൊക്കെ കൊള്ളാം.
സുരേഷ്ഗോപി സ്റ്റൈലില്‍ ഒരു ഡയലോഗ് പറയണം, ഇനി അങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍.
“നിങ്ങള്‍ക്കറിയില്ല, ഈ ബൂലോകം വളര്‍ന്ന് ഒരു കടലോളം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആ കടലിലെ ഒരു തുള്ളി വെള്ളമാണ് ഞാന്‍. അത് മനസ്സിലാക്കാന്‍ കുറച്ച് സെന്‍സ് വേണം, സെന്സേഷനിലിറ്റി വേണം, സെന്‍സിബിലിറ്റി വേണം.” ;)
ഒരു മീറ്റര്‍ ദൂരെ നിന്നേ പറയാവൂ. ഞാന്‍ പറഞ്ഞു തന്നതാണെന്ന് പറയരുത് ;)
wv (brkkk)
ഹഹഹഹ....എന്തു സത്യം ബിന്ദൂട്ടി! ഹഹഹ...എനിക്കിതങ്ങ് പിടിച്ച് പോച്ച്...
ദേ അതും എന്നിട്ട് പോസ്റ്റാക്കി..! :-)
ഓ.ടോ: ചുമ്മാതല്ല,ഈയിടെ ആയി ഫെയര്‍ ആന്‍ ലവലി എത്ര പാക്കറ്റ് തേച്ചിട്ടും കാര്‍മേഘ കളര്‍.എന്നെയിട്ടു മൂപ്പിച്ച് മൂപ്പിച്ച് :-)
ഈ ബ്ലോഗിനിമാരുടെ ഭര്ത്താക്കന്മാരുടെ കാര്യം അപ്പൊ പോക്കാണല്ലേ?
ബിരിയാണി ചേച്ച്യേ, ബീക്കുട്ടന്‍ പറയണതിലും കുറച്ച് കാര്യല്ല്യേ എന്ന് ഇപ്പൊ ഒരു സംശയം..:)
ഈ ബ്ലോഗിനികള്‍ ഇങ്ങനെ ശിവനെ ക്രഷണനും ക്രഷ്ണനെ ശിവനുമാക്കിയുള്ള ഈ കളി എവിടം വരെ എത്തുമെന്റെ ശിവനേ...
ഹ ഹഹ
ഇതു കൊള്ളാം... :)
പാവം ഹബ്ബി ഡിയര്‍... സമയത്ത് ഭക്ഷണവും കിട്ടില്ല... കിട്ടുന്നതിലാണെങ്കില് ഉപ്പും മുളകും ഇഞ്ചിയും മസാലയും ഒന്നും കാണുകയുമില്ല :))
ഇതു വരെ ഒരു കത്തെഴുതാന്‍ വരെ ക്ഷമ കാണിക്കാത്ത ഭര്‍ത്താവിനെ പിടിച്ച് ബ്ലോഗറാക്കിയതിന്റെ ഗുണം ഇപ്പൊ പിടി കിട്ടിയില്ലേ.ഇപ്പൊ പിന്നെ നേരത്തിന് ഭക്ഷണം കിട്ടിയില്ലേലും പ്രശ്നമില്ല
ഹാ....പുതിയ പുതിയ റെസിപ്പികള്‍ ഉണ്ടായി കഴിയുമ്പോള്‍ ഔര്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്ക്. പാവം ബിക്കുട്ടനെ ഒരു പരീക്ഷണത്തിന് വിധേയനാക്കല്ലേ...ഹാ..ഹാ...
കലക്കി ബിന്ദ്വോപ്പളേ...
പത്തായത്തിലെറങ്ങിയൊരിത്തിരി നെല്ലെടുക്കെന്റെ മോളേ(2)
എനിക്കു വെയ്യമ്മൊ ഈ ബ്ലോഗിങ്ങ് എന്തു രസമമ്മോ
ഒരക്കളത്തില് നെല്ലിനെയിത്തിരി ഇടിച്ചുതാ മോളേ(2)
എനിക്കു വെയ്യമ്മൊ കമന്റ് അഞ്ചാറെണ്ണം എഴുതാന്‍ കെടക്കണമ്മോ
അടുക്കളയില്‍ അരിയെ വേവിച്ച് വാര്ക്കടി മോളെ(2)
എനിക്കു വെയ്യമ്മൊ ദെ വിശാലന് പുതിയ പൊസ്റ്റിട്ടമ്മൊ
എല തൊടച്ചിട്ട് വെളമ്പി വെച്ചടി ഉണ്ണാന്‍ വാ മോളേ
എന്തു രുചിയമ്മാ ഇത്തിരി കൂടി വെളമ്പമ്മാ(2);)
( കൃത് കൃത്...ഇതാരുടെ കവിതയാ??? )
ഈ മസാല കഥ രസിച്ചു ബിന്ദു.
