Monday, October 02, 2006

ത്രിമൂര്‍‌ത്തികള്‍ !!

ക്ലാസ്സിലെ ത്രിമൂര്‍ത്തികള്‍ ആയിരുന്നു അവര്‍. ഡാകിനി, മന്ദബുദ്ധി, പീക്കിരി കാര്‍ത്തു. എന്താണങ്ങനെ ഒരു പേരിനു കാരണമെന്നു ചോദിച്ചാല്‍ ആകാരവും, പ്രകൃതവും എന്നു മാത്രമെ പറയാനുള്ളൂ.

ഒന്നാമത്തെ ആള്‍, നേതാവ്, ഡാകിനി. രൂപം, അഞ്ചടി ആറിഞ്ചു പൊക്കം, ബാലരമയിലെ ഡാകിനിയെപോലെ തോളത്തൊരു ബാഗ്‌, നീണ്ട കഴുത്തിനു പകരം കഴുത്തിനു ചുറ്റും വലിയൊരു നാക്ക്. അങ്ങനെ ആരുടെ മുന്നിലും തോറ്റുകൊടുക്കില്ലാത്ത പ്രകൃതം.

രണ്ടാമത്തവള്‍, മന്ദബുദ്ധി. പൊക്കം ഡാകിനിയെപ്പോലെ തന്നെ, രൂപം കൊണ്ട്‌ മിസ്സ്‌ കോളേജ്‌ ആണ്‌. ദൈവം രണ്ടും കൂടി ഒന്നിച്ചു ഒരാള്‍ക്ക്‌ കൊടുക്കില്ല എന്നു പറയുന്നതു സത്യമാണെന്നു തോന്നും ഇവളെ കണ്ടാല്‍. എന്നാലും എല്ലാത്തിനും ഡാകിനിയുടെ ഒപ്പം തന്നെ കാണും.

മൂന്നാമത്തവള്‍, പീക്കിരി കാര്‍ത്തു. പേരില്‍ നിന്നു തന്നെ മനസ്സിലാക്കാം, ആള്‍ ഇവരുടെ തോളിനൊപ്പം പോലും ഇല്ല.ചുരുക്കി പറഞ്ഞാല്‍ നാവും തലയും പ്രവര്‍ത്തന യോഗ്യമല്ല. എന്നാലും ഇവരെങ്ങനെ കൂട്ടുകാരായി എന്നതു ബര്‍മുടാ ട്രയാംഗിള്‍ പോലെ ഇപ്പോഴും മനസ്സിലാവാത്ത കാര്യം.

ഫസ്റ്റ്‌ ഈയര്‍ ഡിഗ്രിക്കു ചേരുന്ന എല്ലാവരും തന്നെ പരീക്ഷയ്ക്കു ജയിച്ചില്ലെങ്കിലും മൂന്നാം വര്‍ഷം വരെ ചെല്ലും എന്നുള്ളതു കൊണ്ടു മാത്രം മൂന്നു പേരും 'ഫൈനല്‍ ഈയര്‍ സ്റ്റുഡന്റ്സ്‌' ആയി. ഇനി ഇത്തിരി വെയിറ്റൊക്കെ ഇട്ടു വേണം നടക്കാന്‍ എന്നൊക്കെ തോന്നിത്തുടങ്ങി. അങ്ങനെ ഒരു ദിവസം രണ്ടു മണിക്കൂര്‍ അദ്ധ്യാപകരെ ഒരു പാഠം പഠിപ്പിച്ച ക്ഷീണത്തിന്റെ ഇടയില്‍ കിട്ടിയ ഇടവേളയില്‍ ഇത്തിരി വെള്ളവും കുടിച്ചേക്കാം കൂട്ടത്തില്‍ പ്രിന്‍സിപ്പാള്‍ തന്റെ ജോലിയൊക്കെ നന്നായി ചെയ്യുന്നുണ്ടൊ എന്നൊരു അന്വേഷണവും ആവാം എന്നൊരു തീരുമാനത്തോടെ മൂന്നു പേരും ക്ലാസ്സിനു വെളിയില്‍ ഇറങ്ങി. പുറകില്‍ കോറസ്സ്‌ ഉയര്‍ന്നു.

ഡാകിനീ... ഡാകിനീ.. കുട്ടൂസു ചേട്ടന്റെ കൂട്ടുകാരീ..ബാഗും കൊണ്ടു കറങ്ങി നടക്കുന്ന ചട്ടമ്പി പെണ്ണാണു നീ.. തനി ചട്ടമ്പി പെണ്ണാണു നീ.. ( പെരിയാറേ എന്ന ഈണത്തില്‍)

നീ പോ മോനേ ദിനേശാ, നിങ്ങള്‍ വെറും കുട്ടികളാണ്‌ നിങ്ങള്‍ക്കൊന്നും അറിയില്ല എന്നൊക്കെയുള്ള വാചകങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ആ സമയത്തു മോഹന്‍ലാല്‍ പോലും അതുപയോഗിച്ചിരുന്നില്ലാത്തതുകൊണ്ടും അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്പാദിക്കേണ്ട എന്നു കരുതിയിട്ടും മൂവരും ഒന്നും പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു.

