Tuesday, May 08, 2007

ചുമ്മാ ഒരു പോസ്റ്റ് !

കഴിഞ്ഞ അഞ്ചു ജന്മങ്ങള്‍ ആയിട്ടവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നുവെന്ന്‌
ജ്യോത്സ്യന്‍. ഏതോ ജന്മത്തില്‍ ഭര്‍ത്താവ്‌ ഭാര്യയെ കൊന്നിട്ടുമുണ്ടെന്ന്‌.
അവരെ അറിയാവുന്നവരാരും അതു വിശ്വസിക്കുന്നില്ല... പക്ഷേ..കൊല്ലണമെങ്കില്‍ കുത്തിയോ വെടിവച്ചോ ഒക്കെ തന്നെ വേണം എന്നില്ലല്ലൊ, സ്നേഹിച്ചും ആവാല്ലൊ അല്ലെ?

48 comments:

daly said...

അമ്പടീ, സ്നേഹിച്ചു കൊല്ലല്‍കാരീ.. അത് കൊള്ളാ‍ാം. അമൃതമായാ‍ല്‍ അധികവും വിഷമെന്നോ?

ഇടിവാള്‍ said...

തിരിച്ചങ്ങോട്ട് “കത്തിവച്ച്” കൊല്ലല്‍ ആവും ല്ലേ? ;)

മറ്റേ കത്തിയല്ല.. വാചകമടി!

kumar © said...

എന്റെ അമ്മച്ചീ.. എന്നെ അങ്ങുകൊല്ല്...

ഓ ടോ : ‘കത്തി‘വച്ചും കൊല്ലാം.!

അഗ്രജന്‍ said...

ഹഹഹ...
പുളു... പുളു... അവരു പുളു അടിക്കുന്നതാ ബിന്ദൂ :)

5 ജന്മേയ്... കണക്കായിപ്പോയി :))

Manu said...

നന്നായി...
എന്തിലും സ്നേഹം തിരയുന്ന പെണ്മനസ്സേയ്...
(..ദൊക്കെ ചുമ്മാ‍...
അങ്ങനെ വല്ലോം കേട്ടാല്‍ അയലത്തേം ഭര്‍ത്താവിന്റെ ഓഫീസിലെയും പെണ്ണുങ്ങള്‍ക്കാര്‍ക്കെങ്കിലും മുന്‍ ജന്മം ഒണ്ടാരുന്നോ എന്ന് ആ ജ്യോതിഷ്കുമാറിനെക്കൊണ്ട് പറയിക്കും..
കണക്ഷന്‍ കണ്ടുപിടിക്കാന്‍.. )

..ദക്കെ പോട്ടെ..എഴുത്തു നന്നായി..
നമുക്കത് പോരേ...

Inji Pennu said...

ജോത്സ്യന്മാരെ നിരോധിക്കേണ്ടിരിക്കുന്നു! :)

ഗന്ധര്‍വ്വന്‍ said...

അഞ്ചിലൊന്നേ കൊന്നള്ളോ?
പുവര്‍ ചാപ്പ്‌
എത്രയോ ജന്മമായ്‌ നിന്നെയെന്‍ കയ്യാലെ...............

ഈ സര്‍കസ്സിലെ കത്തി ഏറുകാരനെപ്പോലെയാണ്‌ ഭര്‍ത്താവ്‌. ലക്ഷ്യ്ം പിഴച്ചാല്‍ ഇലന്തുപോകും. ആനാല്‍ പിഴക്കുമാട്ടെ.
നിനൈത്ത്‌ എറിഞ്ചാലും മുടിയുമാട്ടെ.

അന്തമാതിരി കണവന്‍ കത്തിയെ എറിഞ്ചിട്ടെ ഇരുക്കേന്‍. വന്ത്‌ എല്ലാവാട്ടിയും നെനക്കിറതെ കൊന്തിടലാം. ആനാ ശാവ വക്കറതില്ലൈ.
അതു മുടിയാതെ.

ഇന്ത പുലിവാലെ അഞ്ചു ജന്മം ചുമന്ത അന്ത പാവി പയലോട്‌ പാവം
തോന്നികുറുത്‌.