പണിക്കന്റെ കമന്റും.
മസാലക്കഥ നന്നായി, ട്ടോ. ബൂലോഗിനികളുടെ വീട്ടില്‍ അത്താഴം ഒരുക്കണ സീനാണോ വിവരിച്ചിരിക്കണത്? ശിവ....ശിവ......
ബിന്ദ്വോപ്പോളേ,
അങ്ങിനെ സത്യം പുറം ലോകം അറിഞ്ഞു തുടങ്ങി ല്ലേ?ഇതൊരു അടുക്കള കാര്യത്തില്‍ നില്ക്ക്വോ?മുഴുവന്‍ സത്യങ്ങളും തുറന്നു പറയു, പഴയ ഭീഷണിയും എല്ലാം പോന്നോട്ടെ ;)
വെരുതെയല്ല അപ്പോ വേട്ടാളന്റെ പഴയ ഗ്ലാമര്‍ ഒക്കെ പോയത്, ല്ലേ;)
ഇന്നലെ പാതി രാത്രി പണിക്കന്റെ അറിയിപ്പ് കിട്ടിയപ്പോള്‍ എണീറ്റ് വായിക്കണം ന്ന് നിരീച്ചതാണ്, പക്ഷെ രാജാ രവി വര്‍മ്മ സമ്മതിച്ചില്ല്യ...
യാത്രികന്
അതു കലക്കി, പ്രത്യേകിച്ച് നമ്മുടെ പണിക്കരേട്ടന്റെ കമന്റാണ് ഉഷാറായത്. എന്നാലും വിശാലേട്ടനെ മാത്രം പരാമര്‍ശിച്ചത് ശര്യായില്ല ട്ടോ... കവിതക്ക് ഇത്തിരി കൂടി നീളം കൂട്ടി കുറെപേരെ കൂടി പരാമര്‍ശിക്കാമായിരുന്നു. അങ്ങനെയെങ്കിലും ആ സര്‍ഗ്ഗവൈഭവം കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു...
നന്നായിരിക്കുന്നു.
കാഥികയുടെ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റല്ല എന്നതു നമ്മുടെ ഭാഗ്യം. അല്ലെങ്കില്‍ ഈ ഒരൊറ്റ കാരണം മതി ലോകമാനബ്ലോഗുകള് എല്ലാം ബ്ലോക്കാക്കാന്‍.
മസാലക്കഥ സൂപര്‍.
ഹിഹിഹി..
കൃഷ്ണനെ ശിവനാക്കിയിരിക്കുന്നു..:):)
ഹിഹി..
കൊള്ളാം കൊള്ളാം ബിന്ദൂസ് :-))
"കൃഷ്ണനെ ശിവനാക്കി- എങ്ങനെ? എങ്ങനെ? ബിന്ദൂ, പറഞ്ഞുതരൂ, എന്നിട്ടുവേണം ... :-)
പുസ്തകശാലേ, ജരാസന്ധനെയാണോ ഉദ്ദേശിച്ചത്?
ബ്ലോഗുകള്‍ മുഴുവന്‍ കുടുംബങ്ങളില്‍ കിടന്നു ചുട്ടി തിരിയുകയാണല്ലോ പരതൈവങ്ങളേ? ബ്ലോഗമേ തറവാട്.
ഈ “വസുദേവ കുടുംബകം” എന്നു പറയുന്നത് ഇതാണോ? അല്ലെങ്കില്‍ പിന്നെ എന്താണത്?
ഇനി ഫാമിലി മുനിസിപ്പല്‍ കൌണ്സിലറണ്ണന്മാര് ബ്ലോഗും കുടുംബവും എന്ന സംഗതികളിലുമൊക്കെ പഠനങ്ങള്‍ നടത്തേണ്ടി വരുമോ?
അല്ലെങ്കില്‍ ബ്ലോഗുമൂലം നിങ്ങളുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കോള്‍ ടോള്‍ ഫ്രീ ഏക് ഏക് ശൂന്യ് ശൂന്യ് ശൂന്യ് ദോ എന്ന പരസ്യങ്ങളൊക്കെ വരുമോ?