തിരിച്ചു വരുന്ന വഴിക്കാണ്‌ അവരാ കാഴ്ച കണ്ടത്. രണ്ടു ദിവസം കഴിഞ്ഞു മാത്രം ക്ലാസ്സ്‌ തുടങ്ങേണ്ടുന്ന ഫസ്റ്റ്‌ ഈയര്‍ ക്ലാസ്സിനു മുന്നില്‍ നല്ലൊരാള്‍ക്കൂട്ടം. തലയിരിക്കുമ്പോള്‍ വാലാടുന്നോ എന്ന സന്ദേഹത്തോടെ അവിടേയ്ക്കു ചെന്ന അവര്‍ കണ്ടതു സോഡാക്കുപ്പിയിലെ വട്ടു പോലെ സെക്കന്റ്‌ ഈയറിലെ ചില കുട്ടികള്‍ അവിടെ നില്‍ക്കുന്നു.

ഗൌരവം ഒട്ടും വിടരുതല്ലൊ, ഡാകിനി തന്നെ ദൌത്യം ഏറ്റെടുത്തു.

"എന്താ ഇവിടെ? ഇപ്പോഴേ ഇവിടെ പോസ്റ്റാവാന്‍ തുടങ്ങിയോ? രണ്ടു ദിവസം കഴിഞ്ഞല്ലെ ക്ലാസ്സ്‌ തുടങ്ങൂ?? "

കുറെ നാളായി ഇവരെ സഹിക്കുന്നു എന്നാല്‍ പിന്നെ ഒന്നു മറുപടിച്ചേക്കാം എന്നു കരുതി, കൂട്ടത്തില്‍ ഡാകിനിയോടു കിട പിടിക്കാന്‍ തയ്യാറായ ഒരാള്‍ അതിനു മറുപടിയും കൊടുത്തു.

" നിങ്ങള്‍ ഒക്കെ എന്തിനു സീനിയേഴ്സാണെന്നു പറഞ്ഞു നടക്കുന്നു? നോക്കിക്കോ ഞങ്ങള്‍ എങ്ങനെയാണ്‌ ജൂനിയേഴ്സിനെ വരവേല്‍ക്കുന്നതെന്ന്. ഞങ്ങള്‍ വന്നപ്പോള്‍ ഒരീച്ച പോലും ഉണ്ടായിരുന്നില്ലല്ലൊ ഒന്നു സ്വാഗതം പറയാന്‍...."

ഇതിനെയാണോ വടി കൊടുത്തടി മേടിക്കുക എന്നു പറയുന്നതെന്നു ജീവിതത്തില്‍ ആദ്യമായി അവര്‍ക്ക്‌ സന്ദേഹം ആയി. ശരിയാണ്‌, ക്ലാസ്സ്‌ മുറി മുഴുവന്‍ നന്നായി അലങ്കരിച്ചിട്ടുണ്ട്‌. ശ്ശേ.. മോശമായി, ഇനി എങ്ങനെ‍ നാളെ കണ്ണാടിയില്‍ നോക്കും. അത്രക്കു നാണക്കേടായി. ഡാകിനിയ്ക്കു ഒട്ടും സമാധാനം കിട്ടിയില്ല.

ബോര്‍ഡിലായി വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന വെല്‍ക്കം ചിരിച്ചു കാണിക്കുന്നതു പോലെ തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. അത്ര നന്നായി ചെയ്തിരിക്കുന്നു എല്ലാം.ഇനി ഒരു വഴിയേ ഉള്ളൂ.. ഒന്നുകില്‍ തോല്‍‌വി സമ്മതിക്കുക, അല്ലെങ്കില്‍... യുറേക്കാ...

" ഇതെന്താ ഇത്ര നാളായിട്ടും വെല്‍ക്കം എന്നൊരു വാക്കു പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ലേ നിങ്ങള്‍ക്ക്? എങ്ങനെ ഇവിടെ വരെ എത്തിയോ ആവോ? "

കൂട്ടത്തില്‍ വെല്‍ക്കം എഴുതിയ ആള്‍ മുന്നോട്ടു വന്നു. "W E L C O M E ഇതില്‍ എന്താ ചേച്ചി പ്രശ്നം? സ്പെല്ലിംഗ്‌ ഒക്കെ ശരിയല്ലേ?".

"ഇതിപ്പോള്‍ വായിക്കുന്നതു വെല്‍ക്കോമി എന്നല്ലേ? വെല്‍ക്കം എന്നുള്ളതിനു അവസാനത്തെ "E" വേണ്ട."

ഒന്നുകൂടി സൂക്ഷിച്ചു നോക്കി, സംഗതി സത്യം തന്നെ എന്നു കൂടുതല്‍ കൂടുതല്‍ നോക്കും തോറും എല്ലാവര്‍ക്കും തോന്നിത്തുടങ്ങി.ശരിയാണ് അവസാനത്തെ E അനാവശ്യക്കാരന്‍ തന്നെ.


