Tuesday, September 05, 2006

ഓണാശംസകള്‍ !!

അങ്ങനെ ഒരോണം കൂടി കടന്നു പോവുന്നു. ഇവിടെ ഓണം മലയാളി അസ്സോസിയേഷനുകള്‍ക്കുള്ളതാണ്‌. എല്ലാ ഭാഗത്തുമുള്ള അസ്സോസിയേഷനുകളും മത്സരിച്ചു ആഘോഷിക്കുന്നു. എല്ലായിടത്തും മാവേലി എത്തുന്നു. ഓണം എന്തെന്നോ അതിന്റെ പ്രാധാന്യം എന്തെന്നോ മനസ്സിലാക്കാതെ ആണെങ്കിലും ചെറിയ കുട്ടികള്‍ പോലും തങ്ങളാല്‍ കഴിയും വിധം ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നു. സ്ത്രീകള്‍ക്കു കേരള സാരി ഉടുത്തു ഒരുങ്ങാനുള്ള അവസരവും, കുട്ടികള്‍ക്ക്‌ അന്നു വരെ പഠിച്ചെടുത്ത പരിപാടികള്‍ സ്റ്റേജില്‍ കയറി അവതരിപ്പിക്കാനൊരു അവസരവുമൊക്കെയാണ്‌ ഓണം. അതെന്തു തന്നെയായാലും എല്ലാവരും ആത്മാര്‍ത്ഥമായും സന്തോഷിക്കുന്നു. മനസ്സിന്റെ സന്തോഷം കൂടിയാണല്ലൊ ഓണം. ഇപ്രാവശ്യവും അങ്ങനെ ഓണം ആഘോഷിച്ചു.

എന്റെ എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍ !!

22 comments:

Adithyan said...

ഓണാശംസകള്‍!!

എനിക്ക് ആഘോഷങ്ങളൊന്നുമില്ലാത്ത ഒരു ഓണം കഴിഞ്ഞു പോയി. എന്നാലും മനസില്‍ ഞാനും ഓണം ആഘോഷിച്ചു.

യാത്രാമൊഴി said...

ഓണാശംസകള്‍!

വക്കാരിമഷ്‌ടാ said...

ബിന്ദുവിനും കുടുംബത്തിനും ഓണാശംസകള്‍.

പുള്ളി said...

ഓണാശംസകള്‍! TV ചാനലുകള്‍ മാത്രമല്ലതെ ആളുകള്‍ കൂടി ഓണാം ആഘോഷിചാല്‍ തന്നെ ഒരു സന്തോഷം.

വല്യമ്മായി said...

ഈ ഓണമധുരം നിങ്ങളുടെ ജീവിതത്തില്‍ എന്നുമുണ്ടാകട്ടെ

കൈത്തിരി said...

എല്ലാവരും ആഘോഷിക്കട്ടെ, ഓണത്തിന്റെ പ്രസക്തി മറക്കാതിരിക്കട്ടെ... മാനുഷരെല്ലാരും ഒന്നാവട്ടെ... ശുഭ സ്വപ്നങ്ങളോടെ, ഓണാശംസകള്‍

താര said...

ബിന്ദൂട്ടീ,താമസിച്ചാണെങ്കിലും ഓണാശംസകള്‍! കേരളസാരിയുടുക്കാനും പൂക്കളമിടാനും സദ്യ ഉണ്ണാനും ഒക്കെ പറ്റീല്ലേ, സമാജങ്ങള്‍ വഴിയാണെങ്കിലും! അതിനും വേണം ഒരു ഭാഗ്യം.:)

കലേഷ്‌ കുമാര്‍ said...

ബിന്ദൂസ്,
എന്റെയും റീമയുടെയും വക ബിലേറ്റഡായ ഓണാശംസകള്‍ സ്വീകരിക്കൂ...

ഗന്ധര്‍വ്വന്‍ said...

പണ്ടെങ്ങാണ്ട്‌ പടിച്ച റൗണ്ട്‌ ദ വേള്‍ഡ്‌ ഇന്‍ 80 ഡെയ്സ്‌ പ്രമാണമനുസരിച്ച്‌ ഓണാശംസ അത്രക്ക്‌ വൈകിയിട്ടില്ലെന്ന്‌ തോന്നുന്നു.
ലോകത്തിന്റെ മറുകരയില്‍ ഇരുന്ന്‌ ബൂലോഗത്തിലേക്കുറ്റുനോക്കുന്ന ഒരു ബിന്ദുവിന്‌ ഓണാശംസകള്‍.
ദേശാടനങ്ങള്‍ക്കിടയിലും മലയാളം മറക്കാത്ത സഹോദരിയുടെ പൂവിളി ബൂലോഗരെ അറിയിക്കുന്നു മറ്റൊരോണം കൂടി.

വീണ്ടുമൊരു ചുള്ളിക്കാടന്‍ വരി ഓര്‍ത്തെടുക്കട്ടെ.

എല്ലാം മറക്കുവാതിരിക്കുവനല്ലി നാം വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍...

ഇത്തിരിവെട്ടം|Ithiri said...

ബിന്ദൂ വൈകിയാണെങ്കിലും ഓണാശംസകള്‍..

അനംഗാരി said...

വൈകിയ ഓണാശംസകള്‍. അതല്ലെങ്കില്‍ അടുത്ത കൊല്ലത്തേക്കുള്ളത് അഡ്വാന്‍സായി കണക്കാക്കിയാലും മതി.