പാവം ഭര്ത്തേട്ടന്...അദ്ദേഹത്തിന് ഇനി വായ തുറക്കാന്‍ പറ്റൂല്ല എന്നായല്ലോ (പട്ടം താണുപിള്ളേ, ചുമ്മാ താണുപിള്ളേ)
ജസ്റ്റ് ഒരു അടുക്കള കാര്യം അടിപൊളിയായി എഴുതിയിരിക്കുന്നു, ബിന്ദു.
പണിക്കയാത്രിക്കണ്ണന്മാരെ ഒന്ന് കാണണമല്ലോ :)
അടുത്തത് പോരട്ട്.... മറുഭാഗം, എത്രയും പെട്ടന്ന് മറുബ്ലൊഗിറക്കി പ്രതിരോധിക്കുക..
..
ഇതില്‍ ഒരു സുഖം ഉണ്ടേ... അടുക്കള രഹസ്യം അങ്ങാടിപാട്ടാവുമ്പോള്, പറയുന്നവനും, കേള്‍ക്കുന്നവനും...
മാലോകരേ ബൂലോഗരേ അടുകള രഹസ്യങ്ങള്‍ അങ്ങാടിപാട്ടാക്കുന്നതിനായി ബിന്ദുവിന്റെ പുതിയ ഫോര്‍മുല...
മസാലകഥ അസ്സലായി... വീട്ടില്‍ ഒരു ബ്ലോഗറുകൂടി ഉണ്ടാവരുതേ.. എന്ന പ്രര്‍ത്ഥനയോടെ..
സൂ.. ആശയമൊക്കെ കൊള്ളാം പക്ഷേ തിരിച്ചിങ്ങോട്ട് സുരേഷ് ഗോപിയുടെ വിശ്വപ്രസിദ്ധമായ മറ്റേ ഡയലോഗ് പ്രയോഗിച്ചാലോ? വടി കൊടുത്തിത്രയും അടി പോരെ? :) നന്ദി.
ഇഞ്ചിപച്ചമുളകേ... മൂപ്പിക്കാതെ ഒരു തരവും ഇല്ല. ഇവിടുത്തെപ്പോലെ അവിടേയും?? ;)
ദില്ലൂ... കല്യാണം കഴിച്ച് നോക്കൂ.. എന്നിട്ട് ഭാര്യയെ ബ്ലോഗ് തുടങ്ങാന്‍ പഠിപ്പിക്കു. അപ്പോള്‍ മനസ്സിലാവും. പേടിക്കേണ്ട ചുമ്മാ പറഞ്ഞതാ. എത്ര കഷ്ടപ്പെട്ടാണ് ഞാന്‍ ബ്ലോഗ് എഴുതുന്നതെന്ന് കാണിക്കാന്‍ പടച്ചതാണ്. അത് എനിക്കു പാരയായി. :)
കുട്ടന്മേനനേ... :) ബ്ലൊഗന്മാര് സീതയെ ഭദ്രകാളിയാക്കുന്നില്ലേ? അതു പോലെയേ ഉള്ളൂ. നന്ദി.
ആദീ... വേണ്ടാ.. വേണ്ടാ.. :)കൂട്ടത്തില്‍ നിന്നു പാര വയ്ക്കുന്നത് നന്നല്ല എന്നു മാത്രം പറയുന്നു.
താരേ... താരയുടെ ബ്ലോഗിനൊന്നും ഒരാഴ്ചയില്‍ കൂടുതല്‍ ആയുസ്സില്ലല്ലൊ ;) അതുകൊണ്ട് ചേട്ടായി അറിയുകയേ ഇല്ല. (തമാശാണേ ഫീലാവല്ലെ).
വല്യമ്മായി... ഞാന്‍ അടവു പതിനെട്ടും നോക്കിയതാണേ... നടന്നില്ല. :( വടി കൊടുത്തിട്ട് എന്നെ അടിക്കോ എന്നു പറഞ്ഞാല്‍ ആരായാലും അടിക്കില്ലേ. :)
കുടിയാ.. (ഇങ്ങനെ വിളിക്കുന്നതില്‍ ഖേദിക്കുന്നു.:) ) ബിക്കുട്ടന് എന്നു വിളിച്ചതു ആളു മാറിയാണോന്നൊരു സംശയം. അതെന്തുതന്നെയായാലും നന്ദി.