വലിയൊരു നാണക്കേടില്‍ നിന്നു രക്ഷപ്പെട്ട സന്തോഷത്തില്‍ അവര്‍ വേഗം ബോര്‍ഡില്‍ W E L C O M എന്ന്‌ കുറച്ചു കൂടി ബോള്‍ഡ്‌ ആയി എഴുതാന്‍‌ തുടങ്ങി. ഇന്നത്തെ ഊഴം കഴിഞ്ഞു കിട്ടിയ സന്തോഷത്തില്‍ ചുണ്ടിലൊരു കള്ളച്ചിരിയുമായി ത്രിമൂര്‍ത്തികള്‍ സ്വന്തം ക്ലാസ്സിലേക്കും...

47 comments:

Adithyan said...

സംഭവം കൊള്ളാം...

ഇതില്‍ ഏതാരുന്നു ബിന്ദുച്ചേച്ചി എന്ന് ഒരു ഡൌട്ട് മാത്രമേ ഉള്ളു ;)

പാര്‍വതി said...

ബിന്ദൂട്ട്യേയ്..ഇതില് ആത്മകഥാംശം ഉണ്ടോന്ന് ഒരു സംശയം ഇല്ലാതില്ലാട്ടോ...

;-D

-പാര്‍വതി

ഇടിവാള്‍ said...

ഹ ഹ !

കോളേജിന്റെ സ്റ്റാന്‍ഡേര്‍ഡു വരച്ചു കാണിച്ച നുറുങ്ങ്‌ കൊള്ളാം ബിന്ദുജീ !

ആദിയേ: എനിക്കു വയ്യ, ആ കമന്റു കണ്ടിട്ട്‌ !

( ഞാന്‍ ചാഡി ഓഡി ;) )

പച്ചാളം : pachalam said...

ബിന്ദു ചേച്ചീ, രക്ഷ്യില്ലാ....പറഞ്ഞോ :)
(ഇതിനെയാണോ വടി കൊടുത്ത് അടി മേടിക്കുക എന്നു പറയുന്നത്??)

ഇടിവാള്‍ജി പോകല്ലേ ഞാനും ....

kumar © said...
This comment has been removed by a blog administrator.
kumar © said...

ബിന്ദു, ഇതില്‍ വലിയ ഒരു ഉണ്ടാക്കിക്കഥ മണത്തു.
ഇതിലെ വളിപ്പ് അത്രയ്ക്ക് അങ്ങോട്ട് രസിച്ചില്ല.

വളിപ്പടിക്കണമെങ്കില്‍/തമാശക്കഥ എഴുതുന്നെങ്കില്‍ ദാ ഇങ്ങനെ എഴുതണം. ആര്‍ക്കും മനസിലാവരുത്.

അരവിന്ദ് :: aravind said...

"നീ പോ മോനേ ദിനേശാ, നിങ്ങള്‍ വെറും കുട്ടികളാണ്‌ നിങ്ങള്‍ക്കൊന്നും അറിയില്ല എന്നൊക്കെയുള്ള വാചകങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ആ സമയത്തു മോഹന്‍ലാല്‍ പോലും അതുപയോഗിച്ചിരുന്നില്ലാത്തതുകൊണ്ടും അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്പാദിക്കേണ്ട എന്നു കരുതിയിട്ടും മൂവരും ഒന്നും പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു."

എന്തിട്ടാ അലക്കല് ബിന്ദുചേച്യേ..:-)) തകര്‍ത്തൂ!

Anonymous said...

ഹിഹി..ഈ ബിന്ദൂട്ടി എന്ത് ഇന്നസന്റ്യായിട്ടാ എഴുതണേ? എനിക്കും ആ ലാലിന്റെ ഡായലോഗ് പിടിച്ചു.. ആ ഇ മാറ്റിയ ആളല്ലേ ബിന്ദൂട്ടി? എനിക്ക് മനസ്സിലായി :)

അനംഗാരി said...

ബിന്ദൂ, ദാ എന്റെ തൊട്ട് മുന്‍‌പില്‍ നില്‍ക്കുന്നു.ആളെ പറയട്ടെയോ?. ആദിക്ക് ആകാംഷ.

ദില്‍ബാസുരന്‍ said...

ബിന്ദു ചേച്ചി ഡാകിനിയാണെന്ന് ആദി ചാറ്റില്‍ പറഞ്ഞു. ആവില്ലെന്ന് ഞാന്‍ പറഞ്ഞു. (ഇനി ആണോ?) :-)

മുല്ലപ്പൂ || Mullappoo said...

ബിന്ദൂട്ടീ, എല്ലാവരുടെയും സന്ദേഹം എനിക്കും.
കോളേജു കഥകളെല്ലാം ഓര്‍ത്ത് എഴുതൂ.

അരവിശിവ. said...

