അങ്ങനെ ആദ്യായിട്ടു ഞാനൊരു സൂര്യോദയം കണ്ടു. എന്റെ പോസെങ്ങനെ എന്നു ചോദിച്ചെന്നെ ചിരിച്ചു കാണിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ വെറുതെയങ്ങു കണ്ടില്ലാന്നു നടിച്ചു പോവുന്നതു ശരിയാണോ? അതുകൊണ്ട്.. .
ഇനിയിപ്പോള്‍ ആരും എന്നോടു സൂര്യോദയം കണ്ടിട്ടുണ്ടോയെന്നു ചോദിക്കില്ലല്ലൊ ;)
36 comments:
ഞാന്‍ കണ്ട സൂര്യോദയം !:)
ഇതു നന്നായിരിക്കുന്നു, ബിന്ദു... ഇത്ര നേരത്തെ എണീറ്റതു വെറുതെയായില്ല.. :)
അസ്തമയമാണോ എന്നു കരുതി ആദ്യം. അടിക്കുറിപ്പില്ലാതെ ഫോട്ടോ കണ്ടാല്‍ ഉദയവും അസ്തമയവും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാറുണ്ടോ?
ഇവിടെ ഞങ്ങളെ വിളിച്ചുണര്‍ത്തി കാപ്പിയൊക്കെ തന്ന് കുറച്ചു നേരം സൊറ പറഞ്ഞിരുന്നിട്ട് അങ്ങോട്ടു വന്ന വരവാ.. നല്ലപോലൊന്ന് സല്ക്കരിച്ചേക്കണേ :)
ഉവ്വ..ഉവ്വ..സൂര്യോദയം കാണുന്നു..ഇതു തിരിഞ്ഞ് കിടന്നപ്പോ വല്ലതും ക്യാമറയില്‍ തട്ടി അറിയാണ്ട് ഫോട്ടോ വീണതല്ലെ? എവിടെപ്പോയി പിന്നെ മിനിഞ്ഞാന്ന്? ഞാനീ ബൂലോകം മൊത്തം തപ്പി..
ബിന്ദൂസേ
പടം കൊള്ളാം... നല്ല രസമുണ്ട്...
രാവിലെയാണൊ രാത്രിയാണോന്ന് ആര്. കറിയാ.
ഫോട്ടോയിലെങ്കിലും, സൂര്യോദയം കണ്ടല്ലോ ! ആസനത്തില്‍ വെയിലടിക്കും വരെ കിടന്നുറങ്ങി ശീലമായതാണേ ! എന്തു ചെയ്യാന്‍ ;) !
..സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം.
ഞാനൊന്നു കരയുമ്പോള്‍ അറിയാതെ ഉരുകുമെന്
അച്ഛനെയാണെനിക്കിഷ്ടം.
കല്ലെടുക്കും കളിത്തുമ്പിയെപ്പോലെന്നും
ഒരുപാട് നോവുകള്‍ക്കിടയിലും
പുഞ്ചിരി ചിറകുവിടര്ത്തുമെന്നച്ഛന്.
ബിന്ദു, അഛന് നമ്മുടെ ജീവിതത്തിലെ സൂര്യനാ.
സൂര്യന് നമ്മുടെ ഒരുദിവസത്തിന്റെ അഛനും.
അസ്തമിക്കുമ്പോളും ഒരു ദിവസത്തിന്റെ, ഒരു ജീവിതത്തിന്റെ ഒരുപാട് നിമിഷങ്ങള്‍ നമുക്ക് ഓര്മ്മയിലിട്ടുതരും. സന്തോഷിക്കാന്‍.
മനസില്നെ മദിക്കൂന്ന നല്ല ഉദയം. നന്ദി.
ബിന്ദുവേടത്തീ, ഇങ്ങനെ കാമറ ടൈമര്‍ സെറ്റ് ചെയ്ത് വെച്ചിട്ടു കിടന്നുറങ്ങിയാല്‍, ആരെങ്കിലും അടിച്ചോണ്ടു പോവില്ലേ?
നന്നായി...
8 മണിക്കു മുന്‍പുള്ള ഭൂമി കാണണമെങ്കില്‍ ഈ ഫോട്ടങ്ങള് തന്നെ ശരണം
jeevithathil adyamayi kanda sooryodayam
Devi
കോപത്താല്‍ എരിയുന്നവനോടും 'സ്മൈല്‍ പ്ലീസ് ' പറഞ്ഞുവല്ലെ!