അനുചേച്ചി... :) അപ്പോള്‍ അവിടെയും? പാവം. നമുക്കൊരു യൂണിയന് ഉണ്ടാക്കിയാലോ? ചേച്ചി പ്രശിഡന്റ്. ഓക്കേ?
പണിക്കാ... :) ഞാന്‍ വഴക്കാട്ടൊ. പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാന്‍ ഉണ്ണും .. എന്തിനാ അതൊക്കെ എല്ലാരോടും പറയണേ?:)
സ്നേഹിതാ.. :) എനിക്കും പണിക്കന്റെ കവിത ഇഷ്ടായി. നന്ദി.
റീനി...:) ശിവ ശിവ.. മനസ്സില്‍ ബ്ലോഗ് കയറിക്കഴിഞ്ഞാല്‍ ചെയ്യുന്നതെല്ലാം... അതിനു അത്താഴം എന്നൊന്നും ഇല്ല കുട്ടീ..
യാത്രികാ.. കൃപയാ ചുപ് രഹോ.. :)
അനോണിചേട്ടനു ഫീലായതില് ഞാന്‍ ഖേദിക്കുന്നു. :)
ചമ്പക്കാടാ.. :) നല്ലൊരു കണ്ടുപിടുത്തം. :)
മുല്ലപ്പൂവേ... :) ഹി ഹി.. എനിക്കെല്ലാം മനസ്സിലായി. ;)
അരവി... :)നന്ദി.
സുവചന്‍ :) ഉത്തരം ജ്യോതി പറഞ്ഞതല്ലേ? നന്ദി.
ജ്യോതി.. :) പൂമ്പാറ്റയിലൊക്കെ കണ്ടിട്ടില്ലേ? ആടിനെ പട്ടിയാക്കാമോ? ആട്, ആന, പന, പട്ടി.. ഇങ്ങനെ. അതുപോലെ ;) അറിഞ്ഞിട്ടെന്തിനാന്നു പറഞ്ഞാല്‍ പറഞ്ഞുതരാം.
കുമാറേ.. :)ബ്ലോഗേ തറവാട്. :)
വക്കാരി.. :) എല്ലാത്തിലും ഗവേഷണം നടത്തിയേ തീരൂ അല്ലേ? ;)എന്തേലും അറിയണേല്‍ എന്നോടു ചോദിച്ചാല്‍ പോരായോ? എന്തിനാ വെറുതെ ആ പിള്ളേരെ കാണുന്നത്? :)
മിടുക്കാ... :) പോയിന്റ് നോട്ടട്.;) ഇനി അങ്ങാടിപാട്ടാക്കൂല്ല. നന്ദി.
ഇത്തിരിവെട്ടമേ.. :) മറുഭാഗം ബ്ലോഗ് തുടങ്ങില്ല എന്ന ധൈര്യത്തിലല്ലേ എഴുതുന്നത്. നന്ദി.എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.
ഭാര്യ ഭര്‍ത്താവിനെക്കുറിച്ചും, ഭര്‍ത്താവ് ഭാര്യയെ കുറിച്ചും പോസ്റ്റിടരുത് എന്ന് ഒരിന്ഡാസിറക്കിയാലോ?
ബ്ലോഗേ തറവാട്.
അതെനിക്കിഷ്ടപ്പെട്ടു.
ഒരു ബ്ലോഗും കൂടി തുടങ്ങാന്‍ എന്നെ നിര്ബദ്ധിക്കല്ലേ? ഹിഹിഹി.
ഇവിടെപ്പലരും ബ്ലോഗ് വഴി ഒരു കുടുംബം ഉണ്ടക്കി എടുക്കാന്‍ പെടാപ്പാടു പെടുന്നല്ലോ!!
സ്വാഗതം പറച്ചിലും ബഹളവും...
(ഞാന്‍ പെരിങ്ങ്സ്-നെ ഉദ്ദേശിച്ചല്ല പറഞ്ഞത്)
9Sk7lv The best blog you have!
ctOOCj Magnific!
Hello people want to express my satisfaction with this blog very creative and I really like the views of the focus very good indeed Thank you for the helpful information. I hope you keep up the good work on making your blog a success!
this post really very good and effective for me thanks for sharing this nice post
Great post. I think one of the basic things that we should know know is that we must always make sure that you are safe in every transactions you wanted to indulge with.
Post a Comment