ഡാകിനി, മന്ദബുദ്ധി, പീക്കിരി കാര്‍ത്തു...ഇവരൊക്കെ ഗതികിട്ടാ പ്രേതങ്ങളായി ഇപ്പോഴും അലഞു നടപ്പുണ്ടോ?..എന്തായാലും ഇവരുടെ കണ്ണില്പ്പെടണ്ടു നടന്നോളൂ.....

shefi said...

കോളേജില്‍ ചെല്ല പേര്‌ ഡാകിനി എന്നയിരുന്നല്ലേ

ഇത്തിരിവെട്ടം|Ithiri said...

അതിലെ ഒരാളെ ഇനിയും മനസ്സിലായില്ലെങ്കില്‍ ഗ്ലൂതരാം... ആള്‍ ഒരു ബ്ലോഗര്‍ ആണ്... പേരിലെ ഒരക്ഷരം ബിരിയാണിയിലുണ്ട് നെയ്ചോറിലില്ല എന്നൊന്നും ഞാന്‍ പറയില്ല.

ഓ.ടോ : ത്രിമൂര്‍ത്തികള്‍ കോള്ളാമല്ലോ. വിവരണം അസ്സലായി.


ഞാന്‍ ഓടി...

ആനക്കൂടന്‍ said...

ഇടയില്‍ കുറച്ച് വെള്ളം ചേര്‍ക്കല്‍ നടത്തിയിട്ടില്ലേ എന്ന് സത്യമായും ഞാന്‍ സംശയിക്കുന്നു...

ആട്ടെ, ഇതേതാ കോളേജ്?

ഡാലി said...

ബിന്ദൂട്ടേയ്: പീക്കിരി കാര്‍ത്തൂനോടണ് എനിക്കിഷ്ടം.
പ്രിന്‍സിപ്പാളിന്റെ റൂമിനടുത്ത് കുടിവെള്ളമുള്ള കോളേജ് ഏതാ കേരളത്തില്‍?

മുസാഫിര്‍ said...

നല്ല അനുഭവം.ഞാന്‍ പീക്കിരി കാര്‍ത്തുവിന്റെ പേരില്‍ ബെറ്റു വക്കുന്നു.

Devi said...

kazhinjathavana anony aayi commenty.ippo njanumblogger aayi anony aavathirikan .college anubhavam nannayi rasichu.Iniyum poratte.... Ethu college aayirunnu?

ചക്കര said...

നല്ല പോസ്റ്റ്, ഡാകിനീ..:)

Adithyan said...

ഹഹ്ഹാ...

ഒളിച്ചിരിക്കാതെ ഡാകിനി സധൈര്യം മുന്നോട്ട് വന്ന് നന്ദിപ്രകടനം നടത്തണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു, അപേക്ഷിയ്ക്കുന്നു... ;))

ബിന്ദു said...

ആദിയേ.. ആദി ഒരൊറ്റ ഒരുത്തനാണ് ഈ സംശയത്തിന്റെ വിത്ത് എല്ലാവരിലും പാകിയത്. അടി വേണോ ഇടി വേണോ എന്നു തീരുമാനിച്ചോളൂ.:)
ഞാന്‍ ഡാകിനി അല്ല എന്നുറക്കെ പ്രഖ്യാപിക്കാന്‍ ഈ വേദി ഉപയോഗിച്ചു കൊള്ളുന്നു. എനിക്കതിനാവില്ല സുഹൃത്തുക്കളെ.:) പക്ഷേ ഇവരുടെ ക്ലാസ്സില്‍ പഠിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.ഇപ്പോ മനസ്സിലായോ?

പാറൂട്ടി.. ഇല്ലില്ല. ആത്മകഥയല്ലേയല്ല.:)
ഇടിഗഡീ.. അങ്ങനെ ഒരു കാര്യം ഉണ്ടായിരുന്നു അല്ലേ? എന്നാല്‍ ഞാന്‍ ഈ കോളേജില്‍ അല്ല പഠിച്ചിരുന്നത്.;)
കുമാറേ.. ഇത് ഉണ്ടാക്കി എഴുതിയതല്ല. പക്ഷെ രസിക്കാന്‍ പാകത്തിന് എഴുതാന്‍... ഞാന്‍ ഗുരുദക്ഷിണ തരട്ടേ? :)

അരവിന്ദാ.. :) ചുമ്മാതെ പറഞ്ഞതാണെങ്കിലും എനിക്കു രസിച്ചു.;)

ഇഞ്ചീ.. എന്നെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടല്ലേ?;)എന്നാലും അത് ഞാനല്ല. ഇന്നസന്റായിട്ടല്ല, ലളിതയായിട്ടാ.
അംനംഗാരി.. :) പറയൂന്നേ,എനിക്കും അറിയാല്ലൊ.
ദില്‍ബൂ... ആദിയ്ക്കൊന്നും അറിയില്ലന്നെ, ആദി വെറും കുട്ടി.:) എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയില്ലായിരുന്നോ?
മുല്ലപ്പൂ... :) സന്ദേഹമരുതരുതേ.. എന്നുപാടാന്‍ തോന്നുന്നു.
അരവി.. :) അവരൊക്കെ ഗതി കിട്ടിയ പ്രേതങ്ങളായി എവിടെയെങ്കിലും കാണും. എന്നെ കണ്ടുപിടിക്കതിരുന്നാല്‍ മതിയായിരുന്നു.
ഷെഫീ.. :) തെറ്റി. അതല്ല. ഒരു ചാന്‍സ് കൂടി തരാം.നോക്കു.