അരുണോദയം കാണാന്‍ ഒരു പ്രത്യേക ഭംഗിയാ!!
കണ്ടപ്പോള്‍ തോന്നിയ ഒന്നു രണ്ടു കാര്യങ്ങള്‍.. നമ്മ അണ്ണനെ നടുക്കാക്കി എടുത്താല്‍ ഒന്നൂടെ നന്നായിരുന്നേനെ എന്നു തോന്നി.. പിന്നെ ആ ഡേറ്റ് ഇല്ലായിരുന്നെങ്കില്‍.... :-)
നല് പട് (വക്കാരി മസ്താന് ഫോട്ടോ സര്ട്ടിഫിക്കേഷന് അതോറിറ്റി) സര്‍ട്ടിഫിക്കറ്റിനു അപ്ലിക്കേഷന്‍ അയച്ചേക്കു ;-)
ഇന്ദൂ.. :) സന്തോഷം. നേരത്തെ എഴുന്നേറ്റൊരു യാത്രപോണ വഴി വണ്ടിയിലിരുന്നെടുത്തതാ. അസ്തമയ സൂര്യനു ചുവപ്പു കൂടുതല്‍ ഇല്ലേ? അങ്ങനെ തിരിച്ചറിയാന്‍ പറ്റുമായിരിക്കും.
വക്കാരീ..:).അവിടെ നിന്നു വൈകിട്ടത്തെ കാപ്പിയും കൂടി കഴിഞ്ഞിട്ടാണ് വന്നതെന്നു പറഞ്ഞു. അതുകൊണ്ടു ഒന്നും വേണ്ടാന്നു ;)
എല്‍ ജീസെ.. :) എന്നാലും എന്നെ കാണാതായപ്പോള്‍ തിരയാന്‍ എല്‍ ജീസു മാത്രമേ ഉണ്ടായുള്ളല്ലൊ, സന്തോഷമായെനിക്ക്!( ഗദ്ഗദകണ്ഠയായി) ഞാന്‍ ഇവിടെ ക്യാനഡ ഡേ പ്രമാണിച്ചു നമ്മുടെ പ്രൈം മിനിസ്റ്ററിനെ ഒന്നു വിസിറ്റു ചെയ്യാന്‍ പോയതാ തലസ്ഥാനത്തേയ്ക്കു. പോയ വഴിക്കു കിട്ടിയതാ.
ആദിയേ.. :) വെളിവും വെള്ളിയാഴ്ചയും ഒന്നും ഇല്ലേ?? ;) രാത്രിയില്‍ എവിടെ സൂര്യന്? ഓ.. മറന്നു നമ്മളും ഒരു സൂര്യന് ആണല്ലോ അല്ലേ ;)
ഇടിവാളേ.. :) അങ്ങനെ ഉള്ളവരെ ഉദ്ദേശിച്ചാണേ...
കുമാര്‍.. :) ഇങ്ങനെ ഒന്നും പറയാതെ, ആ പാട്ടു കേട്ടാല്‍ തന്നെ വിഷമം ആവും.
അജിത്തേ... :) ഇതു ഞാന്‍ ഉണര്ന്നിട്ടു തന്നെ എടുത്തതാണ്. ഒരു ദിവസമൊക്കെ...
ദേവീ.. :) അവിടേയും?? സന്തോഷം !
സ്നേഹിതാ.. :) എന്നോടു കോപം അല്ലായിരുന്നു, ഒരു ഫോട്ടോ എന്നു പറഞ്ഞു ചിരിച്ച്.. ഒരു പക്ഷേ ആദ്യായിട്ടു കാണുകയല്ലേ എന്നോര്‍ത്തിട്ടാവും ;)
ശനിയാ.. :) നന്ദി. ഇനിയും ഇതുപോലെയുള്ള കാര്യങ്ങള്‍ പറഞ്ഞു തരണം. എന്നാലല്ലെ അടുത്ത പ്രാവശ്യം ശരിയാക്കാന്‍ പറ്റൂ.. അതെന്താ നല്പട്? എനിക്കു മനസ്സിലായില്ല. വക്കാരിക്കാണോ അയക്കേണ്ടത്?:)
അയ്യെ! ഈ ബിന്ദൂട്ടീന്റെ ഒരു കാര്യം,
നല്പ്പട് എന്ന് പറഞ്ഞാല്‍ മലയാളത്തില്‍ നല്ല പടം. :) എനിക്ക് പോലും മനസ്സിലായി..!ഷേം!ഷേം! :-)
എല്‍ ജീസെ...ഷെയിം ഷെയിം ഒക്കെ വച്ചാല്‍ ഞാന്‍ കരയും ട്ടോ, പിന്നെ അച്ഛനെ ഒക്കെ വിളിച്ചോണ്ടു വരേണ്ടി വരും. പറഞ്ഞില്ലാന്നു വേണ്ട ;)
യ്യൊ! ബിന്ദൂട്ടി കരയല്ലെ! നല്ല മിടുമിടുക്കി പെണ്ണല്ലെ...കരയണ്ടാട്ടൊ..
