Saturday, May 20, 2006

നമസ്കാരം !!

സത്യത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാമെന്നു വച്ചത്‌ എന്തെങ്കിലും എഴുതാന്‍ പറ്റുമെന്ന ആശയോടെയല്ല, ഈ ബ്ലോഗ്‌ കൂട്ടായ്മ ഒക്കെ കണ്ട്‌ മോഹിച്ച്‌, വന്നു കേറിയതാണ്‌. അതുകൊണ്ടു തന്നെ ആദ്യമായി സ്റ്റേജില്‍ കയറിയ ഒരു കുട്ടിയുടെ സഭാകമ്പവും ഉണ്ട്‌. ഉന്തിതള്ളി ഏതായാലും വന്നു കേറി ഇനി എന്നാല്‍ എല്ലാവരേയും സ്മരിച്ചു കൊണ്ട്‌ അങ്ങു തുടങ്ങാം ല്ലേ???

മിനക്കെടാന്‍ മനസ്സില്ലാത്ത ഞാന്‍ ഇതു മുടങ്ങാതെ കൊണ്ടുപോകണമെങ്കില്‍ വിഘ്‌നേശ്വരന്റെ കനിവു തന്നെ വേണം. വിദ്യാവിലാസിനിയും വരവര്‍ണിനിയുമായ സരസ്വതീദേവിയുടെ കടാക്ഷമില്ലാതെ ഈ ഞാന്‍ എന്തെഴുതാന്‍?? അതുപോലെ എന്തൊക്കെ നേടിയാലും ഗുരുത്വം കിട്ടിയില്ലെങ്കില്‍ എന്തു ഫലം? എന്റെ ആദ്യഗുരു എന്റെ അച്‌ഛന്‍ തന്നെയാണെങ്കിലും ബൂലോകത്തില്‍ എന്റെ ഗുരുക്കന്മാര്‍ എനിക്കു മുന്നേ നടന്ന നിങ്ങളെല്ലാം ആണ്‌.(ഉണ്ട്‌, എല്ലാവരും ഉണ്ട്‌ ട്ടോ).

അങ്ങനെ ഗണപതിയേയും, സരസ്വതിയേയും, ഗുരുക്കന്‍മാരേയും സ്മരിച്ചുകൊണ്ട്‌ ഞാനും വരുന്നു....

ബിന്ദു.

സമര്‍പ്പണം :- എന്നെ ബ്ലോഗ്‌ തുടങ്ങാന്‍ പ്രോല്‍സാഹിപ്പിച്ച എല്ലാ ബ്ലോഗര്‍ക്കും..

86 comments:

ബിന്ദു said...

അങ്ങനെ ഞാനും ഒരു ബ്ലോഗര്‍ ആയി ഇപ്പോള്‍ !!!

Anonymous said...

ഹായ് ! ഞാന്‍ തന്നെ ആദ്യമായി കമന്റട്ടെ. കുഴപ്പം ഇല്ലല്ലൊ അല്ലെ? ഇനി കണി മോശം എന്നൊന്നും പറയരുതുട്ടൊ.

ബിന്ദു said...

നന്ദി, ഞാന്‍ അങ്ങനെ ഒന്നും പറയില്ല എന്റെ എല്‍ ജി...
:)

Kuttyedathi said...

പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കാക്കകള്‍ മലന്നു പറക്കുന്നതു ശ്രദ്ധിച്ചിരുന്നു. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്. . :)

വളരെ വളരെ സന്തോഷം ബിന്ദൂ. ഇനി തകര്‍ക്കുക.

Manjithkaini said...

ബൂലോകത്ത് കമന്റിടല്‍ ചിലപ്പോഴെങ്കിലും ബാര്‍ട്ടര്‍ സമ്പ്രദായത്തിലാണ്. എന്നാല്‍ സ്വന്തമായി ഒരു ബ്ലോഗില്ലാതിരുന്നിട്ടും എല്ലാ ബ്ലോഗുകളും വായിച്ച് അഭിപ്രായമറിയിച്ചിരുന്ന ബിന്ദു വേറിട്ടു നിന്നിരുന്നു.

അതേ സമര്‍പ്പണത്തോടെ ഒരു ബ്ലോഗ് തുടങ്ങുമ്പോള്‍ ബിന്ദൂ, എന്റെ വിനീതമായ സ്വാഗതം. കമന്റുകളില്‍‍ മറച്ചുവച്ചിരുന്ന പ്രതിഭ ഇനി ഇവിടെ വിരിയട്ടെ.‍

സു | Su said...

എല്ലാ പോസ്റ്റുകളും വായിച്ച് എന്നെ എന്നും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ബിന്ദുവിന് മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.

prapra said...

ഹാ ബല്ലേ ബല്ലേ...
ബ്ലോഗു വന്നൂ‍ ബല്ലേ...
പോസ്റ്റു വന്നൂ ബല്ലേ...
പിന്നെ ഞാനും വന്നൂ‍ ബല്ലേ.. സോറീ ബിന്ദൂ.
[ദേവേട്ടന്‍ എന്നെ സെന്‍സര്‍ ചെയ്തു പ്രാ ആക്കിയ ശേഷം ഇപ്പോള്‍ പഞ്ചാബിയേ വായില്‍ വരുന്നുള്ളൂ]

രാജീവ് സാക്ഷി | Rajeev Sakshi said...

ഹൃദയം നിറഞ്ഞ സ്വാഗതം ബിന്ദു.

Unknown said...

സുസ്വാഗതം ബിന്ദു..
എന്‍ പേര്‍ ഡ്രിസില്‍. ഊര്‍ കണ്ണൂര്‍.
ഒരു പാട് ബ്ലോഗീ-ബ്ലോഗന്മാര്‍ ഇവിടെ ഉണ്ട്. പക്ഷെ, വളരെ ആക്‍റ്റീവ് ആയി ഉള്ള ചില ബ്ലോഗ്ഗര്‍മാര്‍ യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നത് ദു:ഖകരമാണെന്ന് പറയാതെ വയ്യ. :)

reshma said...

സന്തോഷം!

ഉമേഷ്::Umesh said...

സ്വാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഗതം!

ദേവന്‍ said...

ഹാവൂ..
ഒടുക്കം തുടങ്ങിയല്ലേ. നന്നായി

കണ്ണൂസ്‌ said...

വരൂ ബിന്ദൂ, ഇരിക്കൂ, ചായ കുടിക്കൂ..

പണിക്കര്‍ said...

സ്വാഗതം.