ഇത്തിരീ.. :) ഇത്തിരി ശരിയായി. അവിടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ ബ്ലോഗ്ഗറായി ഉണ്ട്.
ആനക്കൂടാ.. ഇല്ല, വെള്ളം ചേര്‍‌ത്തില്ല. ഏതാവും കോളേജ്? നമ്മളൊക്കെ ഒരേ നാട്ടുകാരല്ലെ.;)
ഡാലീ..:)അതെന്താ ഡാലി അറിയുമോ പീക്കിരി കാര്‍‌ത്തുവിനെ? ആക്ച്വലി, പ്രിന്‍‌സിപ്പാളിന്റെ മുറിയുടെ സൈഡിലൂടെ പോകണം വെള്ളം കുടിക്കാനേ,അതാ.;)
മുസാഫിര്‍‌.. :) വേണ്ട.. വേണ്ടാ.. പിന്നെ ബുദ്ധിമുട്ടാവും.
ദേവി.. :) ഞാന്‍ അറിയുന്ന ദേവി ആണെന്ന് തെറ്റിദ്ധരിച്ചു.വേഗം തന്നെ സെറ്റിങ്ങ്സ് ശരിയാക്കി എഴുതി തുടങ്ങു.
ചക്കരെ..:) അങ്ങനെ വിളിക്കല്ലെ. ഞാന്‍ വിളി കേള്‍ക്കില്ല.
അപ്പോള്‍ എല്ലാവര്‍ക്കും നന്ദി. ഡാകിനിയുടെ വികൃതികള്‍ എന്ന പേരില്‍ ഒരു പുസ്തകം ഇറക്കിയാലോ?;)

nalan::നളന്‍ said...

ബര്‍മുഡ ട്രൈയാങ്കിളിന്നു മനസ്സിലാവാത്ത കാര്യമൊന്നുമല്ല കേട്ടോ.
ഞാന്‍ വിശ്വസിച്ചു, വെള്ളമൊന്നും ചേര്‍ത്തിട്ടില്ല. രണ്ടു തരം - ലുട്ടാപ്പി

ബിന്ദു said...

പച്ചാളം..:) ഇതിനെയാണെന്നു തോന്നുന്നു അല്ലേ? അനുഭവം ഉള്ളവര്‍ പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റില്ലല്ലൊ.(ആദ്യം വിട്ടുപോയി, ഇത്തിരിയല്ലെ ഉള്ളൂ കണ്ടില്ല)
നളാ‍.. :) അതിനിടയ്ക്കു ലുട്ടാപ്പിയായിട്ടവിടെ ഉണ്ടായിരുന്നോ? ഞാന്‍ കണ്ടിട്ടില്ലല്ലൊ ;)

ikkaas|ഇക്കാസ് said...

ചേച്ചീ, അടിപൊളിക്കഥ.
ബൈദവേ, ചേച്ചിക്ക് എത്ര പൊക്കമുണ്ട്?

ഇത്തിരിവെട്ടം|Ithiri said...

ഇതില്‍ ആദിയുടെ റോള്‍ പുട്ടാ‍ലുവിന്റേതാണോ...

ആനക്കൂടന്‍ said...

ഏതാവും കോളേജ്?
ഏതാ, ന്യൂമാന്‍ കോളേജാ, അതോ നിര്‍മലയോ...?

Anonymous said...

ആ ഉയരം കുറഞ്ഞ കഷിയാണോ ഈ ബ്ലോഗ്ഗിന്റെ നാഥ. എല്ലാവരും ആത്മകഥയില്‍ സ്വയം പുകഴ്ത്തിയും പൊക്കിയും ഒക്കെ എഴുതുമ്പോ ദാ ഇങ്ങനെ തുറന്നെഴുതുവാനുള്ള ആ വിശാല മനസ്സിനെ അഭിനന്ദിക്കുന്നു.

ഗൂഗിള്‍ ഏര്‍പ്പെടുത്തിയ ചില പരിഷക്കരണങ്ങള്‍ മൂലം എന്റെ ബ്ലോഗ്ഗിന്റെ പേരുവച്ച്‌ ലൊഗിന്‍ ചെയ്യന്‍ കഴിയാഞ്ഞതിലും അനോണിമസ്സാകേണ്ടിവന്നതിലും ഖെദിക്കുന്നു.paarppidam.blogspot.com

അഗ്രജന്‍ said...