ബിന്ദു,
അസ്തമയ സൂര്യനു ചുവപ്പു കൂടുതല്‍ എന്നൊന്നുമില്ല.അതു എടുക്കുന്ന സമയം അനുസരിച്ചാണു ചുവപ്പും ഓറഞ്ചും ഒക്കെ നിറം വരുന്നതു.
പിന്നെ ഉദയവും അസ്തമയവും എങ്ങനെ ഫോട്ടൊയില് തിരിചറിയാം..?? ശരിക്കും അറിയാന്‍ സാധിക്കില്ല. ആ സ്ക്രീനില്‍ ഉള്ള ഇലമെന്റ്സ് കൊണ്ട് അല്ലെങ്കില്‍ അടിക്കുറിപ്പുകൊന്ണ്ട് ഒരു ഫോട്ടോഗ്രഫെര്‍ ഉന്ണ്ടാക്കുന്ന് ഫീലിങ്സ് ആണു ആ ഫോട്ടോ ഉദയം ആണോ അസ്തമയം ആണോ എന്ന് തിരിക്കുന്നതു.
അസ്തമയ സൂര്യന്റെ ചുവപ്പ് എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ കരുതി... അപ്പോള്‍ അങ്ങനെ അറിയാന്‍ പറ്റില്ല അല്ലേ? നന്നായി പറഞ്ഞുതന്നത് :)
LG :)
ബിന്ദൂട്ടി രാത്രി ഇഡ്ഡലിയോ ദോശയോ കഴിക്കുമൊ? കഴിക്കുമെങ്കില്‍ രണ്ടെണ്ണാം എടുക്കാനായിരുന്നു. എന്നോട് പചക്കറി എന്തെങ്കിലും വെക്കാന്‍ പറഞ്ഞിട്ട്...ഞാനിതു വരെ ചെയ്തില്ലാട്ടൊ. ഓര്‍മ്മയിലുണ്ട് . അതോണ്ട് ഒരു തല്‍ക്കാലാശ്വാസത്തിന്.
എല്‍ ജീസെ ഇന്നിവിടെ ഇഡ്ഡലിയും ചമ്മന്തിയും ആയിരുന്നു അതുകൊണ്ട് വേറൊരു ദിവസം മതി ഇനി. :)
പുലര്‍കാല സുന്ദര സ്വപ്നം കാണാന്‍ പറ്റിയ, നല്ല നൈര്‍മല്യമുള്ള പടം
അപ്പൊ ഈ അമേരിക്കേലൊക്കെ രാത്ര്യാ സൂര്യന് ഉദിക്കണെ എന്നു പറയുന്നത് സത്യാലെ...;)
നന്നായിട്ട്ണ്ട്... ബിന്ദ്വോപ്പളേ...
ആ സൂര്യോദയം എവിടെയാണ് കണ്ടത്??? ഏതാ സ്ഥലം??? ഛായാഗ്രഹണം നന്നായിട്ടുണ്ട്.
"ശുക്രദശാ"സന്ധിയില്‍, "അരുണോദയ"കാലേ "നയാഗ്രയില്‍" "ദേശടനം" നടത്തി "ഇരട്ടത്താപ്പ്"ഇല്ലാതെ "നമസ്ക്കാരം" പറയുമ്പോളിനി വിട്ടുപോകാതെ നോക്കാം ബിന്ദൂ ആനന്ദ ബിന്ദൂ......
