Friday, June 29, 2007

ചില നേരങ്ങളില്‍..

എന്നാണു ഞാനവരെ ആദ്യമായി ശ്രദ്ധിച്ചത്‌? നിങ്ങള്‍ മലയാളികളെന്തിനു തമിഴന്മാര്‍ക്കു വെള്ളം കൊടുക്കുന്നില്ല എന്നു ചോദിച്ച ദിവസമോ? അല്ലല്ല, കൈവീശി തലയും ഉയര്‍ത്തിപിടിച്ചു ആരേയോ തല്ലാനെന്ന പോലെയുള്ള നടത്തം കൊണ്ട്‌ പലപ്പോഴും ഞാനവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മിണ്ടുന്നത്‌ ആ ഒരു ചോദ്യത്തോടെ ആയിരുന്നു എന്നു മാത്രം. ഞാനൊരു മലയാളിയാണെന്നു അവരു മനസ്സിലാക്കിയതു സ്കൂളില്‍ ബെല്ലടിക്കുന്നതുവരെയുള്ള കാത്തുനില്‍പ്പില്‍ മകളോടുള്ള കലപില സംസാരത്തില്‍ നിന്നാവണം. തമിഴരോടു എനിക്കങ്ങനെ യാതോരു വിധത്തിലുള്ള ദേഷ്യവും ഇല്ല എന്നു മനസ്സിലാക്കിയപ്പോള്‍ പിന്നെ അവരെന്നോടു ചങ്ങാത്തത്തിലുമായി. അവരുടെ കണ്ണുകളില്‍ കണ്ടിരുന്ന അഗ്നി സ്വന്തം വീടു ബോംബിട്ടു നശിപ്പിച്ചതില്‍ നിന്നു പടര്‍ന്നതാണെന്നു മനസ്സിലായതും അപ്പോഴാണ്‌.

കഴിഞ്ഞ മാര്‍ച്ചില്‍ ആണെന്നു തോന്നുന്നു അവരെന്നെ വീട്ടിലേക്കു ക്ഷണിച്ചത്‌. അവര്‍ അവര്‍ എന്നു വേണ്ട ഇനി. ശശികല എന്നൊരു പേരുണ്ടല്ലൊ. അന്നു പൊങ്കാല ആയിരുന്നു. കാര്യമായിട്ടൊന്നുമുണ്ടായിട്ടല്ല, എന്താണീ പൊങ്കാല എന്നൊക്കെ അറിയാമല്ലൊ. ഒന്നു റോഡു മുറിച്ചു കടന്നാല്‍ അവരുടേ അപ്പാര്‍ട്ട്മെന്റാണ്‌. കലയുടെ മൂത്തമകന്‍ മകളുടെ സഹപാഠിയുമാണ്‌.
നല്ല മഞ്ഞുള്ള ദിവസമായിട്ടും ഇരുട്ടു വീണിട്ടും ഞാന്‍ പോവാന്‍ തന്നെ തീരുമാനിച്ചു.

വിഭവങ്ങള്‍ക്കൊന്നിനും പുതുമ ഇല്ലായിരുന്നു. നമ്മുടെ ശര്‍ക്കരപായസം പോലെ പൊങ്കാല പായസം, ഉഴുന്നുവട, അങ്ങനെ ഓരോ വിഭവങ്ങള്‍. പക്ഷേ പുതുമ തോന്നിയതു വേറൊന്നിലാണ്‌.

അവരുടെ ആഹാര രീതികളെല്ലാം കേരളീയരുടേതിനോടു വളരെ സാമ്യം ഉണ്ടെങ്കിലും വിശേഷദിവസങ്ങളും ആചാരങ്ങളും വ്യത്യസ്ഥമാണെന്നതു എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അവരുടെ വിശ്വാസത്തില്‍ രാവണനാണു ഹീറൊ. രാവണനൊരു കടുത്ത ശിവഭക്തനാണെന്നു എനിക്കറിയാമായിരുന്നു. ശ്രീലങ്കന്‍സ്‌ കൃഷ്ണനേയോ രാമനേയോ ആരാധിക്കില്ല എന്നതും പുതിയ അറിവല്ലായിരുന്നു. പക്ഷേ രാവണനെ ന്യായീകരിക്കുമെന്നു ഞാന്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്‌. വേറിട്ടു ചിന്തിക്കാന്‍ ഇവരെന്താ എം.ടിയാണൊ എന്നു വരെ ഞാന്‍ അവര്‍ക്കൂ എം.ടിയെ അറിയാമായിരുന്നെങ്കില്‍ ചോദിച്ചേനെ. രാവണഭക്തി അത്ര അവിശ്വസനീയമായിരുന്നു. നാണയത്തിന്റെ മറുവശം കേള്‍ക്കാന്‍ എനിക്കു വളരെ താത്പര്യം തോന്നി. അപ്പോഴാണു ഇത്രയും വിവരങ്ങള്‍ മനസ്സിലായത്‌. കേട്ടപ്പോള്‍ വളരെ ശരിയായും തോന്നി.
പത്തു തല എന്നതേ ഒരു സങ്കല്‍പ്പം ആണ്‌. അതുകൊണ്ടു ഉദ്ദേശിച്ചതു പത്തുപേരുടേ ബുദ്ധിയും, പത്തുപേരുടെ കൈക്കരുത്തും.അപ്പോള്‍ സീതയെ എന്തിനു തട്ടിക്കൊണ്ടു പോയി എന്ന ന്യായമായ
ഒരു സംശയം എനിക്കു വന്നു. (എനിക്കങ്ങനെ സംശയങ്ങളൊന്നും പണ്ടേ പതിവില്ലാത്തതാണ്‌)
സീത സത്യത്തില്‍ രാവണന്റെ തന്നെ മകളാണ്‌, പതിനാലു വര്‍ഷത്തെ
കാനന വാസം തന്റെ മകളെ ദുരിതത്തില്‍ ആക്കിയേക്കാം എന്ന പിതൃസഹജമായ ബലഹീനത, അതാകും സീതാദേവിയെ കടത്തികൊണ്ടുപോവാന്‍ കാരണം. അപ്പോള്‍ പിന്നെ കേട്ടിരിക്കുന്ന വിവാഹാഭ്യര്‍ത്ഥനയോ?
എന്നൊരു ചോദ്യം സ്വാഭാവികമായും ഞാന്‍ ചോദിക്കണമല്ലൊ. അതിനു കിട്ടിയ മറുപടിയും എന്നെ ചിന്തിപ്പിച്ചു.
രാമായണം എഴുതിയ വാത്മീകി ഉത്തരേന്ത്യക്കാരനാണു, അതായതു ആര്യന്‍. ദ്രാവിഡനായ രാവണനെ ഒരു മോശക്കാരനാക്കി ചിത്രീകരിക്കാനായി മനഃപൂര്‍വ്വം കൂട്ടിച്ചേര്‍ത്ത ഒരു കഥമാത്രമാണു ആ വിവാഹ അഭ്യര്‍ഥന. അതിനവര്‍ പറയുന്ന ഉറപ്പ്‌ ശ്രീലങ്കയില്‍ പൊതുവേ സ്ത്രീകളോടു നല്ല ബഹുമാനമാണെല്ലാവര്‍ക്കുമെന്ന്‌.
വിശ്വാസമാണു ഭക്തി അല്ലേ? എന്തോ!