:)

വിശദീകരണക്കുറിപ്പും, നന്ദിപ്രകടനോം കഴിഞ്ഞെങ്കിലും... ആദി ആദ്യമടിച്ച ആ ഡൌട്ട് ഇപ്പഴുങ്ങനെ കെടന്ന് മൊഴങ്ങണു... :)

നന്നായിരിക്കുന്നു ബിന്ദു...!

Inji Pennu said...

ബിന്ദൂട്ടിയെ
സുഖമില്ലാണ്ടായിപ്പോയി.ഹോസ്പിറ്റലില്‍ ആയിരുന്നു.ചുരിദാര്‍ ഒക്കെ തയ്ക്കണപോലെ എന്നേയും തയ്ച്ചു വെച്ചിട്ടുണ്ട് :). അതോണ്ട് അധികം അനങ്ങാന്‍ ഒന്നും മേലാ.ഇപ്പളും ശരിയായിട്ടില്ല. മരൂന്നൊക്കെ അടിച്ച് കിറുങ്ങിയാണ് ഇരിക്കുന്നെ. മലയാളം ഒക്കെ എഴുതിനോക്കുവാണ് മറന്ന്പോയോന്ന് അറിയാന്‍.. :-)

സുഖാണൊ? ആദിക്കുട്ടി എന്തിയേ? പിന്മൊഴി നോക്കിയപ്പൊ ആകെ ചമ്മത്സ് ..ആരേയും എനിക്ക് അറിഞ്ഞൂടാ.പുതിയതായിട്ട് സ്കൂളില്‍ വന്ന പോലെ. :)

Reshma said...

ആഹാ ഇഞ്ചിപെണ്ണ്!
ക്യാ ഹുവാ? അബ് കൈസേ ഹെ? എന്താ പറ്റിയത് ഇഞ്ചിയേ?
എന്തായാലും വന്നല്ലോ! സമാധാനം. സന്തോഷം.

Reshma said...

പിന്നെ, നാലുകെട്ടും, ഇഞ്ചിമാങ്ങയുമൊക്കെ എവിടെപോയി ഇഞ്ചീസേ?

qw_er_ty

വിശാല മനസ്കന്‍ said...

:) ഡാകിനി ആരാന്ന് എനിക്കും മനസ്സിലായി!

ഹായ് വന്നല്ലോ നമ്മുടെ ഇഞ്ചിപ്പെണ്ണ്!!

അയ്യോ:( കഷ്ടായല്ലോ!

ഇഞ്ചിയേ ഇപ്പോള്‍ ഓക്കെയായില്ലേ?
ചുരിദാറ് തയ്ചപോലെയോ? :((

മുസാഫിര്‍ said...

ഇഞ്ചി,
വേഗം സുഖമാവട്ടെ എന്നു ആശംസിക്കുന്നു.

അനംഗാരി said...

ഇഞ്ചി സുഖമില്ലാതായിപ്പോയി എന്നറിഞ്ഞതില്‍ മനസ്സു വിഷമിക്കുന്നു. എത്രയും പെട്ടെന്ന് സുഖമായി വരട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.ബൂലോഗത്തിന്റെ പ്രകാശം എത്രയും പെട്ടെന്ന് കൂടുതല്‍ ഊര്‍ജ്ജം നേടി, തിരിച്ച് വരട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.

ബിന്ദു said...

ഇഞ്ചിപ്പെണ്ണേ... ഞാനിപ്പോ എന്റെ ബ്ലോഗ് പോലും നോക്കാറില്ല.അതുകൊണ്ട് അറിയാന്‍ വൈകി, ഇപ്പോഴാണ്‍് അറിഞ്ഞത്.:( വേഗം സുഖാവാന്‍ പ്രാര്‍ത്ഥിക്കുന്നു.
പറഞ്ഞതുപോലെ ആദി എന്തിയേ?? അല്ല, ഞാന്‍ എന്തിയേ? കുറച്ചുദിവസം മാറിനിന്നപ്പോള്‍ എനിക്കും പരിചയക്കേടായി.

റീനി said...

ഇഞ്ചീസെ, എന്തുപറ്റി തനിക്ക്‌? വേഗം സുഖായി വരു ട്ടോ. കുത്തിക്കെട്ടുകള്‍ ഒക്കെ വേദനിക്കുന്നുണ്ടോ?

ആദിയെ, എവിടെപ്പോയി? ക്യാമറയുമായി കറങ്ങാറില്ലേ ഈയിടെയായി?

കുറുമാന്‍ said...

ബിന്ദുവേ, സ്വന്റ്തം ബ്ലോഗു പോലും നോക്കാറില്ല എന്ന ഒഴിവൂകഴിവൊന്നും പറയല്ലേ, മുങ്ങി നടക്കാണ്ട്, ഇനി ഇവിടെയൊക്കെ തന്നെ കാണണം.

അയ്യോ ഇഞ്ചിയേ, എന്തുപറ്റി? ഇപ്പോ സുഖമായി എന്നു കരുതുന്നു. ഇഞ്ചിയും, വക്കാരിയി, ആദിയും ഒന്നും ഇല്ലാതെ, ബ്ലോഗ് ഉറക്കം തൂങ്ങുന്നു.