അഭയാര്‍ത്ഥി said...

ബിന്ദു - എന്ന പേരു ഇപ്പൊഴല്ലേ അന്വറ്‍ത്വമാകുന്നതു. അതല്ലെങ്കില്‍ ഒരു അനന്തതയായി അങ്ങിനെ സ്ഥിതി ചെയ്യും.
ഇപ്പോള്‍ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചു മെറിഡിയനുകളും, റ്റ്റപെസിയങ്ങളും, ഹൊറിസൊണ്ടല്‍, പെറ്‍പ്പെണ്ടികുലറ്‍, റെക്റ്റാംഗിള്‍, പേരല്ലലോഗ്രം ഒക്കെ വരക്കാം.

നല്ല വായനക്കരിയായ ബിന്ദുവിനു നല്ലതെഴുതാനുള്ള കഴിവും നിസ്സംശയം ഉണ്ടായിരിക്കും.

കടുത്ത ദൈവ വിശ്വാസം നല്ലതു. പക്ഷേ ഭക്തി വിഭക്തിയേ സ്വാദീനിക്കാത്തതായിരിക്കും അഭികാമ്യം. ഇതു എന്റെ അഭിപ്റായം മാത്റമാണേ...


Our ദേശാടനം is actually self imposed mercinary exile.

Unknown said...

സ്വാഗതം ബിന്ദു!
ഇനി കൈവശമുള്ള സ്റ്റോക്കുകള്‍ ഓരോന്നായി പോരട്ട്.. ഒട്ടും മടിക്കണ്ട.

Anonymous said...

ഒരു “കമന്റി”യ്ാിരുന്ന ബിന്ദുവും മറ്റൊരു “കമന്റന്‍”ആയിരുന്ന ഗന്ധര്‍വ്വനും അങനെ ബ്ലോഗിനിയും ബ്ലോഗനും ആയി. സ്വാഗതം ബിന്ദുക്കുട്ടീ.-സു-

evuraan said...

ബിന്ദു,

സ്വാഗതം. അങ്ങനെ, ഇനിയെങ്കിലും അനോണികളെ തെറിവിളിക്കാമെന്നായി. :)

ആരാ പറഞ്ഞേ ഗന്ധര്‍വന് ബ്ലോഗായെന്ന്? അതു കാലിയാണല്ലോ../

myexperimentsandme said...

ബിന്ദു, സ്വാഗതം. ഉണ്ടാ‍യിരുന്ന പൂക്കളൊക്കെ കലേഷിനും അതുല്ല്യേച്ചിക്കും കൊടുത്തു. കലേഷിന് ഒരു ചട്ടി നിറച്ചാ കൊടുത്തത്. അതില്‍നിന്ന് എടുത്തോളാമോ മൂന്നുനാലെണ്ണം?

എങ്കില്‍ പിന്നെ നമുക്കെല്ലാവര്‍ക്കും ഇരിക്കാം. ആരെങ്കിലും ആ ചോറുംകൂടി ഇങ്ങെടുത്തോ കേട്ടോ. കറിയെല്ലാം റെഡി. ബിന്ദുവിന്റെ വരവ് ഒന്നാഘോഷിക്കണം.

കുറുമാന്‍ said...

ഇന്നലെ കയറിവന്ന ഞാന്‍ ആര്, കാലങ്ങളായി കമന്റാറുള്ള ബിന്ദുവിന് സ്വാഗതം ഓതുവാന്‍? എന്നിരുന്നാലും (നിന്നാലും, കിടന്നാലും) സ്വാഗതം

പിന്നെ വക്കാര്യേ.....കറിയൊക്കെ കൊള്ളാം, പക്ഷെ ആ തോരന്‍ വച്ചിരിക്കുന്ന പാത്രം മാറ്റിയാല്‍ നന്നായിരുന്നു :)

അതുല്യ said...

ബിന്ദുവേ... സ്വാഗതംട്ടോ. വരു ഇരിയ്കു വക്കാരീടെ സദ്യ കഴിഞ്ഞാ ഒരു കുരുമുളകു രസം എന്റെ വക.


ഗന്ധര്‍വന്റെ ബ്ലോഗ്‌ കാലിയാവും. എഴുതുന്ന ആള്‍ക്ക്‌ ശരിയായിട്ട്‌ ചില്വാനം കൊടുത്തിലെങ്കിലു അയാള്‍ ടാറ്റാ പറയും. ഇനി ഒരാളെ തപ്പി പിടിച്ചിട്ട്‌ വേണം ബ്ലോഗാനല്ലേ? തരാവുമ്പോ ഒരു ബാനറിടു. അല്ലെങ്കില്‍ പണ്ടേത്തെ പോലെ നെരൂദേനെ എടുത്തടി.

Comment of the Post of the Week goes to Manjith!.

-atulya-

രാജ് said...

സ്വാഗതം ഇപ്പോള്‍ എന്താ പറയ്യ! ബിന്ദു ഇത്ര ദിവസവും ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നതല്ലെ, മുറപ്പെണ്ണ് ഏടത്തിയമ്മയായി വരുന്ന പോലെ ബിന്ദുവിതാ ഒരു ബ്ലോഗ് തുടങ്ങി. സ്വാഗതം സ്വാഗതം :)

myexperimentsandme said...

കുറുമാനേ, അതു നോവാള്‍ജിയാ പാത്രം. പണ്ട് രണ്ടിലും മൂന്നിലും എത്രയാ അതിലുണ്ടിരിക്കുന്നതെന്നറിയാമോ. ഹയ്യോ നോവാള്‍‌ജിയാ...അതില്ലാതെ....ഒരു മഞ്ഞ കളറും ഒരു ഇളം പച്ച കളറും...

myexperimentsandme said...

എന്തായാലും ഉമേഷ്‌ജി ഒന്നു കണ്ണുരുട്ടിയതില്‍ പിന്നെ സുസ്വാഗതപ്പരിപാടി എല്ലാവരും നിര്‍ത്തിയെന്നാ തോന്നുന്നത്. അല്ലെങ്കില്‍ ഒരു പത്തു സുസ്വാഗതമെങ്കിലും കണ്ടേനെ. കൊള്ളാം.. ഇങ്ങിനെയൊക്കെയല്ലേ ആള്‍ക്കാര്‍ നന്നാകുന്നത് :)

Santhosh said...

ബിന്ദൂ... സ്വാഗതം!!
പെരിങ്ങോടന്‍റെ ‘മുറപ്പെണ്ണ് ഏടത്തിയമ്മയായി വരുന്നപോലെ’ ക്ഷ പിടിച്ചു.