33 comments:

ഡാലി said...

രാമന്‍ ആര്യദൈവമാണ്. അതുകൊണ്ട് രാവണനുവേണ്ടി രാവണനു വേണ്ടി ദ്രാവിഡര്‍(ശ്രീലങ്കന്‍)വാദിക്കുന്നതീല്‍ അതിശയം ഇല്ല. ആര്യന്‍ വന്നു (കുടിയേറിയോ അധിനിവേശമായോ) എന്നതിന് ഒരു തെളിവ് കൂടിയാണ് രാമായണം.

ബിന്ദൂട്ടി വയലാറിന്റെ രാവണപുത്രി കേട്ടീട്ടുണ്ടൊ?

Inji Pennu said...

ഇങ്ങിനെയൊരു വാദം ഉണ്ടേരുന്നു. ആര്യന്‍ ഇന്‍വേഷന്‍ തിയറി. പിന്നെയത് ആര്യന്‍ മൈഗ്രേഷന്‍ തിയറി ആയി.പിന്നെ ഡി.എന്‍.എ ടെസ്റ്റ് നടത്തി, നമ്മള്‍ ഇന്ത്യാക്കാര് ബ്രാഹ്മിണ്‍സായാലും പുലയന്‍ ആയാലും ഡി.എന്‍.എ യില്‍ വല്ല്യ വ്യത്യാസമില്ലാന്ന് കണ്ടെത്തി. ഇറാനിയന്‍സുമായിട്ട് വല്ല്യ ബന്ധമില്ല്യാന്ന്.

ഇതൊക്കെ സംഭവിച്ചപ്പൊ ഞാനെവിടാര്‍ന്നു എന്നല്ലെ ബിന്ദൂട്ടി ഇപ്പൊ ചിന്തിക്കണത് ?

ആര്യന്മാര്‍ ഇറാനില്‍ നിന്ന് കുതിരയില്‍ വന്നുവെന്നാണ്. ആര്യന്മാര്‍ തീര്‍ച്ചയായിട്ടും വന്നിട്ടുണ്ട്. ഇന്ത്യന്‍സ് അതുപോലെ ജിപ്സീസ് എന്ന ഒരു വര്‍ഗ്ഗം (?) യൂറോപ്പിലോട്ടും പോയിട്ടുണ്ട്. പക്ഷെ അധിനിവേശത്തിലാണ് തര്‍ക്കം. അധിനിവേശം എന്ന വാക്കുപയോഗിച്ച് പല പൊളിടിക്സും പലരും കളിക്കുന്നുണ്ട്. അതാണ് വിഷമം. അത് ഇന്ത്യയെ ചിന്നഭിന്നമാക്കാനേ ഉപകരിക്കൂ എന്ന് എന്റെ വാദം. പക്ഷെ അതേ വാദം വെച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തിരികെ പോകണം എന്ന് ബി ജെ പി ഫനാറ്റിക്സ് പറയുമ്പോള്‍ അത് ആയുധമായും ഉപയോഗിക്കാം.

രാമനെ ഒരു ആര്യന്‍ ദൈവമായി കാണുന്നവര്‍ ഭൂരിപക്ഷവും ഹിന്ദുക്കളിലുണ്ടൊ?

സീത മകളാണെന്ന് പറയുന്നത് എനിക്ക് മനസ്സിലായില്ല. പക്ഷെ രാവണനു എന്തോ ശാപം ഉണ്ടായിരുന്നില്ലെ കന്യകയെ അനുവാദമില്ലാതെ പ്രാപിച്ചാല്‍ തല തെറിച്ച് പോവുമെന്നൊ മറ്റൊ? അങ്ങിനെയാണെങ്കില്‍ അത് കൊണ്ടാവുമല്ലൊ രാവണന്‍ സീതയെ തൊടാതെയിരുന്നത്?

ഡാലി said...

ഡി.എന്‍.എ ടെസ്റ്റില്‍ എന്തു കണ്ടൂന്നു?
ആര്യാധിനിവേശം ഉണ്ടായിട്ടില്ലന്നോ?
അങ്ങനെ ഉണ്ടായോ? ടെസ്റ്റ് നടന്നോ? അതു പ്രൊപഗാണ്ടയല്ലെ?