വേഗം ഉഷാറായി വാ......പ്രാര്‍ത്ഥനയോടെ

ചില നേരത്ത്.. said...

ബിന്ദു ചേച്ചീ
ദേശാടനം കഴിഞ്ഞില്ലേ? അപ്പോ ആര്‍മാദിച്ചെഴുതൂ.
ആദിത്യന്‍ സൃഷ്ടിയുടെ നോവിലാണ്, ഉടന്‍ വെളിയീട് (Release)ഉണ്ടാകും.
L.G വേഗം സുഖപ്പെട്ട് വരൂ. മിസ്സിംഗ് മിസ്സിംഗ്..

Inji Pennu said...

ഹായ്...ഇതു നമ്മടെ ഗ്രീന്‍ ഗ്രീന്‍ രേഷ്മക്കുട്ടിയാണൊ? ഞാന്‍ ആരാന്ന് എങ്ങിനെ മനസ്സിലായി? എപ്പളാ വെക്കേഷന്‍ കഴിഞ്ഞ് എത്തിയേ? പുസ്തകങ്ങളൊക്കെ മേടിച്ചൊ?
അതേയ്..ഞാനൊരു മണ്ടത്തരം കാണിച്ച് ബ്ലോഗൊക്കെ പോയി. ബ്ലോഗ് പോയതും ഞാന്‍ തലകറങ്ങി വീണതും ഏതാണ്ട് ഒരേ സമയത്ത് :)
ഈ കുട്ട്യേട്ടത്തിയും ഉമേഷേട്ടനും ഒക്കെ എന്തു പറഞ്ഞാലും എന്തോ ഒരു നിമിത്തം ഒക്കെയുണ്ട്.
പിന്നെ ഇഞ്ചിമാങ്ങാ ഗൂഗിള്‍ കാര് തിരിച്ച് തന്നു. മൊത്തം തന്നിട്ടില്ല.
http://injimanga.blogspot.com/
അതില്‍ ഓക്റ്റോബര്‍ ഒന്നിന് നമ്മുടെ ഗ്രീന്‍ ബ്ലോഗ് പ്രോജക്റ്റിന്റെ ഒരു വലിയ പോസ്റ്റുണ്ടായിരുന്നു.
പക്ഷെ അത് ബ്ലോഗില്‍ വരണില്ല്ല്യ. ഞാന്‍ ഇനി സപ്പോര്‍ട്ടിന് എഴുതി ചോദിക്കാം. നാലുകെട്ട് പോയീന്നാ തോന്നണെ.അത് സാരമില്ല.വല്ല്യ കാര്യായിട്ടൊന്നുമില്ല.

പിന്നെ ഒന്നും പറയണ്ട. മരിക്കാണ്ടിരുന്നത് അല്ലെങ്കില്‍ വല്ലോ ഷോക്ക് സ്റ്റേജിലേക്കോ മറ്റോ പോവാണ്ടിരുന്നത് കാരണവന്മാരുടെ പ്രാര്‍ത്ഥന. എനിക്കപ്പോഴും ആലോചിക്കുമ്പൊ ഭയങ്കര പേടിയാവണുണ്ട്. രണ്ട് ദിവസം മുന്‍പാണ് കണ്ണാടി നോക്കാനൊക്കെ ഒരു ധൈര്യം വന്നത്. എപ്പോഴെങ്കിലും സങ്കടം ഒക്കെ മാറുമ്പൊ എന്താ പറ്റിയേന്ന് എഴുതാം. ബാക്കിയാര്‍ക്കും എന്റെ പോലെ മണ്ടത്തരം പറ്റരുത്...അതോണ്ട് . ശ്ശൊ!ഇത്രെം എഴുതിയപ്പൊ തന്നെ എതാണ്ട് പോലെ.
വേറെ എന്തെങ്കിലും ആലോചിക്കട്ടേ.

അതേയ് വിശാലേട്ടന്‍ എന്നെ മറന്നില്ലല്ലോ..ഞന്‍ ഹാപ്പിയായി. പിന്മൊഴിയൊക്കെ കണ്ടപ്പൊ ഈശൊയെ,
ഇതേതാ പുതിയ സ്കൂളും പിള്ളേരും എന്ന് ഞാന്‍ ഓര്‍ക്കുവായിരുന്നു.