അഭയാര്‍ത്ഥി said...

ഈ ബ്ളോഗില്‍ കമെന്റിട്ടിട്ടുള്ള, പെട്ടന്നു കഥകള്‍ എഴുതി തീറ്‍ക്കാനും, കമെന്റുകള്‍ എഴുതിക്കൊടുക്കനും പ്റാഗത്ഭ്യ്മുള്ള , അതുല്യ എന്ന ബ്ളോഗ്‌ സ്വന്തമായുള്ള ഉദ്ധേശം 65 വയസ്സു പ്റായം വരുന്ന(കണ്ടാല്‍ 17) സ്ത്റീയെ 21-05-2006, മുതല്‍ കാണാതായിരിക്കുന്നു. കണ്ടു കിട്ടുന്നവറ്‍ അറിയിച്ചാല്‍ തക്ക പ്റതിഫലം നെല്ലായോ തല്ലായോ തരുന്നതായിരിക്കും.
ചെറിയ ഗന്ധറ്‍വനിട്ടൊ അടിമാനിയ എന്ന മാനസിക രോഗത്തിനു അടിമയാണിവറ്‍.

മോളേ അതുല്യ നീ പൊയതില്‍ പിന്നെ ഭിനാമി ആയി എനിക്കു തന്നുവന്നീരുന്ന കമെന്റുകള്‍ ഒന്നും ഇടാനാകാതെ വിഷമിച്ചിരിക്കുകയാണു. തിരികെ വരിക. മുഹ്‌ ഭോലി ഇനാം തരാം. മോളുക്കുള്ള ഗുളികയിലു കഷായാത്തിലും ഈച്ചയാറ്‍ക്കുന്നതു കാണുമ്പോള്‍ പണി വിട്ടെങ്കിലൊ എന്നു ഈ പാവം ഗന്ധറ്‍വേട്ടന്‍ ചിന്തിക്കുന്നു

bindu to bindu shud be double century- regretted.

അതുല്യ said...

ഗന്ധര്‍വനു, ഇത്‌ സൂന്റെ മറ്റൊരു ആശംസാ ബ്ലോഗാക്കാന്‍ എനിക്ക്‌ താല്‍പര്യമില്ലാ. എന്നെ കാണാന്‍ വയ്യാത്ത പരുവത്തിലാണു നിങ്ങള്‍ എങ്കില്‍ ക്യയര്‍ ഒഫ്‌ പാല കൊമ്പ്‌ എന്നതിനു പകരം ക്യയര്‍ ഓഫ്‌ മുരിക്കിന്‍ കൊമ്പ്‌ എന്നാക്കി മാറ്റുക നിങ്ങളുടെ വിലാസം.

താങ്ക്യൂ
സേം റ്റു യു.
പ്ലീസ്‌ ടൊണ്ട്‌ റ്റോക്ക്‌ റ്റു മി എനി മോര്‍.
ഐ ഹാവ്‌ ബെറ്റര്‍ തിങ്ങ്സ്‌ റ്റു ഡു.
You are a Fake, in other words equal to an anony. If you have name and face, please update profile and continue blogging.


പിന്നെ ഗോഡ്‌ ഫാദറില്‍ ഫിലോമിന പറഞ്ഞപോലയും.

ബിന്ദു said...

ഹോ.. എഴുന്നെറ്റു വന്നപ്പോഴേക്കും ഇത്ര സ്വാഗതം കണ്ട്‌ നിറഞ്ഞു. എല്ലാവര്‍ക്കും നന്ദി.(അങ്ങനെ ഒരു ചടങ്ങു ചെയ്തില്ലെങ്കില്‍ വക്കാരി ഏത്തമിടീക്കും)

എല്‍.ജി :) ഒരു പോസ്റ്റ്‌ ഇട്ട്‌ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കിയിരുന്നപ്പോഴാണ്‌ നമ്മുടെ എല്‍.ജി

കുട്ടിയേടത്തീ :) വാക്കു പാലിക്കാന്‍ എനിക്കു പറ്റിയില്ല. :( കണവന്‍ ഈ പേരല്ലെങ്കില്‍ ബ്ലോഗ്‌ വെണ്ടാന്നു. നമ്മള്‍ പാവം പെണ്ണുങ്ങള്‍ അല്ലേ?? പക്ഷെ കുട്ടിയേടത്തി ഒരാളാണ്‌ കേട്ടൊ പിടിച്ച പിടിയാലെ.. അതുകൊണ്ട്‌ നാനി വേണോ മാനി വേണോ ???

മന്‍ജിത്ത്‌ :) രണ്ടു പേര്‍ക്കും കൂടി ഒരു പാത്രത്തില്‍ തന്നാല്‍ പോരെ?? കമന്റില്‍ ഒളിഞ്ഞൊന്നും കിടക്കണില്ല ഒന്നും, ഇത്രയേ ഉള്ളു,അതുകൊണ്ട്‌ കൂടുതലൊന്നും പ്രതീക്ഷിക്കരുത്‌ ട്ടൊ.

സു :) ശ്ശോ.. സുവിനോടൊക്കെ ഞാന്‍ എന്താ പറയുക, പഠിപ്പിച്ചു വിട്ട ടീച്ചറിന്റെ മുന്നില്‍ വീണ്ടും ചെല്ലുമ്പോള്‍ തോന്നുന്ന ഒരു ചമ്മല്‍.

പ്ര :) ഈ പ്ര പ്ര എന്താന്നു ഞാനും ആലോചിച്ചിട്ടുണ്ട്‌ കേട്ടൊ, ആ മോഷണ സിനിമകളില്‍ കുറച്ചു കൂടി വേണമെങ്കില്‍ ചേര്‍ക്കാം എന്നെഴുതിയാലോ എന്നാലോചിച്ചതാണു, അനോണി ആയിരുന്നതു കൊണ്ടു വിളിക്കാതെ കല്യണ സദ്യക്കു ചെല്ലുന്നതു പോലെ ആയിരുന്നു പലപ്പോഴും. ഏതായാലും ബല്ലെ... ബല്ലെ

സക്ഷീ :) ഹൃദയം നിറഞ്ഞ നന്ദി.