കുടിയേറ്റം ആയാലും അധിനിവേശം ആയാലും ആര്യന്മാര്‍ വന്നു എന്ന് തന്നെയാണ്.
ഡി.എന്‍.എ ടെസ്റ്റില്‍ പുലയനും ബ്രാഹ്മണനും ഒന്നാണെങ്കില്‍ പിന്നെ ആര്യന്‍ വന്നു എന്നു പറയുന്നത് ശരിയാവില്ലല്ലോ. (ഡി.എന്‍. ഏ. ലിങ്ക് എവിടേങ്കിലും കണ്ടാല്‍ തരൂ ഇഞ്ചീ)

ആര്യന്മാര്‍ പുറത്ത് നിന്നു വന്നു എന്ന വാദം ആയുധമായി ഉപയോഗിക്കതിരിക്കനാണ് കുതിര-കാള കളി നടന്നത് ല്ലോ.

രാമന്‍ ഒരു ആര്യ ദൈവം കൃഷ്ണന്‍ ഒരു ദ്രാവിഡ (യാദവ) ദൈവവും ആണ് എന്നാണ് എനിക്ക് മനസ്സിലായീട്ടുള്ളത്.(ആര്യപൂത്രാ എന്നുള്ള വിളികള്‍ ഓര്‍മ്മവരുന്നൂ) ബ്രാഹ്മണരില്‍ വൈശ്യ,ശൈല വകഭേദങ്ങളാണല്ലോ കാണുന്നത്.

രാമനെ ആര്യ ദൈവം കൃഷണനെ ദ്രാവിഡ ദൈവം അങ്ങനെ വേര്‍തിരിച്ച് ആരാധനയൊന്നു എന്തായലും കണ്ടീട്ടില്ല. (കൃഷ്ണനെ എല്ലാവ്രും ഏറ്റെടുത്തല്ലോ.)

രാവണപുത്രി എന്ന കവിതയില്‍ രാവണന്റെ പുത്രി ആണു സീ‍ത എന്നത് കല്പന (എം.ടി ടെ കഥാപാത്രങ്ങള്‍ പോലെ) ആണ്‍. ബിന്ദു പറയുന്നത് ശ്രീലങ്കന്‍ തമിഴരുടെ വിശ്വാസമായിരിക്കണം. ഇഞ്ചി സൂചീപ്പിച്ച (സ്ത്രീയെ അനുവാദമില്ലാതെ തൊട്ടാല്‍ ...) സീതയെ തൊടാതെ സൂക്ഷിക്കാന്‍ കാരണമായി രാമാ‍യണത്തില്‍ ഉള്ളത്.

Inji Pennu said...

ഇതില്‍ പറയുന്നതുപോലെ പൊതുവേ സ്ത്രീകളോട് ശ്രീലങ്കയില്‍ ബഹുമാനം എന്ന് പറയുന്നത് ഇന്ത്യയില്‍ പറയുന്നതുപോലെയാണൊ? പ്രധാനമന്ത്രിയാക്കാന്‍ നമുക്ക് കുഴപ്പമില്ല, പക്ഷെ അവളെ ചൂളം വിളിക്കാം കൈന്റ് ഓഫ് ബഹുമാനം ആണൊ? അതൊന്ന് ചോദിക്കാമൊ ആ ശ്രീലങ്കക്കാരിയോട്?


സോറി, കന്യകയല്ല, എന്തോ അങ്ങിനെ അനുവാദമില്ലാതെ തൊട്ടാല്‍? അതോ അത് സീതക്ക് കിട്ടിയ വരമായിരുന്നൊ? എനിക്ക് അതുപോലെ എന്തോ വായിച്ച ഒരോര്‍മ്മ

ഡാലിക്ക് ഞാന്‍ ലിങ്ക് തേടി ചെന്നത്തിയത് ഒരു ഉഗ്രന്‍ ബ്ലോഗിന്റെ തീരത്ത്. ദേ ലിങ്ക് നോക്കൂ‍ൂ
India anthropology

അതില്‍ ഈ ആര്‍ട്ടിക്കിള്‍ നോക്കൂ.
എനിക്ക് അത് ആകെ കണ്‍ഫ്യൂസിങ്ങ്. ഡി. എന്‍. എ ടെസ്റ്റില്‍ ഇന്റിജീനിയസ് പോപ്പുലേഷന്‍ എന്ന് പ്രൂവ് ചെയ്തത് പക്ഷെ അങ്ങിനെയല്ല റിലീജ്യന്‍ പറയുമ്പോള്‍ വ്യത്യാസം എന്ന് അവര്‍ വാദിക്കുന്നു?
എനിക്കത് ശരിക്കും മനസ്സിലായില്ല.

The latest studies suggest that Indians are of largely indigenous origin, but that does not mean that their religion is.

***

ഞാന്‍ ഡി എന്‍ എ ടെസ്റ്റിന്റെ വായിച്ചത് ഇന്ത്യയില്‍ ഡയബറ്റിക് ആവാന്‍ നമുക്ക് ജെനറ്റിക്കിലി ചാന്‍സ് കൂടുതല്‍ ആണെന്ന് വായിച്ചിട്ടാണ്..നമ്മുടെ ബോഡി മാസ് 22 മതി എന്നാല്‍ യൂറോപ്പ്യന്‍സിനു അത് 25 വരെ ആവാം. പക്ഷെ നോര്‍ത്ത് ഇന്ത്യക്കാര്‍ക്കും 22 മതി..അങ്ങിനെ എന്തോ വായിച്ച് വരുമ്പോഴാണ് ഈ ഡി. എന്‍. എ ടെസ്റ്റിന്റെ കാര്യം വായിച്ചത്..എന്ന്‍ വെച്ചാല്‍ നോര്‍ത്തീസും നമ്മളും തമ്മില്‍ വല്ല്യ വ്യത്യാസമില്ലായെന്ന്..

ഡാലി said...

ഇഞ്ചി തന്ന ലിങ്കിന്റെ ഹൈപ്പര്‍ലിങ്കില്‍ പറയുന്നത് ദ്രാവിഡര്‍ക്ക് N1a haplogroup ഇല്ല.ബ്രാഹ്മിന്‍ ഉണ്ട് എന്നല്ലേ. അപ്പോ ഡി. എന്‍. എ ടെസ്റ്റ് അനുസരിച്ച് ആര്യരും ദ്രാവിഡരും വ്യതാസമുണ്ട് എന്നല്ലേ?