കുറുമാന്‍ ചേട്ടനെ ഞാന്‍ എപ്പോഴോ ഓര്‍ത്തു. ആ...ഏഷ്യാനെറ്റിലെ ഒരു പ്രോ‍ഗ്രാം ഒരാള്‍ റിക്കോര്‍ഡ് ചെയ്തു കൊണ്ട് കാണിച്ചു തന്നു.ഞാന്‍ വെറുതെ ഇരിക്കുന്നതു കൊണ്ട്. ആ..ഷാപ്പ് മേറ്റ്സ് എന്ന പ്രോഗ്രാം. കുറുമാന്‍ ചേട്ടന്‍ അത് കണ്ടൊ? അത് കണ്ടപ്പോ ശരിക്കും ഞാന്‍ കുറുമാന്‍ ചേട്ടനെ ഓര്‍ത്തു :) എന്നെ തല്ലല്ലേട്ടൊ..സുഖമില്ലാത്ത കുട്ടിയാണെ :) ഇപ്പൊ ആ ന്യായം പറഞ്ഞാണ് എല്ലരുടെ അടുത്തൂന്നും തല്ല് മേടിക്കാണ്ട് ഇരിക്കണേ :)

ഇബ്രുക്കുട്ടിയേ, വേറെ വല്ലോ സ്വപ്നം കണ്ടോ? ഇബ്രുക്കുട്ടി ഒരു സ്വപ്നം കണ്ടതാണ് എനിക്ക് ലാസ്റ്റ് ഓര്‍മ്മ.

അനാംഗരിചേട്ടന്‍ മാന്‍പേടയായത് എപ്പോള്‍? :)അയ്യേ.....വല്ലോ പുലീന്റെ ഒക്കെ പടം വെക്കണ്ടെ?

മുസാഫിര്‍ ജീക്കും നമസ്കാരം.താങ്ക്സ്.

റീനിക്കുട്ട്യേ, മനസ്സിനാണ് വേദന..ഹിഹി. ചുമ്മാ ഡയലോഗാണ് കേട്ടൊ. അങ്ങിനെ വേദനയൊന്നുമില്ല ഇപ്പൊ. ഒന്നും അധികം ചെയ്യാന്‍ പറ്റൂല്ലാന്നേയുള്ളൂ.:).കുറേ നേരം സംസാരിക്കാന്‍ ഒന്നും പറ്റണില്ല്ല്യ. അധികം വായിട്ടാലക്കണ്ടാന്ന് ഈശോ വിചാരിച്ചുകാണും. :) എത്ര സഹിക്കും? ;)

വേണു venu said...

വെറുതേ ഇതിലേ ഒന്നു പോയി.
എന്താണു് എഴുതാതെ നല്ല നല്ല കമന്‍റുകളുമായി മാത്രം ബൂലോകത്തെ ധന്യമാക്കി പോകുന്നതു്.എഴുതൂ....

Siji said...

പ്രിയ ഇഞ്ചി മാഷിന്‌,
എനിക്കു തന്ന ഫോട്ടോ അറിവിനു നന്നി.എനിക്കതു വളരെ ഉപകാരപ്പെട്ടു.ഞാന്‍ ഈ ബ്ലോഗില്‍ എപ്പോഴും വരാറുണ്ട്‌.സത്യത്തില്‍ ഇഞ്ചിയുടെ മലയാളം ബ്ലോഗാണ്‌ എനിക്കൊരു മലയാളം ബ്ലോഗ്‌ തുടങ്ങാന്‍ പ്രചോദനം നല്‍കിയത്‌.

Inji Pennu said...

ബിന്ദു ‘മാഷിന്’ വരുന്ന കോമ്പ്ലിമെന്റ്സ് ഭാഗ്യം കൊണ്ട് എന്റെ പേരില്‍ വന്നു.ഹിഹി..

ഞാന്‍ ഒരു എസ്.എസ്.എല്‍.സി മാര്‍ക്ക് തിരുത്ത് കേസില്‍ പിടിക്കപ്പെട്ട പോലെ തോന്നുന്നു :)

സിജിക്കുട്ട്യേ, പേരു മാറിപ്പോയിട്ടൊ. എനിക്ക് പഠിക്കാ? :)

Manu said...

നന്നായി!! പണ്ടെങ്ങൊ മറന്നുപോയ ഒരു ഒരുത്രിമൂര്‍ത്തി കൂട്ടുകെട്ട്‌ ഓര്‍മ്മവന്നു...നന്ദി.

Sona said...

നല്ല എഴുത്ത്..കോളേജ് ലൈഫ്,അതൊരു ലൈഫ് തന്നെ ആയിരുന്നു അല്ലെ ബിന്ദു! ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം....

ബിന്ദു said...
This comment has been removed by a blog administrator.
ദൃശ്യന്‍ | Drishyan said...

നന്നായിരിക്കുന്നു ബിന്ദൂസ്...ബ്ലോഗില്‍ താരതമ്യേന പുതുമുഖമായ എനിക്ക് ഇപ്പോഴേ ഇവിടെയെത്താന്‍ കഴിഞ്ഞുള്ളൂ...വാക്കുകളില്‍ അകൃത്രിമനര്‍മ്മത്തിന്‌റ്റെ പൂത്തിരിക്കനലുള്ള ചുരുക്കം ചില ഭൂലോക-ബൂലോക നാരിമാരിലൊരാളാണ് താനെന്ന് തോന്നുന്നു. (കുറിപ്പ്: അഭിപ്രായം മറ്റാന്‍ കമ്മിറ്റിക്ക് അവകാശമുള്ളതാകുന്നു)

സസ്നേഹം
ദൃശ്യന്‍

Hydrocodone said...

Taa3Zq The best blog you have!