ഡ്രിശില്‍ :) വായിക്കാറുണ്ട്‌ ട്ടൊ, പരിചയപ്പെടുത്താതെ തന്നെ അറിയാം, ആ ലിസ്റ്റില്‍ കൂടാന്‍ എന്താ ചെയ്യേണ്ടതു?? എന്റെ പേരു ബിന്ദു, ഊരു,... ഞാന്‍ മുന്‍പു പറഞ്ഞിട്ടുണ്ട്‌. ക്ലാസ്സില്‍ ശ്രദ്ധിച്ചല്ല ഇരുന്നതു അല്ലേ??

അഭയാര്‍ത്ഥി said...

ഏതോ ഒരു പടത്തില്‍ ജ്യോത്സന്‍ ജഗതിയ്യോടു ചോദിക്കുന്നു -ഒരു പൂവിന്റെ പേറ്‍ പറയു. ജഗതി കാര്യമായ ആലോചനകള്‍ക്കൊടുവില്‍ പറയുന്നു മുരുക്കിന്‍പൂവു.



ഈ മരത്തിന്റെ പേരാലോചിക്കാനാണോ ഈ താമസം. ഇതു ഒരു പാടു പേറ്‍ ഗന്ധറ്‍വനോടു പറഞ്ഞിട്ടുണ്ടു.


ലക്ഷം വീടു അല്‍ഫോന്‍സ, മുരിയാടു തങ്ക തുടങ്ങി (ഇരിഞ്ഞാലകുടക്കാറ്‍ക്കറിയാം ഈ വനിതാ രത്നങ്ങളേ) . നീ പോയി മുരുക്കിന്റെ..... ഗന്ധറ്‍വ ബാലന്റെ പ്റായം മധുര പതിമൂന്നു അന്നു.

ഗന്ധറ്‍വന്‍ നോസ്താള്‍ജിക്‌ ആകുന്നു. നമുക്കിതു ഇരുനൂറളക്കേണ്ടെ. ഈ ഏക്കമുട്ടിയ അപ്പാപ്പന്‍ ഗന്ധറ്‍വനെ മുരിക്കിലേറനൊക്കെ പറഞ്ഞാല്‍... കടുപ്പമാണേ. ഞാന്‍ കേറില്ല.


അതുല്യയുടെ അഭ്യറ്‍ത്ഥന മാനിച്ചു ഞാന്‍ ബ്ളൊഗ്ഗിടാന്‍ തീരുമാനിച്ചു ഡേറ്റ്‌ തീരുമാനിച്ചിട്ടില്ല. ഉദ്ഘാടനം അതുല്യയുടെ കമന്റോടെ.


പാവം ബിന്ദു - അനോനിയായിരുന്നപ്പോള്‍ ....

അതുല്യക്കു കളിവിളയാട്ടു ഗന്ധറ്‍വനു പ്റാണ വേദന.


അതുല്യ ബെഞ്ചില്‍ കേറി നിന്നോ. ഞാന്‍ നിന്നു കഴിഞ്ഞു. അമേരിക്കക്കാറ്‍ ഉണറ്‍ന്നാല്‍ ചൂരല്‍ കഷായത്തിനുള്ളതായി ഇപ്പോള്‍ തന്നെ.

ബിന്ദു said...

രേഷ്മാ.. :) ചോദിച്ചതിനു ഞാന്‍ മറുപടി പറഞ്ഞതു കണ്ടു കാണുമല്ലൊ അല്ലേ?? ഇവിടെ പരിചയമുണ്ടോ?

ഉമേഷ്‌ജി :) സന്തോ...ഷം. സത്യമായിട്ടും.

ദേവ്‌ :) തുടങ്ങിയേക്കാം അല്ലേ?? പക്ഷെ ഇനി അടുത്ത പോസ്റ്റ്‌..

കണ്ണൂസ്‌ :) ഇവിടേയും ഒരു മുത്തുണ്ടെന്നു എഴുതി നോക്കിയപ്പോഴല്ലേ മനസ്സിലായതു..
എനിക്കു ചായ വേണ്ട, കാപ്പി മതി.

പണിക്കര്‍ :), കൊള്ളാം കേട്ടോ. സ്വാഗതം.

ഗന്ധര്‍വന്‍ :) സന്തോഷമായി, ഞാന്‍ ഒരു സംശയം ... അല്ലെങ്കില്‍ വേണ്ട ഞാന്‍ തിരിച്ചെടുത്തു അത്‌. എന്നെക്കൊണ്ട്‌ ശല്യമായി എന്നെങ്ങാന്‍ തോന്നിയാലൊ. സത്യത്തില്‍ താങ്കള്‍ പറഞ്ഞതു സത്യം, സ്വയം വരുത്തിയ ദേശാടനം, അതു തുടര്‍ന്നു കൊണ്ടേയിരിക്കും.

യാത്രാമൊഴി :) കുറച്ചു ഫോട്ടോസ്‌ ആണെങ്കില്‍ സ്റ്റോക്‌ ഉണ്ട്‌, അല്ലാതെ ഒന്നും ഇല്ല.

സുനില്‍ :) എന്നെ അറിയുമോ?? ഒരു അനോണി ആയ ബിന്ദു എന്നല്ലേ??

എവൂരാന്‍ :) പേരു പറയാത്ത അനോണികളെ ധൈര്യമായി വിളിച്ചോളൂന്ന്‌.

അഭയാര്‍ത്ഥി said...

ബിന്ദുവിന്റെ സംശയം ശരിയാണു. ചോദിക്കേണ്ട.


ബ്ളൊഗില്‍ വന്നു മോകപ്‌ അടിക്കു ക്ഷമ.

Anonymous said...

അനോണിയാ ബിന്ദു, ഇപ്പോ ദേശാടനക്കിളിയായി എന്നറിയാം. അല്ലാതെ നിക്ക് ഒരു രൂപോമ്ം കിട്ട്ണ്‌ല്ല്യ. മുന്‍പ്‌ പുല്ലൂരാന്റെ ബ്ലോഗില്‍ ഇതേമട്ടില്‍ ചോദിച്ചിരുന്നു. ആലോച്ചിട്ടും വലിയകാര്യമൊന്നുമില്ലാത്തതിനാല്‍, കൂടുതല്അലോചിക്കുന്നില്ല.ശേഷം നാളെ...-സു-

ബിന്ദു said...

വക്കാരീ... :) ഹോ ഇത്‌ ഒരു വസന്തം ചോദിച്ചപ്പോള്‍ വേണേല്‍ ഒരു പൂവെടുത്തോ എന്നു പറഞ്ഞതു പോലെ ആയല്ലൊ. എന്നാലും, പോട്ടേ വക്കാരി അല്ലേ.. എനിക്കാ പുളിശ്ശേരിയും, ഇത്തിരി കടുമാങ്ങയും മതി, ഞാന്‍ ഹാപ്പി.