Inji Pennu said...

ഡാലി ആ ലിങ്കുകളില്‍ മൊത്തം കണ്ണോടിച്ച് നോക്കൂ. ഒരു ഫാക്റ്റര്‍ മാത്രം വെച്ച് ഡി എന്‍ എ കുന്തം എന്തോന്നോ പറ്യാന്‍ പറ്റില്ലാന്നാണ്.

കറന്റ് ടെസ്റ്റുകള്‍ ഇന്ത്യക്കാര്‍ക്ക് വല്ല്യ വ്യത്യാസമില്ലായെന്നാണ് കണ്ട് പിടിച്ചത്, അത് പഴ്യ കാല തിയറികളെ പൊളിച്ചെഴുതുന്നു. പക്ഷെ അത് തന്നെ മുസ്ലീങ്ങളും അതുപോലെ പുറത്ത് നിന്നല്ല വന്നത് എന്നും അക്കുന്നു. അവിടെ ഹിന്ദുത്വായുടെ തിയറി വീക്ക് ആവുന്നു. പക്ഷെ കറന്റ് കോണ്ടക്സ്റ്റില്‍ വ്യത്യാസം അധികം കണ്ട് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് അറിവ്..
ദേ ആന്റി-ഹിന്ദുത്വാ ആര്‍ട്ടിക്കളില്‍ തന്നെ ഇത് പറയുന്നുണ്ട്.

Genetics to the Rescue?

ആ ആര്‍ട്ടിക്കിളില്‍ ജെനറ്റിക്സ് റ്റു ദ റെസ്ക്യൂ എന്നുള്ള പാരഗ്രാഫില്‍ പറയുന്നത് നോക്കൂ...

Hindutva groups have made much of recent DNA evidence to legitimize their Aryan indigenity argument. One such study by Sahoo, et. al. [17] had concluded that the genetic contribution of the west to Indian caste groups appears small -- contradicting earlier studies, based on paternally inherited Y-chromosomes, which had concluded that upper castes are significantly more similar to Europeans than are lower castes. [18]


രണ്ട് തരം സ്റ്റഡികള്‍ ഉണ്ടായിട്ടുണ്ട് എന്നല്ലേ? രണ്ടും കമ്പേറബിള്‍ സ്റ്റഡീസ് അല്ലായെന്ന് തോന്നുന്നു? അല്ലെ?

ഡാലി said...

എനിക്ക് മനസ്സിലായിടത്തോളം സ്റ്റഡീസിനെ രണ്ട് രീതിയില്‍ കാണുന്നു എന്നാണ്.
ആര്യര്‍ ഇന്‌വേഷന്‍‌ക്കാര്‍ പറയുന്നത്
ചില ഗ്രൂപ്പുകള്‍ (N1a haplogroup പോലെ) ബ്രാഹ്മിന്‍(ആര്യന്‍) രക്തത്തില്‍ ഉണ്ട്. ദ്രാവിഡയില്‍ ഇല്ല. അതുകൊണ്ട് ആര്യന്മാര്‍ വന്നവരാണ്. എന്നാല്‍ ഇത്ര അധികം കാലങ്ങള്‍ക്ക് ശേഷം ഡി എന്‍. എ നോക്കുമ്പോള്‍ ഇറാനി ആര്യന്റെ എല്ലാ ഗ്രൂപ്പുമല്ല ഇന്ത്യന്‍ ആര്യനു ഇല്ല കാരണം അവര്‍ ഇന്ത്യയില്‍ ഉള്ളവരൂമായി കലര്‍ന്നീട്ടുണ്ട്.

ഇതാണ് ആര്യന്‍ വന്നില്ല എന്ന് പറയുന്നവര്‍ ഉപയോഗിക്കുന്നത്. അതായത് ആര്യന്‍ എന്ന് വിളിക്കപ്പെടുന്ന ഇറാനി ആര്യനുമായി 100% മാച്ച് ആവാത്ത ഡീ.എന്‍.എ ആയത് കൊണ്ട് ഇന്ത്യയിലെ ആര്യന്മാര്‍ ഇവിടെ തന്നെ ഉണ്ടായിരുന്നവരാണ് എന്ന്. (ഒരു നാണയത്തിന്റെ രണ്ട് മുഖങ്ങള്‍).

ഏറ്റവും ശക്തമായ ഇറാനിയന്‍ ആര്യന്‍ ജീന്‍ ഏതാനും തര്‍ക്കമുണ്ട് എന്ന് ആ ത്രെഡ് വായിച്ച് തോന്നുന്നു. അതേതാണെന്ന് നോക്കി അത് ദ്രാവിഡരില്‍ ഉണ്ടോ എന്ന് നോക്കുന്നതാണ് ലോജിക്കുള്ള കാര്യം. 100% പ്യുര്‍ ഇറാനിയന്‍ ഡീ എന്‍ എ കണ്ടാലെ വിശ്വസിക്കൂ എന്ന ‘ആര്യന്‍ വന്നതല്ല‘ എന്ന് പറയുന്നവരുടെ ഇപ്പോഴുള്ള വാദം മണ്ടത്ത്തരമാണ്.

ഉറുമ്പ്‌ /ANT said...