പിന്മൊഴിയില് വന്നല്ലോ... ആരാ എന്തിനാ എല്ജിക്കുട്ടിയെ വഴക്കു പറഞ്ഞെ?
eljeese.. oLichchirikkathe veLiyil vannE... vEgaavaTTe, aarum vazhakkonnum paRanjathallannE... come on, hurryup!:)
പ്രിയ എല്‍ജീ ,
വഴക്കല്ല, എല്ജീടെ ബന്ധു വിറച്ചതു പോലെ ഈ സംഭവങ്ങള്‍ നേരിട്ട് കാണാനിടയായ ഒരാളുടെ വിഷമം നിറഞ്ഞ മെയില്‍ വായിച്ചു വട്ടായ്യി വന്നു ഏതോ ബ്ലോഗ്ഗില്പോയപ്പോ മോള്‍ടെ കമെന്റ് കണ്ടു. അതീന്ന് നേരെ മോള്‍ടെ ബ്ലോഗ്ഗില്‍ വന്നപ്പഴാ അതു കണ്ടേ. അപ്പോ സത്യം പറഞ്ഞാ ഒരു ഞെട്ടല്‍ വന്നു.ആ വിഷമം പറഞ്ഞതാ.ചീത്ത പറഞ്ഞതല്ല.അങ്ങനെ തോന്ന്യെങ്കി മാപ്പ്.ക്ഷമിക്കുല്ലോ.
ഈ കാരണം കൊണ്ടു കമെന്റാണ്ടേം ഇവടേ വരാണ്ടേം ഇരിക്ക്യാന്ന് കേക്കുമ്പൊ ഭയങ്കര വിഷമം തൊന്നുണു.കുറ്റബോധോം.നിങ്ങള്യൊക്കെപ്പോലെ ഒരു ആക്റ്റിവ് ബ്ലോഗറല്ല ഞാന്‍.അതിനുള്ള സമയോ സൌകര്യോ എനിക്കില്ല്യ. മോളാണെങ്കി ഇവടെ നിറഞ്ഞു നിക്കണ ആളും.എല്ലാരോടും ഇഷ്ടായി, എല്ലാരടേം കളിക്കുട്ട്യായി ഇരിക്കണ ആള്. അങ്ങനെള്ള ഒരു കുട്ട്യേ ഈ മാവേലിച്ചേച്ചി വിഷമിപ്പിച്ചുവെങ്കി മാപ്പ്.ഒന്നില്‍ നിന്നും മാറി നിക്കരുതു. പ്ലീസ്.
സ്നേഹം
ഒരുപാട്
ബിന്ദൂട്ടീ,
ഓഫ് റ്റോപിക്കിന് മാപ്പ്. ഉദയം ഞാന്‍ കണ്ട കാലം മറന്നു. ഈ നേരം എനിക്ക് നട്ടപ്പാതിരയാ.:).ഉറക്കപ്പ്രാന്ത്യാ ഞാന്‍.
കാട്ടിത്തന്നെന് നന്ദി
സ്നെഹം
ഇതാണ് എനിക്കു മനസ്സിലാവാത്തത്!!
ഈ ഫോട്ടോയില്‍, വല്യ പ്രത്യേകത ഒന്നും എനിക്കു തൊന്നുന്നില്ല...
എങ്ങനെ ഫോട്ടം പിടിച്ചാലും, സൂര്യോദയം ഇങ്ങനൊക്കെത്തന്നെ ഇരിക്കും..
...
(മനസ്സില്‍ തോന്നിയ അഭിപ്രായം തുറന്നു പറയുന്നത് ഒരു തെറ്റൊന്നുമല്ലല്ലോ അല്ലേ...)
മനസ്സില്‍ തോന്നിയ അഭിപ്രായം തുറന്നു പറയുന്നത് ഒരു തെറ്റൊന്നുമല്ല. ഉറപ്പാണ്.
പിന്നെ പറഞ്ഞ കാര്യം -എങ്ങനെ ഫോട്ടം പിടിച്ചാലും, സൂര്യോദയം ഇങ്ങനൊക്കെത്തന്നെ ഇരിക്കും...
കുറെയൊക്കെ... എല്ലാം അല്ല... ഇതിലും നല്ലതും ഇതിലും മോശമായതും കാണും...