കുറുമാന്‍ :), കുട്ടികളുടെ ഫോട്ടോ കണ്ടു ട്ടോ. ഞാനീ മൂലയിലെങ്ങാന്‍ ഇരുന്നേനെ..

അതുല്യേച്ചീ.. :) എന്താ ഈയിടെ ആയി ഒന്നും എഴുതാതിരിക്കുന്നതു?? വിഷുക്കണി ഉഗ്രന്‍ ആയി ട്ടോ.

പെരിങ്ങ്സ്‌... :) ഏടത്തിയമ്മ എന്നു തന്നെ കരുതിക്കോളു.

സന്തോഷ്‌ജി :) സന്തോഷം. പെരിങ്ങോടന്റെ പ്രയോഗം എനിക്കും ക്ഷ പിടിച്ചിരിക്കണൂ.

ബിന്ദു said...

സുനില്‍ .. പുല്ലൂരിനോടു ചോദിച്ചോളൂ, അറിയാതിരിക്കേണ്ട കാര്യമില്ല.

ഗന്ധര്‍വ്വാ .. നന്ദി, ഇനി ചോദിക്കില്ലാട്ടോ.

Unknown said...

ബിന്ദു ഞാനും ഒരു പുതുമുഖം തന്നെ, 3 ദിവസം പ്രായം ആയ ഒരു ഫോട്ടോ ബ്ളോഗ്ഗറ്‍.. എണ്ടെയും വക സ്വാഗതം..


എല്ലാ ബ്ളോഗ്ഗര്‍മാരെയും എന്ദെ ബ്ളോഗിലേക്കും ക്ഷണിക്കുന്നു...

ജേക്കബ്‌ said...

സ്വാഗതം....

Anonymous said...

അയ്യോ സ്വീകരണ ചടങ്ങു കഴിയാറായോ?
വന്ന കാലില്‍ നില്‍ക്കാതെ നില്‍ക്കുന്ന കാലില്‍ ഇരിക്കു.
സ്റ്റേജില്‍ കയറിയ കുട്ടിയ്ക്ക് ഇനി പാടിതുടങ്ങാം.
കുഞ്ചിയമ്മയ്ക്കഞ്ചാറു മക്കളാണേ....

ഈ കമന്റു പോസ്റ്റ് ചെയ്യും മുന്‍പു ഒരു വാക്കു.
ഇതു ഞാന്‍ അനോണിയായി പോസ്റ്റ് ചെയ്യുന്നു. ഇത്രയും കാലം ഒരു ID നിര്‍മ്മിക്കാന്‍ മടികാണിച്ച, പേടിച്ച, ഒഴിവാക്കിയ, ബിന്ദുവിനോടുള്ള പ്രതീകാത്മക പ്രധിക്ഷേധം പോലെ :)

കുമാര്‍.

Anonymous said...

ഹാവൂ! എനിക്കിപ്പൊഴാണു സമാധാനമായതു. അപ്പൊ കണി മോശമില്ല്യാല്ലേ? :)

ബിന്ദു said...

സപ്തവര്‍ണ്ണങ്ങളെ :) നന്ദി, നമസ്കാരം

ജേക്കബ്‌ :) നന്ദി

കുമാര്‍ :) പ്രതിഷേധം കൊള്ളാം, പക്ഷെ ഒരു പ്രാവശ്യം മതീട്ടോ. ഇതു പണ്ട്‌ രണ്ടെ രണ്ട്‌ മക്കളെ പെറ്റൊരമ്മേ.. നിന്റെ മക്കളില്‍ അനിയനാണു വട്ടന്‍.. എന്നു പാടി അനിയന്റെ അടി മേടിച്ചതു പോലെ ആവും. പാടാന്‍ ഞാനില്ല ഇനി.

എല്‍ ജി :) അവിടേയും ഇവിടേയും സമാധാനം.

ദേവന്‍ said...

കുഞ്ചിപ്പാട്ട്‌ കുറച്ചൂടെ റീയലിസ്റ്റിക്‌ വേര്‍ഷന്‍ പിടിച്ചോ കുമാറേ:

കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ
രണ്ടാമന്‍ ഓമന കഞ്ചാവാണേ
ഒന്നാമന്‍ ഓമന പഞ്ചാബിലാണേ.
എല്ലാ മക്കളെക്കുറിച്ചും പറയാതെ കുഞ്ചുവിനെക്കുറിച്ചു മാത്രം പറഞ്ഞ പന്തിയില്‍ പക്ഷക്കാരി കുഞ്ചിയമ്മ മൂര്‍ദ്ദാബാദ്‌.

മോഹന്‍ ലാല്‍ അധിപനില്‍ പറയുന്നതുപോലെ
"ഒരു പുത്തന്‍ ബ്ലോഗില്‍ ഓഫ്‌ ടോപ്പിക്ക്‌ അടിച്ചപ്പോ എന്തൊരു രസം!"

Adithyan said...

ഒന്നു സ്വാഗതം പറഞ്ഞോട്ടെ...

വെല്‍ക്കം ടു ഊട്ടി...നൈസ്റ്റു മീറ്റ്യു..

ബിന്ദു said...

ആദിത്യ :) കുറേ ആയല്ലോ കണ്ടിട്ടു. തിരക്കെല്ലാം കഴിഞ്ഞോ??

Adithyan said...
This comment has been removed by a blog administrator.
Adithyan said...

തിരക്കു കഴിയാറാവാറാവുന്നു... :-))

ഞാന്‍ ഇവിടെയൊക്കെത്തന്നെ ഒണ്ടേയ്യ്‌!!!

aneel kumar said...

ബിന്ദുവിനും സോഗതം പറഞ്ഞുകൊള്ളുന്നു...

Sreejith K. said...

വെല്‍ക്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യു.

ബിന്ദുവിന് സുസ്വാഗതം. പുതിയ ബ്ലോഗ് എന്റ്‌റികള്‍ക്കായി കാത്തിരിക്കുന്നു.

മനൂ‍ .:|:. Manoo said...

ബിന്ദു,

സ്വാഗതം പറയാന്‍ മാത്രമുള്ള വളര്‍ച്ചയൊന്നും ബ്ലോഗുലകത്തില്‍ ആയിട്ടില്ലെങ്കിലും എന്റെ വകയും ഒരെണ്ണം :)

എഴുതൂ തുടര്‍ന്നും...

ബിന്ദു said...