ബിന്ദു പറഞ്ഞിരിക്കുന്ന കാഴ്ചപ്പാടിലൂടെയല്ല ചര്‍ച നടക്കുന്നതു എന്നു തോന്നുന്നു. ഇവിടെ ജെനറ്റിക്‌ എഞ്ചിനിയറിംഗ്‌ അല്ല ചര്‍ചാ വിഷയം എന്നാണു എനിക്കു തോന്നുന്നതു. നമ്മുടെ മിത്തുകളുടെ വിശ്വാസ്യതയാണു ചോദ്യം ചെയ്യപ്പെടേണ്ടത്‌. ആര്യന്മാര്‍ ആര്യന്മാര്‍ക്കുവേണ്ടി എഴുതപ്പെട്ടതാണു രാമായണം.......അവിടെ ആര്യന്‍ നല്ലവനും ദ്രാവിടന്‍ ദുഷ്ടനും ആകുന്നതു സ്വാഭാവികം.......മണ്ണിനടിയില്‍ മറഞ്ഞു പോയ ശ്രീരാമ ക്ഷേത്രം പുതുക്കി പണിയണം എന്നു പറയുന്നവര്‍ ശിവക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഈ ശുഷ്ക്കാന്തി കാണിക്കുന്നില്ല എന്നതു ഇതിനോടു ചേര്‍ത്തു വായിക്കണം. വലപ്പാടു ശ്രീരാമാ പോളി ഹോസ്റ്റലിനു പുറകില്‍ തകര്‍ന്നു വീഴാറായ ശിവക്ഷേത്രം ഇപ്പോഴും ഉണ്ട്‌
ചരിത്രങ്ങളും മിത്തുകളും പലപ്പോഴും വരേണ്യ വര്‍ഗത്തോടു മാത്രമേ നീതി കാട്ടുന്നുള്ളു.....വടക്കന്‍ പാട്ടുകളിലും ഇതു തന്നെയാണു കാണാന്‍ കഴിയുന്നത്‌.
കുമാരനാശാന്‍ പാദസേവകന്‍ ആയിരുന്നു എന്നു ഇ.എം.എസ്‌. പറഞ്ഞതും ഇതിനോടു അനുബന്ധമായി കാണാനാകും.........

പ്രിയംവദ said...

രാവണനോടിപ്പൊ കുറച്ചു ബഹുമാനമൊക്കെ തോന്നുന്നു..ബിന്ദു വിനെകൊണ്ടു ഒരു പോസ്റ്റ്‌ ഇടീപ്പിച്ചില്ലെ?..

ആര്യന്‍ അധിനിവേശത്തെ പറ്റി കാളിയന്‍ ബ്ലൊഗില്‍ കാര്യമായ ചര്‍ച്ച നടന്നിരുന്നു...ഞാന്‍ ആ ടൈപ്പ്‌ അല്ലാത്തതിനാല്‍ അതിനെപറ്റി ഒന്നും പറയുന്നില്ല..;-)

qw_er_ty

കുറുമാന്‍ said...

ബിന്ദുവേ, അങ്ങനെ ഒരു ചെറിയ ഇടവേളക്കു ശേഷം ഒരു പോസ്റ്റിട്ടു അല്ലെ? നന്നായിരിക്കുന്നു. പക്ഷെ ഇതിന്റെ ആഴങ്ങളിലേക്ക് പോകണം.......ആരേലും ചെയ്യും എന്നു കരുതാം അല്ലെ?

P.R said...

ബിന്ദൂ...
എനിയ്ക്ക് രാവണനെ വളരെ ഇഷ്ടമാണ്!
അത് പക്ഷെ കഥകളിയിലൂടെയാണെന്നു മാത്രം..
കഥകളിയില്‍, കത്തി വേഷത്തിന്റെ ഭംഗി വളരെ കൂടുതലആയി തന്ന കാണാവുന്ന ഒരു കഥാപാത്രമായാണ്, രാവണനെ കണ്ടിരിയ്ക്കുന്നത്.
ഭാവത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ആട്ടങ്ങള്‍ക്കും രാവണന് അതില്‍ ഏറെ സാദ്ധ്യതകളുണ്ട്. ആ പരാക്രമശാലിയായ, ധീരോദ്ധതനായ നായകനായ രാവണനെയാണ് ഞാനുദ്ദേശ്ശിച്ചത്, ട്ടൊ.

രാവണന്‍ രാക്ഷനാണെങ്കിലും, പ്രജകള്‍ക്ക് വലിയ ബഹുമാനമായിരുന്നുവെന്നാണ് കേട്ടിടുള്ളത്. ലങ്കാപുരി ഐശ്വര്യ പൂറ്ണ്ണമായ നഗരമായിരുന്നുവത്രേ! പിന്നെ, രാവണന്റെ അച്ഛന്‍ വിശ്രവസ്സും, അമ്മ കൈകസിയും ... തപസ്വികളുടെ ഒരു പൈത്ര്‌കവും അപ്പോള്‍ ഉണ്ടല്ലൊ രാവണന്...

സീതയെ മോഷ്ടിയ്ക്കാന്‍ ചെന്നപ്പോള്‍ സംസ്ക്ര്‌തത്തില്‍ സംസാരിച്ച രാവണന്, അതുപോലെ വേദോച്ചാരണം കൊണ്ട് ലങ്കാപുരി മുഖരിതമായിരുന്നുവെങ്കില്‍, അദ്ദേഹത്തിന് ആര്യപാരമ്പര്യവുമില്ലേയെന്നഒരു ഭാഗം ഞാന്‍ വായിച്ചതോര്‍ക്കുന്നു.
[എസ്സ്. ഗുപ്തന്‍ നായരുടെ ഒരു ലേഖനത്തിലാണത്.]

എഴുത്തു ഇഷ്ടായി ബിന്ദൂ..
വിശ്വാസം തന്നെയായിരിയ്ക്കും ഓരോരുത്തരുടേയും ഭക്തിയ്ക്കാധാരം..

വേണു venu said...

രാവണനെ ആരാധിക്കുന്ന അമ്പലങ്ങള്‍‍ ഉത്തരേന്ത്യയില്‍‍ കുറവല്ല. കാണ്‍‍പൂരിലും ഒരു രാവണന്‍റെ അമ്പലം ഉണ്ടു്. വര്‍ഷത്തില്‍‍ ഒരിക്കല്‍‍ മാത്രമാണു് തുറക്കുന്നതു്.