അപ്പൊ പറഞ്ഞു വന്നത് ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു സാധനത്തെപ്പറ്റി ഇത്രയും പേര് ഇവിടെ വന്ന് ഒച്ചയും ബഹളവും ഇണ്ടാക്കിയത്. അത് -
താങ്കള്‍ എന്നെങ്കിലും SSLC-യോ അതു പോലത്തെ പരീക്ഷയോ ഒക്കെ എഴുതിക്കാണുമല്ലോ... അപ്പോ താങ്കള്‍ക്ക് ഒരു ഫസ്റ്റ് ക്ലാസ്സോ ഡിസ്റ്റിംഗ്ഷനോ ഒക്കെ കിട്ടിയാല്‍ താങ്കളെ അറിയാവുന്നവര്‍ താങ്കളെ അനുമോദിയ്ക്കും. ഇതു വരെ ആര്‍ക്കും അത്ര മാര്‍ക്കു കിട്ടാഞ്ഞിട്ടോ, അല്ലെങ്കില്‍ താങ്കള്ടേതിനെക്കാള് നല്ല മാര്‍ക്ക് ഇല്ലാഞ്ഞിട്ടോ അല്ല... വെറുതെ ഒന്നു സന്തോഷം പങ്കു വെക്കാന്‍... ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ ചുമ്മാ ഒരു കണക്റ്റിവിറ്റി. അത്രേം കൂട്ടിയാല്‍ മതി മാഷെ... :)
സന്തോഷം!
ആരും, അതിനെ നല്ലത് എന്നു പറയരുത് എന്നു ഉദ്ദേശിച്ചിട്ടില്ല (എന്റെ അഭിപ്രായം തെറ്റിദ്ധാരണാജനകമാണെങ്കില് ഖേദിക്കുന്നു..;) )
...
ഈ ചിത്രത്തിനു, മിഴിവു കൂട്ടാമായിരുന്നു. ഒരു അനുവാചകന് (ചിത്രം കണ്ടയാള്‍ എന്ന അര്‍ത്ഥത്തില്‍) എന്ന നിലയില്‍, എന്നില്‍ യാതൊരുവിധ ചലനവുമുണ്ടാക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞില്ല, എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചൂള്ളു...
സൂര്യോദയത്തിന് ചലനം ഉണ്ടാക്കാന്‍ ഒരു നല്ല അലാറം കൂടിയേ തീരൂ.. :)..അതൊക്കെ ഇനി ഇപ്പൊ...
ഇവിടെ ഇത്രയൊക്കെ നടന്നു അല്ലേ? :) ശ്ശോ.. കുറച്ചു പേര്‍ക്കു കൂടി നന്ദി പറയാനുണ്ട്.
ഡാലീ... നന്ദി. എന്തെങ്കിലും ഒന്നു മിണ്ടൂ...
പണിക്കാ.. അങ്ങനെ കേട്ടിട്ടുണ്ടോ? ഞാന്‍ കേട്ടിട്ടില്ലായിരുന്നു. നന്ദി :)
നിക്കേ.. നന്ദി. ഇപ്പോള്‍ ഇതെവിടെയാണെന്നു ഊഹം കിട്ടിക്കാണുമല്ലോ.
:)
വളയമേ.. നന്ദി. ഞാന കമന്റില്‍ വിട്ടുപോയ കാര്യമായിരുന്നു ഉദ്ദെശിച്ചത്. ഏതായലും വന്നല്ലൊ.
ബിരിയാണികുട്ടി.. ദാ ഇവിടെ ഇവിടെ... :)
അചിന്ത്യേച്ചി... നന്ദി, ആദ്യായിട്ടല്ലേ.. സെയിം പിച്ച്.
അശരീരി.. :)) ഞാനൊരു ഫോട്ടോ ഗ്രാഫര്‍ ഒന്നുമല്ലന്നേ... ഇതിന്റെ പ്രത്യേകത എന്താന്നു ഞാന്‍ എഴുതിയതു മാത്രേ ഉള്ളൂ.. ഞാന്‍ ആദ്യമായിട്ടു കണ്ടത്. സോറിട്ടോ.. ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാത്തതില്‍. :ാമനസ്സിലുള്ളതിനിയും പറയാം ട്ടോ. എനിക്കൊരു തെറ്റിദ്ധാരണയും ഉണ്ടാവില്ല. :)
ആദിയേ... എല്ജീസെ... നന്ദി. :)യൂണിയന് സപ്പോര്‍ട്ടിന് ;)
വളരെ നന്നായിരിക്കുന്നു ബിന്ദു
X75Uzh The best blog you have!
Post a Comment