അനില്‍ജി :) സോഗതത്തിനു സന്തോഷം. സുധചേച്ചിക്കു സുഖം തന്നേ??

ശ്രീജിത്ത്‌ :) ഊട്ടീന്നു പറഞ്ഞു കാട്ടിലേക്കാണോ ഈശ്വര.. പറയുന്നതൊരു... ( ആ ലിസ്റ്റ്‌ ലിങ്ക്‌ ആയിക്കൊടുക്കാന്‍ എന്താ ചെയ്യേണ്ടതു, അതു പോലെ ആ ലിസ്റ്റില്‍ വരാനും??? ഞാന്‍ ഏതു ഐ ഡിയിലേക്കു മെയില്‍ അയക്കണം?? )

മഴനൂലുകളേ :) എന്തു നല്ല പേരു. എവിടുന്നു കിട്ടീ?? സന്തോഷം ട്ടോ.

താര :) എന്നാലും എന്നെ ബിന്ദൂന്നു വിളിക്കില്ലാ അല്ലേ?? അന്നമ്മച്ചി കലക്കുന്നുണ്ടല്ലൊ.

അതേയ്‌, എനിക്കിനിയും ഇതില്‍ എന്തൊക്കെയൊ സെറ്റിങ്ങ്സ്‌ ചെയ്യാനുണ്ടു എന്നൊരു തോന്നല്‍. അതായതു മലയാളം ഫോണ്ടിനെ പറ്റി എഴുതണം, പിന്നെ ലിങ്ക്‌ കൊടുക്കുന്നത്‌, അങ്ങനെ അങ്ങനെ... ആരെങ്കിലും ഒന്നു സഹായിക്കുമോ?

Manjithkaini said...

manjithkaini@gmail.com എന്ന വിലാസത്തില്‍ ഒരു കത്തിടൂ. സെറ്റിങ്സ് കാര്യത്തില്‍ ചില സഹായങ്ങള്‍ ചെയ്യാം. അല്ല ഇവിടെത്തന്നെ മതിയെങ്കില്‍ അങ്ങനെ.. എന്തായാലും പറയൂ

Manjithkaini said...

ഹൂറേയ്, അതു കണ്ടില്ലായിരുന്നു. അങ്ങനെ ആദ്യ പോസ്റ്റില്‍ത്തന്നെ ബിന്ദു അമ്പതടിച്ചേ :)

myexperimentsandme said...

ഒന്നു വെയിറ്റു ചെയ്യണേ... ബിന്ദുതന്നെ നന്ദിക്കമന്റ് മൂന്നാക്കി പോസ്റ്റിയാ ഇതുംകൂടി കൂട്ടി അമ്പത്തിരണ്ടാക്കിയത്. അതീന്ന് രണ്ടങ്ങ് കുറച്ചേ.....അപ്പോ...അപ്പോ... ഹായ്, ഞാന്‍ ബിന്ദുവിന്റെ ആദ്യത്തെ പോസ്റ്റിന്റെ അമ്പതാമത്തെ കമന്റെഴുതി.

(ഒരെണ്ണം തരാതെ പഫ്‌സൊക്കെ വെട്ടിയടിച്ചില്ലേ. ഓര്‍ക്കണമായിരുന്നു):)

Anonymous said...

അതു ബിന്ദൂന്റെ പോപുലാരിറ്റി കാരെണം ഒന്നൂല്ല.
അതു ആദ്യ്മായി കമന്റിയ ഒരു മഹദ്വ്യക്തിയുടെ കൈപ്പുണ്യം ആണു :) :) :)

Kuttyedathi said...

അമ്പട വക്കാരിയേ... കണക്കു കൊണ്ടു മായാജാലം കാട്ടുന്നോ ?

myexperimentsandme said...

ഹോ..ഹൊ... എന്തൊരു പൊരുത്തം..എന്തൊരു പൊരുത്തം... :)

myexperimentsandme said...

ബോണ്‍ജി അപ്പോ ബോണുകൊണ്ടേതോ കൂടോത്രം നടത്തീന്നു ചുരുക്കം. പാവം ബിന്ദു...

Anonymous said...

ഒഹ് ! ഇപ്പ്ഴാണു ചേട്ട്ന്‍ ഈ ബോണ്‍ജീന്നു വിളിക്കണേന്റെ ഗുട്ട്ന്‍സ് എനിക്കു പിടികിട്ടിയേ.
എല്ലിന്റെ ഇങ്ലീഷു !! ഞാന്‍ നേരത്തെ കരുതി എന്താണാവൊ അതു എന്നു.

Kuttyedathi said...

ഈശ്വരന്മാരേ..എന്നെയങ്ങട്ട്‌ കൊല്ല്.. പല മണ്ടികളെ കണ്ടിട്ടുണ്ട്‌...പഷേ ഞാന്‍ മണ്ടിയാണെന്നുള്ള യാതോരഹങ്കാരവുമില്ലാത്ത ഒരു മണ്ടിയെ, ഇപ്പൊളാ കാണുന്നെ:) എന്തൊരു നിഷ്കളങ്കയായ മണ്ടി.

എല്‍ജി കുഞ്ഞാവേ, suja.manjith@gmail.com ഇതെഴുതി വച്ചോ. ഇനിയിങ്ങനെ എന്തെങ്കിലുമൊക്കെ മനസ്സിലാകാതെ വരുമ്പോ എന്നോടു ചോദിക്കൂ. ഞാന്‍ പറഞ്ഞു തരാം. mon- fri ഇരുപത്തിനാലു മണിക്കൂര്‍ സര്‍വീസ്‌.. ശനി ഞായര്‍, അതെന്നെ അധികം വിഭവങ്ങളൊക്കെ ഉണ്ടാക്കാന്‍ പ്രലോഭിപ്പിക്കാതെയിരുന്നാല്‍ കുറച്ചു നേരമൊക്കെയുണ്ടാകും. ഇങ്ങനെ ഓരോ ആഴ്ചേം പപ്സ്‌, ഉണ്ണിയപ്പമെന്നൊക്കെ പറഞ്ഞു വന്നാല്‍, കാണാന്‍ കിട്ടൂല്ല.

Manjithkaini said...

അപ്പോള്‍ ബിന്ദോ,

ആവശ്യങ്ങള്‍ ഇതാണെന്നു കരുതി ഞാനങ്ങട് ഇടുകയാ.