കാണ്‍‍പൂരിലെ രാവണ ക്ഷേത്രം

എഴുത്തു നന്നായി ബിന്ദൂ.:)

സാരംഗി said...

:)
രാവണന്‍ ആര്യനാണെങ്കിലും ദ്രാവിഡനാണെങ്കിലും കൊള്ളാം, സീതയെ തട്ടിക്കൊണ്ടുപോയത് മകളായതുകൊണ്ടാണെന്ന് എനിയ്ക്ക് തോന്നുന്നില്ല..ആയിരുന്നെങ്കില്‍ സ്നേഹത്തോടെ രാമനെയും കൊണ്ട് പൊയ്ക്കൂടെ? രാമനില്ലാത്തപ്പോള്‍ പാത്തും പതുങ്ങിയും വന്ന് അടിച്ചോണ്ട് പോണോ?

വേദവതി എന്ന തപസ്വിനിയുടെ ശാപം മൂലം രാവണന്‌ സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചുകൂട..രാക്ഷസകുലത്തില്‍ ജനനവും. എല്ലാംകൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ രാവണനെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ല..

'ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ'
എന്നു ചൊല്ലുമ്പോള്‍ രാമന്‍ ആര്യനാണൊ എന്നോ ദ്രാവിഡനാണൊ എന്നോ ആലോചിക്കാറുണ്ടോ

വക്കാരിമഷ്‌ടാ said...

കുടിയേറ്റം ആയാലും അധിനിവേശം ആയാലും ആര്യന്മാര്‍ വന്നു എന്ന് തന്നെയാണ്-
അത്രയ്ക്കുറപ്പുണ്ടോ ഡാലീ? വന്നു എന്ന് പറയുന്നവരും വന്നില്ല എന്ന് പറയുന്നവരും ഒരു പോലെ അവരവരുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. “വന്നു എന്നുതന്നെ” എന്ന് തെളിയിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു, അതുപോലെ വന്നില്ല എന്ന് തെളിയിക്കാനും. ഈ തര്‍ക്കം കാലാകാലങ്ങളോളം തുടരാനാണ് സാധ്യത. വന്നു എന്ന് തന്നെ തെളിയണമെന്ന് നമുക്ക് നിര്‍ബന്ധമൊന്നുമില്ലല്ലോ? ഉണ്ടോ?

ഡി.എന്‍.എ ടെസ്റ്റില്‍ പുലയനും ബ്രാഹ്മണനും ഒന്നാണെങ്കില്‍ പിന്നെ ആര്യന്‍ വന്നു എന്നു പറയുന്നത് ശരിയാവില്ലല്ലോ

ആര്യന്‍ വന്നു എന്ന് തന്നെ പറയണമെന്ന് നമുക്ക് വാശിയൊന്നുമില്ലല്ലോ-ആര്യന്‍ വന്നിട്ടില്ലെങ്കില്‍. വന്നിട്ടുണ്ടോ ഇല്ലയോ എന്നതല്ലേ ചോദ്യം. അതിനുള്ള ശരിയായ ഉത്തരം കിട്ടിയാല്‍ പ്രശ്‌നം തീര്‍ന്നില്ലേ.

രാമന്‍ ഒരു ആര്യ ദൈവം കൃഷ്ണന്‍ ഒരു ദ്രാവിഡ (യാദവ) ദൈവവും ആണ് എന്നാണ് എനിക്ക് മനസ്സിലായീട്ടുള്ളത്.(ആര്യപൂത്രാ എന്നുള്ള വിളികള്‍ ഓര്‍മ്മവരുന്നൂ)

ആര്യപുത്രാ എന്ന വിളി ആര്യന്മാര്‍ വന്നു എന്നതിന് തെളിവാക്കാമോ?

ഇനി ആര്യന്മാര്‍ വന്നെങ്കില്‍ തന്നെ, ആ ആര്യന്മാര്‍ എവിടെനിന്ന് വന്നു? ആഫ്രിക്കയില്‍ നിന്നോ? അപ്പോള്‍ ക്രെഡിറ്റ് ആഫ്രിക്കക്കാര്‍ക്ക് കൊടുക്കേണ്ടേ? :)

പക്ഷെ അതേ വാദം വെച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തിരികെ പോകണം എന്ന് ബി ജെ പി ഫനാറ്റിക്സ് പറയുമ്പോള്‍ അത് ആയുധമായും ഉപയോഗിക്കാം.

അവര്‍ അങ്ങിനെ പറഞ്ഞോ ഇഞ്ചീ? ക്രിസ്ത്യാനികളും മുസ്ലീങ്ങളും തിരികെ പോകണമെന്ന്? അതായത് ഇന്ത്യ വിട്ട് പോകണമെന്ന്?
കൃസ്ത്യാനികളും മുസ്ലീങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ പറയുന്നത് കേട്ടിട്ടുണ്ട് (ഇതു മൂലം സ്വതവേ ക്ഷയിച്ചിരിക്കുന്ന ബി.ജെ.പിക്ക് ഒരു അനുഭാവിയെക്കൂടി സംഭാവന ചെയ്താല്‍ അവര്‍ ഹാപ്പി):)

പക്ഷെ അത് തന്നെ മുസ്ലീങ്ങളും അതുപോലെ പുറത്ത് നിന്നല്ല വന്നത് എന്നും അക്കുന്നു. അവിടെ ഹിന്ദുത്വായുടെ തിയറി വീക്ക് ആവുന്നു.

ഹിന്ദുത്വവാദികള്‍ പറയുന്നത് മുസ്ലീങ്ങള്‍ പുറത്ത് നിന്നു വന്നു എന്നാണോ മുഗളന്മാര്‍ ഇവിടെയുള്ളവരെ മുസ്ലീങ്ങള്‍ ആക്കി എന്നാണോ? രണ്ടാമത്തേതാണെങ്കില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പുറത്ത് നിന്നല്ലോ വന്നത്? ആണോ?