ഇപ്പോള്‍ മനസ്സിലായൊ ഞാനത്ര വിഡ്ഡിയല്ല- നിങ്ങള്‍ ഇതെന്റെ ഭാര്യക്കയച്ചു കൊടുത്താലും തമിഴറിയാത്ത അവള്‍ക്ക്‌ മനസ്സിലാകില്ല.

സംശയം ഞാനെഴുതിയത്‌ തമിഴ്‌ താനെ

Dinkan-ഡിങ്കന്‍ said...

മിക്കവാറും തമിഴ്നാട്ടില്‍ കൂട്ട ആത്മഹത്യ നടക്കും. അവരൊക്കെ വല്യ ഭാഷാസ്നേഹികളാന്നാ കേട്ടത്. ഇതൊക്കെ കണ്ടാല്‍ ആ കാവേരീല്‍ക്ക് എടുത്ത് ചാടും

sandoz said...

ക്യാനഡയില്‍ ചൂട്‌ കൂടുതല്‍ ആയി അല്ലേ......

[ഗന്ധര്‍വ്വന്‍ ചേട്ടോ.....ചേട്ടന്റെ കമന്റ്‌ പൊണ്ടാട്ടിക്ക്‌ അയച്ച്‌ കൊടുത്ത്‌ മാഷിനെ അങ്ങനെ ഒന്നും ഞങ്ങള്‍ രക്ഷപെടുത്തില്ലാ....]

അരവിന്ദ് :: aravind said...

കുത്തിയോ വെടിവച്ചോ ഒക്കെ തന്നെ വേണം ന്നില്ലല്ലോ അല്ലേ..

ഗദ് ഗദ്...ആയിരിക്കില്ല. അങ്ങിനെയൊന്നും ആവില്ല.

....


മിക്കവാറും എലിപ്പാഷാണം കലക്കിക്കൊടുത്താവും.

;-)

വിശാല മനസ്കന്‍ said...

:) അരവിന്ദേ..!! ഹ്ഹഹ.

ബിന്ദു. പോസ്റ്റ് കൊള്ളം കേട്ട (കട്: കൈപ്പള്ളി അപ്പന്‍! എന്റെ അപ്പനല്ല ആള്‍ടെ കൊച്ചിന്റെ)

5 ജന്മമോ? ഉം ഉം ഉം അതിനിമ്മിണി പുളിക്കും!

നാട്ടില്‍ ഒരു കണ്ടന്‍ കുട്ടി ചേട്ടനും വള്ളിയമ്മ ചേച്ചിയുമുണ്ട്..(ദേ തുടങ്ങി.. ഇവന്‍)

എന്നാ വേണ്ട. ഒന്നുമില്ല. ഒന്നുമില്ല!

വേണു venu said...

പാവം ജോത്സ്യര്‍.
ഒന്നേ കൊന്നൊള്ളു. :)

Satheesh :: സതീഷ് said...

ഒരു പക്ഷേ ചിരവക്കടിച്ചിട്ടാ‍യിരിക്കും ..
:)

Pramod.KM said...

ചുമ്മാ ഒരു കമന്റ്!;)
ഇരിക്കട്ടെ.

Manu said...

ഇത്രയൊക്കെ ആയി .എന്നാല്‍ കെടക്കട്ടെ ഒരോഫ്ഫുകൂടി:

...ന്നാലും ആ ഭര്‍ത്താവിന്റെ ദുര്‍വിധിയോര്‍ത്തൊന്നു കരയാനിവിടാരുമില്ലേ...

അഞ്ചു ജന്മം ഒരുത്തീടെ കൂടെ...

വല്ലകഠിനപാപവും ചെയ്തുകാണും..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

5 ജന്മോ പാ‍ാവം.
ഇതിലും ഭേദം പെണ്ണായിട്ട് ജനിക്കണതായിരുന്നു....

പുള്ളി said...

എണങിയാ നക്കിക്കൊല്ലും പിണങിയാ കുത്തിക്കൊല്ലും എന്ന ചൊല്ല് ഇപ്പോളാ മനസ്സിലായത്‌.

ഓഫടിയുടെ മനശ്ശാസ്ത്രം പഠിയ്ക്കുന്നവര്‍ ഇതുവരെ എത്തിച്ചേര്‍ന്ന നിഗമനങളെ തകിടം മറിയ്ക്കാന്‍ ഇതൊരു നൂറു കടത്തിയാലോ?