1. ഈ ബ്ലോഗ് വായിക്കാന്‍ അജ്ഞലി താഴെയിറക്കണം ഇത്യാദി വിവരങ്ങള്‍. അതിനുള്ള മാര്‍ഗ്ഗം. ബ്ലോഗര്‍ ഡാഷ് ബോര്‍ഡെടുക്കുക. ഡാഷ്ബോര്‍ഡിലെത്താന്‍ ഏറ്റവും മുകളില്‍ ഇടതുവശത്തായി ബ്ലോഗറിന്റെ ഒരു ഐക്കണ്‍ കാണാമല്ലോ. അവിടെ ഡാഷ്മോനേ എന്നു വിളിച്ച് ഒന്നു ഞെക്കിയാല്‍ മതി.

ഡാഷ്മോനിലെത്തി ചേയ്ജ് സെറ്റുങ്സ് എന്ന ഓപ്ഷനില്‍ ഞെക്കുക. അവിടെ‍ ടെമ്പ്ലേറ്റ് എന്ന ഭാഗമെടുക്കുക. ഇനി ബിഗിന്‍ സൈഡ്‌ബാര്‍
എന്ന ഭാഗം
നോക്കിയെടുക്കുക. അതിനു തൊട്ടു താഴെ ഈ കാണുന്നവനെ ഒട്ടിക്കുക

2. മറ്റു മലയാളം ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്യണം.

അതു നമ്മുടെ പെരിങ്ങോടണ്ണന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.

ഇനി എന്തൊക്കെയാ വേണ്ടത്.

Mosilager said...

സ്വാഗതം!

ബിന്ദു said...

എന്റെ ഈശ്വരാ.. ഞാനൊന്നു പപ്പടം കാച്ചാനും തോരന്‍ ഉണ്ടാക്കാനും അടുക്കളയിലേക്കൊന്നു പോയ നേരം കൊണ്ടു എനിക്കു ചൊറിയും പിടിപ്പിച്ചോ എല്ലാരും ??(ഇവിടെ വിക്ടോറിയ ഡെ അവധി ആണല്ലോ.....)
മന്‍ജിത്ത്‌, സോറീട്ടൊ, കണ്ടില്ലായിരുന്നു, സഹായം വേണം, ഒന്നുകില്‍ ഇവിടെ അല്ലെങ്കില്‍ deshadanom അറ്റ്‌ ജിമെയില്‍ . ഏതിലാണെങ്കിലും കുഴപ്പമില്ല. കുട്ടിയേടത്തീ ഐ ഡി കണ്ടു. സൌകര്യം പോലെ.. ആര്‍ക്കും എഴുതാം.

Kuttyedathi said...

അയ്യോ.. ഞാന്‍ മണ്ടീന്നു വിളിച്ചതാ എല്‍ജിയെ ആണേ. വക്കാരീടെ ബോണ്‍ജി മനസ്സിലായില്ലാന്നു പറഞ്ഞതിന്‌. ബിന്ദൂനെ ആണെന്നു തെറ്റിദ്ധരിചില്ലല്ലോ അല്ലേ ?

എന്താ ബിന്ദൂ, തോരന്‍ ഉണ്ടാക്കീത്‌ ? ഹായ്‌ പപ്പടം..

ബിന്ദു said...

കുട്ടിയേടത്തീ, എനിക്കും മനസ്സിലായില്ലായിരുന്നു :), തോരന്‍, അമരപ്പയറു, കൂട്ടാന്‍:- തീയല്‍, ഉണ്ണാന്‍ പോരുന്നൊ?

Kuttyedathi said...

ബിന്ദുവേ, ഉള്ളി തീയലോ, പാവക്കാ തീയലോ? ചോദ്യം കേട്ടാല്‍ തോന്നും, ഞാനിതിലേതോ ഒന്നു കഴിക്കില്ലെന്ന്. ചെറുപ്പത്തില്‍ ചക്കപ്പഴം തിന്നാന്‍ വാടീ എന്നു വിളിക്കുമ്പോഴും ഞാനിങ്ങനെയാ 'വരിക്ക ചക്കയോ, കൂഴ ചക്കയോ ' എന്നു ചോദിക്കും ഗമയില്‍. ഏതിനാണെങ്കിലും ഞാന്‍ മുന്നില്‍ ഉണ്ട്‌. വെര്‍തെ ഒരു വല്യഭാവം കാണിക്കല്‍ :)

ഇന്നത്തെ ഊണു കഴിഞ്ഞു ബിന്ദു. ഇനി വേറൊരു ദിവസമാവട്ടെ .

Anonymous said...

അനോണി ബിന്ദുവും ബ്ലോഗര്‍ ആയി. എവിടെയൊ കമന്റ്‌ വായിച്ചപ്പോള്‍ ദെ ബിന്ദുന്റെ പേരിനടിയില്‍ ഒരു ലിങ്ക്‌. എന്നാ പോയി നോക്കീട്ടു തന്നെ കാര്യം എന്നു തീരുമാനിച്ചു. അടിപൊളി ബ്ലൊഗുകള്‍ പോരട്ടെ, വായിക്കാന്‍ ആള്‍ക്കാര്‍ റെഡി. സ്വാഗതം.

ബിന്ദു said...

ഇതിനിടയില്‍ രെന്‍ജിത്തിനെ വിട്ടു,
രെന്‍ജിത്ത്‌ :) സാധനം കയ്യിലുണ്ടൊ വായിച്ചിരുന്നു ഞാന്‍, അസ്സല്‍ മലയാളി താങ്കള്‍ തന്നെ !!
അനോണി :) പേരു വയ്ക്കാത്തതു കൊണ്ടല്ലെ ഞാന്‍ അങ്ങനെ വിളിച്ചത്‌.

Anonymous said...

ഹൊ! എന്നാല്‍ ബിന്ദു അങ്ങിനെ വിചാരിചോട്ടേ എന്നല്ലാ. ഉടനെ കുട്ട്യേടത്തി ക്ലാരിഫ്യ ചെയ്തു കളഞ്ഞു. ഇങ്ങിനേം ഉണ്ടൊ മനുഷ്യന്മാരു? :)

ശനിയന്‍ \OvO/ Shaniyan said...

ബിന്ദു,

ഇത്തിരി വൈകിപ്പോയി, ക്ഷമിക്കണം..

ബിന്ദു എക്കാലവും ഈ ലോകത്തിന്റെ ഭാഗമായിരുന്നതു കൊണ്ട് സ്വാഗതം പറയുന്നത് അസ്ഥാനത്താണ് എന്നാണ് എനിക്ക് തോന്നുന്നത്‌.. പകരം, പുതിയ സംരഭത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു..