വളരെക്കാലത്തിനു ശേഷം ബിന്ദുവിന്റെ പോസ്റ്റും അതില്‍ മുഴുത്ത ഒരു ഓഫും. നല്ല സന്തോഷം. ഒരു മൊഴിയുമില്ലെങ്കിലും കമന്റ് നോക്കി കമന്റിടാമെന്ന് ഇപ്പോള്‍ പിടികിട്ടിയില്ലേ :)

Inji Pennu said...

വക്കാരിജി,
അപ്പൊ അവരങ്ങിനെയൊന്നും പറഞ്ഞിട്ടില്ലേ? മുസ്ലീങ്ങുകളും ക്രിസ്ത്യാനികളും ഒക്കെ ഹിന്ദു സംസ്കാരത്തിലേക്ക് മടങ്ങിപ്പോവണം എന്ന് പറഞ്ഞിട്ടില്ലെ? എന്ന് വെച്ചാല്‍ ഹിന്ദു സംസ്കാരം ഇന്ത്യന്‍ സംസ്കാരമാണെന്നും ബാക്കിയുള്ള സംസ്കാരങ്ങളെല്ലാം പുറത്ത് നിന്ന് വന്നതാണെന്നും അവര്‍ പറഞ്ഞിട്ടില്ലെ?
ഈ ആര്യന്‍ അധിനിവേശ തിയറിക്ക് എതിരെ എന്തിനാണ് ഹിന്ദു മുന്നണികള്‍ ഇത്ര കൊടിപിടിച്ചത് പിന്നെ? ആരെങ്കിലും എവിടെന്നെങ്കിലും വന്ന് ജീവിച്ച് പോക്കോട്ടെ എന്ന് കരുതീട്ടാണൊ?

(ഇനിയിപ്പൊ ഒരു മുസ്ലീമിനെ നോക്കി, ദേ ഒന്ന് പ്ലീസ് തിരികെ പോണെ എന്നല്ല ഹിന്ദു സംഘടനകള്‍ പറഞ്ഞതെ ആ എഴുതിയതിനു അര്‍ത്ഥം എന്ന് ഞാ‍ന്‍ ഒന്നു ഇവിടെ ഉറപ്പിച്ച് പറയട്ടെ. ലിറ്ററലി എടുക്കരുത് എന്ന് കരുതീട്ട് )

ആ സംശയം എനിക്കുമുണ്ട്. ആര്യപുത്രാ എന്ന് വിളിക്കുന്നത് രാജാക്കന്മരെയെല്ലാം വിളിക്കുന്നില്ലെ? രാമനെ മാത്രമല്ലല്ലൊ?

ചില നേരത്ത്.. said...

നല്ല മഞ്ഞുള്ള ദിവസമായിട്ടും ഇരുട്ടു വീണിട്ടും ഞാന്‍ പോവാന്‍ തന്നെ തീരുമാനിച്ചു . ഇത്തരം സമയത്ത് പോകരുത് എന്ന് ഇപ്പോള്‍ മനസ്സിലായി കാണും :) നല്ല സുഖകരമായ എഴുത്തിലേക്കും കമന്റധിനിവേശം:)

സിബു::cibu said...

വക്കാരി പ്രൊജക്റ്റ് ചെയ്യുമ്പോലെ ശാസ്ത്രലോകം ആര്യന്‍ മൈഗ്രേഷന്‍ ഹൈപ്പോതെസിസ് പിന്തുണയ്ക്കുന്നവരും ഔട്ടോഫ് ഇന്ത്യ ഹൈപ്പോതിസീസ് പിന്തുണയ്ക്കുന്നവരുമായി 50-50 സ്‌പ്ലിറ്റല്ല. ഇതുവരെ ഒരു വിവരവും ഇല്ലാത്ത അവസ്ഥയിലും അല്ല. ഔട്ടോഫ് ഇന്ത്യയെ പിന്തുണയ്ക്കുന്ന ഗവേഷകര്‍ വളരെ ന്യൂനപക്ഷമാണ്. അതിനെ തള്ളിക്കളഞ്ഞ ഒരു തിയറിയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്‌.

ആദ്യം ഇന്ത്യയിലേയ്ക്ക്‌ ദ്രാവിഡന്മാര്‍ വന്നു പിന്നെ ആര്യന്മാര്‍ വന്നു എന്ന് തന്നെയാണ് ഡി.എന്‍.ഏ ഇതുവരെ പറഞ്ഞിട്ടുള്ളത്‌. പൌരാണിക ജനതയുടെ ദേശാടനത്തിന്റെ ഭൂപടം വരയ്ക്കുന്ന ജീനോഗ്രഫി പ്രോജക്റ്റിന്റെ തലവന്‍ സ്പെന്‍സര്‍ വെത്സുമായുള്ള ഇന്റര്‍വ്യൂ ഇവിടെ വായിക്കൂ. പ്രസക്ത ഭാഗങ്ങള്‍:

?Some people say Aryans are the original inhabitants of India. What is your view on this theory?

=The Aryans came from outside India. We actually have genetic evidence for that. Very clear genetic evidence from a marker that arose on the southern steppes of Russia and the Ukraine around 5,000 to 10,000 years ago. And it subsequently spread to the east and south through Central Asia reaching India. It is on the higher frequency in the Indo-European speakers, the people who claim they are descendants of the Aryans, the Hindi speakers, the Bengalis, the other groups. Then it is at a lower frequency in the Dravidians. But there is clear evidence that there was a heavy migration from the steppes down towards India.

?But some people claim that the Aryans were the original inhabitants of India. What do you have to say about this?

=I don't agree with them. The Aryans came later, after the Dravidians.


അദ്ദേഹത്തെ ബിബിസി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു:

Dr Wells and his colleagues believe that their work also traces the expansion of the Indo-Iranian people known as the Kurgan civilisation, or more popularly Aryans.

"We have a diagnostic Indo-Iranian marker," he said, referring to one of the Y-chromosome mutations.