സു | Su said...

രണ്ട് മാസത്തിനുശേഷം ഒരു പോസ്റ്റ്!

നന്നായി.

കുറുമാന്‍ said...

അഞ്ച് ജന്മത്തില്‍ അവര്‍ ഭാര്യ ഭര്‍ത്താക്കന്മാരായിരുന്നുവെന്ന്നോ........അമ്മേ.......പാവം രണ്ടു പേരും......എന്തോരം അനുഭവിച്ചിരിക്കും....ഇനിയും അവര്‍ക്കൊരുമിച്ചൊരു ജീവിതം, പ്രത്യേകിച്ചും മനുഷ്യ ജന്മം കൊടുക്കല്ലെ ദൈവമേ......

ദേവന്‍ said...

ഓ ഹോ. അപ്പോള്‍ ഈ സംഭവത്തെക്കുറിച്ചാണു കവിഞ്ജര്‍ കണ്ണദാസന്‍
"ഏഴ്‌ പിറപ്പും ഇണൈന്തിരിക്കും സൊന്തമിന്ത സൊന്തമമ്മാ" എന്നു പാടിയത്‌ അല്ലേ?

ഞാങ്ങ്‌ നിരുവിക്കയും ചെയ്ത്‌ ലങ്ങേരിതു ആരിക്കടെ കാര്യങ്ങള്‌ കേക്കണതെന്ന്!
(സ്റ്റൈല്‍ ക്രെഡിറ്റ്‌ കൈപ്പള്ളിക്ക്‌)

അനംഗാരി said...

സ്നേഹിച്ച് തന്നെ കൊല്ലണം.അതിനേക്കാള്‍ മൂര്‍ച്ചയുള്ള ഒരു ആയുധവും ഒരു കൊല്ലന്റെ കയ്യിലും ഇല്ല.

എന്റെ തിരിച്ച് വരവ് ഇവിടെ നിന്നാവട്ടെ.
ആരെങ്കിലും എന്നെയൊന്ന് സ്നേഹിച്ച് കൊന്ന് തരാനുണ്ടോ?
ടേയ് പച്ചാളം,ദില്‍ബന്‍ ആരെങ്കിലും ഒരു കൊട്ടേഷന്‍ എടുക്കടേയ്.

സന്തോഷ് said...

ജ്യോത്സ്യന് എത്ര കൊടുത്തു, ഇങ്ങനെ വേണ്ടാതീനം പറഞ്ഞതിന്? (അടി തന്നെ ആവണമെന്നില്ല, പണമായാലും മതിയല്ലോ.)

ദേവന്‍ said...

അനംഗാരിയോ? എന്തരു മറിയം , സോറി മറിമായം!

ഈ ഏരിയയില്‍ തന്നെ ഉണ്ടല്ലേ അപ്പോള്‍. (ബിന്ദൂ ഓഫ്‌ മാപ്പ്‌)

SAJAN | സാജന്‍ said...

പാവം ആ ചേട്ടായിയുടെ കാര്യം ഓര്‍ക്കുമ്പോള്‍.. വലിയ സങ്കടം തോന്നുന്നു..
പഴയ ജന്മങ്ങളില്‍ എന്തോ കൊടിയ പാപം ചെയ്തതിനുള്ള ശിക്ഷ ആയിരിക്കും ആ പാവത്തിന്..
പക്ഷേ ഇനിയിപ്പൊ നേരിട്ട് സ്വര്‍ഗപ്രവേശനം ആയിരിക്കും.. ഒരഞ്ചുജന്‍‌മത്തിലെ കഷ്ടപ്പാട് ഈ ഒരൊറ്റജന്മം കൊണ്ട് അനുഭവിച്ചു തീര്‍ത്തല്ലോ...:)
ഒരു ഓഫ്:- ഇതിനെതെഴുതിയാലും എനിക്കൊന്നുമില്ല.. (എനിക്കാണെങ്കില്‍ ഫില്‍ട്ടെറും ഇല്ല ഞാനീവഴി ഈ മാസം വരുന്നുമില്ല)..ഹ ഹ ഹ

സാരംഗി said...

ഒരു ജന്മത്തിലെങ്കിലും സ്നേഹിച്ച്‌ കൊല്ലാനും കൊല്ലപ്പെടാനും ഭാഗ്യമുള്ളവര്‍ എത്ര പേരുണ്ടാവും?