ഇത് എന്റെ വക ഒരു സമ്മാനം, വാക്കു പാലിച്ചതിന്..

ബൂലോകരേ, ഇപ്പോഴും ഓട്ടത്തിലാണേ.. കഴിഞ്ഞ് വന്നിട്ട് കാ‍ണാം..

പാപ്പാന്‍‌/mahout said...

ബിന്ദൂ, പുല്ലൂരാന്‍ പലപ്പോഴും പറയുന്ന “ബിന്ദു ഓപ്പോ”ളാണു നിങ്ങളെങ്കില്‍, ഭവതിയുടെ ആദ്യകമന്റു മുതല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ബ്ലോഗിന്‍ എല്ലാ ആശംസകളും.

ആനക്കൂടന്‍ said...

കിടിലന്‍ പോസ്റ്റുകള്‍ വായിച്ച് ഞെട്ടാന്‍ തയാറായിക്കഴിഞ്ഞു...

bodhappayi said...

സുഖമൊരു _____
ദുഖമൊരു _____
_____ഇല്‍ നിന്നും _____ലെക്കൊരു പെണ്ടുലമാടുന്നു.

സ്വാഗതം _____

Anonymous said...

ഞാന്‍ വൈകി.എന്നാലും രാവിലെ ഉടച്ച തേങ്ങയുടെ ഒരു കഷ്ണം ശീവേലിയുടെ അടുത്തു നിന്ന്‌ കിട്ടി :)
സ്വാഗതം

ബിന്ദു said...

ശനിയാ.. :) പറയാനുള്ളതു ഞാന്‍ അവിടെ വന്നു പറഞ്ഞിട്ടുണ്ട്‌.
പാപ്പാനേ...:), അതേ, അവള്‍ താന്‍ ഇവള്‍. കട്ടുറുമ്പു എന്നെങ്ങനെ എഴുതണം എന്നു പറഞ്ഞുതന്നത്‌ എനിക്കും ഓര്‍മയുണ്ട്‌. നന്ദി.

ആനക്കൂടാ.. :) ഞെട്ടിക്കാനൊന്നും ഞാനില്ലേ... അതും നാട്ടുകാരെ.

കുട്ടപ്പായി :) നന്ദി. ആടിക്കൊണ്ടേയിരിക്കുന്നു.

തുളസി.. :) ഞാനും വൈകി, പ്രസാദം കിട്ടിയല്ലോ അല്ലേ?

പുല്ലൂര്‍...:) എനിക്കറിയാം തിരക്കായിരുന്നു എന്നു. കാര്യങ്ങള്‍ നടക്കട്ടെ.

പാപ്പാന്‍‌/mahout said...

ബിന്ദൂ, ന്യൂമാനില്‍ പഠിച്ചിരുന്നു എന്നു പറഞ്ഞതുകൊണ്ട് ഒന്നു ചോദിച്ചോട്ടെ: പഞ്ഞിക്കാരന്‍ സാര്‍ അവിടെ പ്രിന്‍സി ആയിരുന്ന കാലത്തെങ്ങാനുമാണോ?

ബിന്ദു said...

അല്ല, 90-92 അന്നത്തെ പ്രിന്‍സിയുടെ പേരു ഞാന്‍.. :( ഡിഗ്രി വേറൊരിടത്തായിരുന്നു.

nalan::നളന്‍ said...

ബാക്കി വല്ലോം ഇരിപ്പോണ്ടാ ?
പണ്ടാരോ പാടിയ “ബിന്ദൂ നീയാനന്ദ ബിന്ദുവോ, എന്നാത്മാവില്‍ വിരിയും വര്‍ണ്ണപുഷ്പമോ ആതിര..തെന്നലോ“ , ഈ ബുന്ദുവാണോ.
ആരായാലും വേണ്ടീലാ , വല്ലോം കിട്ടിയാല്‍ പോയേക്കാം..

keralafarmer said...

പഞ്ചഭൂതങ്ങളെ ഗുരുക്കന്മാരായി സ്മരിക്കുക എഴുതാൻ ആവശ്യംപോലെ കിട്ടിക്കോളും.

ബിന്ദു said...

നളാ :) ഇതാനന്ദ ബിന്ദു അല്ല, അനോണി ബിന്ദു ആണേ..

ചന്ദ്രേട്ടാ.. :) ഇപ്പോള്‍ കാര്‍ന്നോമ്മാരുടെ അനുഗ്രഹവും ആയി, സന്തോഷമായീട്ടോ.

Manjithkaini said...

ആഹാ ഇപ്പോ ശരിയായല്ലോ. ഞാനേതായാലും ഒരു മെയില്‍ അയച്ചിട്ടുണ്ട്.

ബിന്ദു said...

മന്‍ജിത്ത്‌, ഞാനും ഒരു മെയില്‍ ഇട്ടിട്ടുണ്ട്‌, കുട്ടിയേടത്തീ ഒന്നു ചെക്കു ചെയ്തോളു ട്ടോ.:)

പരസ്പരം said...

മറ്റൊരു നവാഗതന്റെ സുസ്വാഗതം ഇത്ര വൈകിയെങ്കിലും. പലപ്പോഴും അഡ്രസ്സില്ലാതെ പലര്‍ക്കും എന്റെ ബ്ലോഗിലുള്‍പ്പെടെ കമ്മന്റിട്ടിട്ടുള്ള ബിന്ദുവിന് സ്വന്തമായി അവസാനം ഒരു ബ്ലോഗുതുടങ്ങാനുള്ള പ്രചോദനമാരായിരുന്നു?

ബിന്ദു said...

പരസ്പരമേ..:) പ്രചോദനം നമ്മുടെ കൂട്ടത്തിലുള്ളവര്‍ തന്നെ, ഒരാള്‍ മാത്രമായി അല്ല എന്നുള്ളതാണു സത്യം. ആ കൂട്ടായ്മ തന്നെ.എന്തേ ചോദിക്കാന്‍??

ശനിയന്‍ \OvO/ Shaniyan said...

ബിന്ദു,
ഫോട്ടം കേറ്റാന്‍ പഠിച്ചോ?

ബിന്ദു said...

ഇന്നലെ നോക്കാന്‍ പറ്റിയില്ല.... ഇന്നോ നാളേയോ പ്രതീക്ഷിക്കാം. :)

ശനിയന്‍ \OvO/ Shaniyan said...

:-)
ആവട്ടെ..

Anonymous said...

ELZzoz The best blog you have!

Anonymous said...

238SQN Magnific!