KANNURAN - കണ്ണൂരാന്‍ said...

മലയാളി അസോസിയേഷനുകളാണ്‌ ഓണം ഗംഭീരമാക്കുന്നത്‌ എന്നതില്‍ യാതൊരു സംശയവുമില്ല.. മറുനാട്ടിലെ ഓണാഘോഷങ്ങളാണു ഗംഭീരം... നാട്ടിലെ ഓണം ചാനലുകളില്‍ ഒതുങ്ങിപ്പോയിരിക്കുന്നു....

Navaneeth said...

സത്യം പറഞ്ഞാല്‍ ആ പോസ്റ്റ്‌ ഇട്ടുകഴിഞ്ഞു പിന്നെ എന്തോ ഒന്നും പോസ്റ്റാന്‍ തോന്നിയില്ല. ഇനി പതുക്കെ പോസ്റ്റിത്തുടങ്ങണം. ആശയദാരിദ്രം കലശലായി ഉണ്ട്‌. അതും ഒരു കാരണം ആണ്‌. ഒരു പോസ്റ്റിനെക്കാള്‍ മികച്ചതായിരിക്കണം അടുത്തത്‌ എന്നൊരു ചിന്തയും ഇതിന്റെ പുറകില്‍ ഉണ്ട്‌..അതാണു മറ്റൊരു കാര്യം..

Uma said...

സമാജ ഓണങ്ങള്‍ തീറ്ന്നിട്ടില്ല. മാവേലിയുടെ നല്ല കാലം; മക്കള്‍ ഒത്തിരി പേര്‍ മറുനാട്ടിലല്ലേ!

Anonymous said...

Binduve, oorum,perum okke manasilaye....ayyada njanoru oogran alla oogry thappistanay...commentunna kalathe sradhichirunnu. Blog kandapo santhoshmam thonni.thudarnum porate viseshangal. kaathirikunnu.Njanoru blogger alla verum vaayanakari mathram.Blogupadadathinte varambath chadanjirunnu ellarem vayikunnu.

RP said...

ബിന്ദൂ, ഞാനിവിടെയൊക്കെ ഒന്നു കേറി നോക്കുവായിരുന്നു. അടിപൊളി ബ്ലോഗാട്ടോ. എന്താ എപ്പഴും എഴുതാത്തെ?
സ്കൂളില്‍ പഠിക്കുമ്പഴൊക്കെ എപ്പഴും ക്ലാസ്സില്‍ രന്ടും മൂന്നും ബിന്ദുമാരുന്ടാവുമായിരുന്നു, അപ്പൊ തിരിച്ചറിയാനായി ഞങ്ങള്‍ ഇനിഷ്യല്‍ കൂട്ടി വിളിക്കും- അല്ലെങ്കില്‍ കണ്ണടവെച്ചബിന്ദു, പാട്ടുപാടണബിന്ദു അങ്ങനെയൊക്കെ. ഇതിപ്പോ ആദ്യായിട്ടാണെന്നു തോന്നണൂ, ബിന്ദൂന്ന് മാത്രായിട്ട് വിളിക്കാന്‍ ഒരാളെ കിട്ടിയേ. വേറൊരു ബിന്ദു വന്ന് ഇത് ദേശാടനബിന്ദു ആവുന്നേനു മുമ്പ് കൊതി തീര്‍ക്കട്ടെ...ബിന്ദൂ..ബിന്ദൂ...

ബിന്ദു said...

അയ്യോ.. ഇങ്ങോട്ട് നോക്കാത്തതിന്റെ കുഴപ്പം. :( എല്ലാവര്‍ക്കും നന്ദി. ആര്‍പ്പിയേ.. എന്റെ എല്ലാ ക്ലാസ്സിലും ഒന്നില്‍ കൂടുതല്‍ ബിന്ദുമാരുണ്ടായിരുന്നു. അതുകൊണ്ടെന്നെ എന്റെ ഇന്‍ഷ്യല്‍.. അല്ലേല്‍ വേണ്ട, അനോണികള്‍ക്കു പോലും എന്റെ എല്ലാ ഡീറ്റെയില്‍‌സും അറിയാം. ആഹാ.. എന്തു രസം ആ വിളി കേള്‍ക്കാന്‍ തന്നെ ആര്‍പ്പിയേ.. എന്തോ എന്തോ എന്തോ എന്നു വിളി കേട്ടുകൊണ്ടേയിരിക്കാന്‍ തോന്നുന്നു. :)

s.kumar said...

kannimaasam aayi ennalum oru onaasamsakal. puthiya blogger aane.

shefi said...

onasamsakal from saudi

ഏറനാടന്‍ said...

ഓണം കഴിഞ്ഞാലും ബിന്ദൂസിനും കുടുംബത്തിനും ഓണാശംസകള്‍ നേരുന്നു. അടുത്ത ഓണത്തിനുള്ള അഡ്വാന്‍സായിട്ടല്ലാട്ടോ..

paarppidam said...

കമന്റിടുമ്പോള്‍ ഈ പുതിയ വിന്റോ വരുന്നത്‌ ഒന്ന് ഓഫാക്കമോ? സെറ്റിങ്ങ്സില്‍ പോയാല്‍ മതി. ഇതുപോലെ നല്ലവരികള്‍
തുടര്‍ന്നും എഴുതുമല്ലോ? ആശംസകള്‍

Hydrocodone said...

XshCEi The best blog you have!