എന്തായാലും ഈ ജ്യോത്സ്യന്‍ നല്ല വരുമാനമുള്ള ആളു തന്നെ..അഞ്ചു ജന്മത്തിലെ കാര്യമല്ലേ ഒറ്റയടിയ്ക്ക്‌ പറഞ്ഞുകളഞ്ഞത്‌:-)
:-)

അനാഗതശ്മശ്രു said...

നക്കിക്കൊല്ലുന്ന കാര്യം
കൂടി ഓര്‍ ക്കുക...
ഇപ്പൊ അത സ്റ്റൈല്‍

ഗന്ധര്‍വ്വന്‍ said...

ഈ സാന്‍ഡൊസിന്റെ ഒരു കാര്യം.
ഞാന്‍ കരുതി ആരെങ്കിലും ഞാന്‍ വച്ച കെണിയില്‍ വീഴുമെന്ന്‌. ഇതിപ്പൊ ഇങ്ങിനെ
വിളിച്ചു കൂവിയാല്‍.....

ഡിംഗ്‌ ഡോങ്ങ്‌ ഡിംഗ്‌ ഡങ്ങ്‌ ഡങ്ങ്‌ ഡിംകാ
മറുഭാഷ പ്രയോഗ പ്രാവിണ്യത്തില്‍ ഒരു പാട്‌ പേരെ കശാപ്പു ചെയ്യുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത ഗന്ധര്‍വ മുന്നേറ്റ കഴകത്തിന്റെ അഖില ബൂലോഗ പ്രസിഡന്റിനോടാണ്‌ അങ്ങ്‌ സംസാരിക്കുന്നത്‌ ഓര്‍ക്കുക എന്ന്‌ ഞാന്‍ സദ്ദാം ഹുസൈന്റെ
ശബ്ദത്തില്‍ പതുക്കെ പറയുന്നു.
കാവെറിയും ഞാനുമായി ഒരു ബന്ധവുമില്ല മാത്രമല്ല പ്രവീണ എന്റെ ആരുമല്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നമട്ടില്‍ ജീവിക്കുന്ന
ഒരു പാവമാണ്‌ ഞാന്‍.

തമനു said...

ആദ്യത്തെ ജന്മത്തിലാരിക്കും പാവം കൊന്നത്‌. അതിന്റെ ശിക്ഷയായിട്ടാരിക്കും പിന്നീടുള്ള ജന്മങ്ങള്‍ (ഹൊ .. എന്നാലും 5 ജന്മങ്ങള്‍ .. കഠിനം തന്നെ..)

ഏറനാടന്‍ said...

ശ്ശോ.. എന്താ ചിന്തകള്‍! ചിന്തിച്ചപ്പോള്‍ ശാരിയാണല്ലോ.. കൊള്ളാം ട്ടോ..

അനംഗാരി said...

ദേവോ,എവിടെ പോകാന്‍?
ഇതിങ്ങനെ കോഴിക്കാലില്‍ മുടിചുറ്റിയപോലല്ലെ?

ചവിട്ടിതിരുമ്മലും,വസ്തിയും,കിഴിയും,ധാരകളുമായി ഞാനിവിടെ കൊച്ചിയില്‍.പിന്നെ ഇടക്കൊരു ബ്ലോഗ് മീറ്റും,ഇത്തിരി വെള്ളമടിയും.(ഇടക്കിടെ പഥ്യം തെറ്റിച്ഛില്ലെങ്കില്‍ എന്താ ഒരു രസം?)

ബിന്ദു:ഓഫിന് മാപ്പില്ല.വേണമെങ്കില്‍ ചൂരല്‍ കഷായം ആകാം.

വല്യമ്മായി said...

പാവം ഭാര്യ :)

kaithamullu - കൈതമുള്ള് said...

ദേശാടനക്കിളികള്‍ ഒരു ജന്മം മുഴുവന്‍ ഒന്നിച്ച് പറക്കുമോ?

- ഈയിടെ ടീവിയില്‍ വിനീത് ശ്രീനിവാസനോട് ഒരു അഭിമുഖക്കാരി ചോദിച്ച ചോദ്യവും ഉത്തരവുമാണിത് വായിച്ചപ്പോഴോര്‍‍മ്മ വന്നത്.

“അടുത്ത ജന്മവും നടന്‍ ശ്രീനിവാസന്റെ മകനായി തന്നെ പിറക്കാനാണൊ ആശ?“

-“വേണ്ട; ഒരു ചേയ്ഞ്ച് ഒക്കെ ആര്‍ക്കാ ഇഷ്ടമില്ലാത്തത്?”

അരീക്കോടന്‍ said...

അത് കൊള്ളാ‍ാം.

ഉണ്ടാപ്രി said...

അതുമൊരു ഭാഗ്യമാണേ...സ്നേഹിച്ചു കൊല്ലപ്പെടുക...കൊള്ളാം..

വക്കാരിമഷ്‌ടാ said...

വെറും ചുരുങ്ങിയ വാക്കുകളില്‍, ജ്യോതിഷത്തെ എതിര്‍ക്കുന്നവര്‍ക്ക് ചുട്ട മറുപടി തന്നെ കൊടുത്തു ബിന്ദു എന്നായാലോ :) (ഞാന്‍ മേടിച്ച് കെട്ടും അല്ലേ)

ഹല്ല, അനങ്ങാതിരിയേ, ദശയുള്ള അബദ്ധങ്ങളായല്ലോ ബ്ലോഗിട്ട്? :) (കോഴിക്കാലില്‍ മുടി- അപ്പോള്‍ കോഴിചികിത്സയാണല്ലേ (ഞാന്‍ മേടിച്ച് കെട്ടുമെന്നതില്‍ ഇനിയെന്തെങ്കിലും സംശയമുണ്ടോ)) :)

പ്രിയംവദ said...

ഹൊ എന്റെ അമ്മച്ചീ ഒരു കൊലപാതകത്തിനു ഇത്ര കടുത്ത ശിക്ഷ പാടില്ല ,അല്ലെ ?
qw_er_ty

Kiranz..!! said...

ഒവ്വ..ഒവ്വൊവ്വ...

എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ..
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ..!

മുല്ലപ്പൂ || Mullappoo said...

ബിന്ദൂസെ,

എന്നെയങ്ങ് മരി. കത്തിയെടുത്ത് വേണ്ട. സ്നേഹിച്ചേ...

(പല ജന്മങ്ങള്‍ കഴിഞ്ഞാലും ഒഴിയാത്ത ബാധ ഉണ്ടെന്ന്...)

പടിപ്പുര said...

ജന്മങ്ങള്‍ പിന്തുടരുന്ന ശാപം എന്നു പറയുന്നത്‌ ഇതിനാണോ? :)

എന്റെ കിറുക്കുകള്‍ ..! said...

സ്നേഹിച്ചു കൊല്ലുക!!:)
നന്നായിരിക്കുന്നു...

Sumesh Chandran said...

ഞാന്‍ ജീവപര്യന്തം കഴിഞ്ഞിറങ്ങിയ്തെയുള്ളൂ... കുറേപേരെ കോന്നിട്ടുണ്ടെയ്‌.... :)

മയൂര said...

ആരവിടെ(അവിടെ ആരും ഇല്ലാ;) ) ആ ജോത്സ്യനെ ഉടന്‍ ഇവിടെ ഹാജരാക്കൂ, ചില കാര്യങ്ങള്‍ ചോദിച്ച് അറിവാനുണ്ട്...:)

ദൃശ്യന്‍ | Drishyan said...

:-)

ജ്യോതിര്‍മയി said...

ബിന്ദൂ,
കണ്ടതില്‍ സന്തോഷം :)
qw_er_ty

സുനില്‍ : എന്റെ ഉപാസന said...

ഇതിലും ഭേദം കൊല്ലതണതായിരുന്നു.

പൊട്ടന്‍

Hydrocodone said...

tNyHac The best blog you have!

aneezone said...

ചുമ്മാതേണേലും സംഭവം കോള്ളാട്ടൊ...
aneezone

നിരക്ഷരന്‍ said...

ഇന്ന് ഞാനെന്റെ ഭാര്യയെ കൊല്ലും.
തെറ്റിദ്ധരിക്കണ്ട, സ്നേഹിച്ച് കൊല്ലും എന്നുതന്നെയാ പറഞ്ഞത് :):)