This marker shows the progress of the 'Aryans' into India and beyond. These Indo-Iranians spoke a language which is believed to be the forerunner of many modern tongues.

Some people living high in the mountain valleys of Central Asia still speak a form of Sogdian - the oldest living Indo-Iranian tongue.

The study also shows how successful emigrants from Central Asia were able to spread their language further than their genes.

DNA samples from Iran show far fewer Indo-Iranian markers in the west of the country, despite an Indo-Iranian language being dominant across the region.

ഇന്ത്യയിലെ ക്രിസ്ത്യാനി/മുസ്ലീംകളില്‍ ആര്യന്മാരുടേയും ദ്രാവിഡന്മാരുടേയും അല്ലാത്ത ജീന്‍ മാര്‍ക്കറുകള്‍ കാണുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും (< 5%) എന്നാണ് എന്റെ തോന്നല്‍. എന്തായാലും അതില്‍ കൂടുതല്‍ ഗവേഷണം നടക്കേണ്ടിയിരിക്കുന്നു.

സു | Su said...

രാവണന്‍ ആളു മോശമൊന്നുമില്ല. പക്ഷെ നമ്മള്‍ രാവണന്റെ ഭാഗത്തുനില്‍ക്കണം. പക്ഷെ, രാമനും മോശമില്ല. രാമന്റെ ഭാഗത്തായിപ്പോയി. രാവണനെ ശശികല പരിചയപ്പെടുത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. ഈ പോസ്റ്റ് വന്നല്ലോ. പിന്നെ ആര്യന്മാര്‍ വന്നോ എന്നൊന്നും എനിക്കറിയേണ്ട കാര്യമില്ല. സത്യം പറഞ്ഞാല്‍ എനിക്കൊരൊറ്റ ആര്യനേയെ അറിയൂ. ഷാരൂഖ് ഖാന്റെ മോന്‍. ബാക്കിയുള്ളവരൊന്നും ദ്രാവിഡരാണോ, ആര്യനാണോന്നൊന്നും ഞാന്‍ നോക്കാന്‍ പോയില്ല. മനുഷ്യരെ ഉപദ്രവിക്കാത്ത മനുഷ്യര്‍ ആയാല്‍ ഭാഗ്യം.

ബിന്ദൂ :) പോസ്റ്റ് നന്നായി. ഇട്ടത് അതിലും നന്നായി.

അജിത്‌ | Ajith said...

ഇതൊരു പുതിയ അറിവാണല്ലോ ബിന്ദുവേടത്തീ...

Anonymous said...

test

സുനില്‍ : എന്റെ ഉപാസന said...

കുടിയേറ്റം ആയാലും അധിനിവേശം ആയാലും ആര്യന്മാര്‍ വന്നു എന്ന് തന്നെയാണ്-
അത്രയ്ക്കുറപ്പുണ്ടോ ഡാലീ? വന്നു എന്ന് പറയുന്നവരും വന്നില്ല എന്ന് പറയുന്നവരും ഒരു പോലെ അവരവരുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. “വന്നു എന്നുതന്നെ” എന്ന് തെളിയിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു, അതുപോലെ വന്നില്ല എന്ന് തെളിയിക്കാനും. ഈ തര്‍ക്കം കാലാകാലങ്ങളോളം തുടരാനാണ് സാധ്യത. വന്നു എന്ന് തന്നെ തെളിയണമെന്ന് നമുക്ക് നിര്‍ബന്ധമൊന്നുമില്ലല്ലോ? ഉണ്ടോ?

വക്കരി പറഞത് ശരി, മുഴുവനല്ല

ചരിത്രാതീതംകാലത്തെ കുടിയേറ്റങ്ങളുടെ പേരില്‍ ഉത്തരേന്ത്യന്‍സിനെ കടന്നു കയറ്റക്കാരായും ഭാരതീയ സംസ്കാരത്തിന്റെ അവകാശികള്‍ അവരല്ല എന്നും, അവര്‍ക്ക് അഭൈമാനിക്കാനായി ഒന്നും തന്നെ ഇല്ല എന്നുമാണ് ഇടതുപക്ഷചരിത്രകാരന്മാരുടെ വിശ്വാസം. മാക്സ് മുള്ളര്‍ പറണ്‍ജതില്‍ കൂടുതലൊന്നും പണിക്കര്‍ പറഞ്ഞിട്ടില്ല. കമ്മ്യൂനിസഹ്തെ സംബന്ധിച്ച് ഏതൊരു രാജ്യവും അവറ്ക്ക് അവരുടെ പ്രത്യയശാസ്ത്രം നടപ്പില്‍ വരുത്താനുള്ള ഒരു ഭൌതികവസ്തു മാത്രം... ആ രാജ്യത്തിന്റെ കല, സംസ്കാരം എന്നിവയൊക്കെ അവറ്ക്ക് പരിഗണനാവിഷയങ്ങല്‍ അല്ല തന്നെ. സ്വന്തം പൂറ്വികരെക്കുറിച്ചുള്ള ഏത് അവബോധവും ഒരു ആധുനിക നാഗരികതയെ അവിടെ നിലവില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ നിന്ന് മാറ്റിച്ചിന്തിചേക്കാം.. ഈ അപകടം മാവോ പണ്ടേ മനസ്സിലാക്കിയിരുന്നു. അതു കൊണ്ടാന്‍ ചൈനീസ് വിപ്ലവത്തിന് ശേഷം സാംസ്കാരിക വിപ്ലവം അദ്ദേഹം നടത്തിയത്.. ചൈനീസ് സംസ്കാരത്തിന്റെ അടയാലങ്ങളെ മാവോ തുടച്ചു നീക്കി... കുറെയധികം പറയണമെന്നുണ്ട്.. പക്ഷെ സമയമില്ല. ഇതെല്ലാം കഫെ യില്‍ നിന്നാണ് ടൈപ്പ് ചെയ്യുന്നെ.. Please read any book of Arnold Toyenbey. then you can understand that whethere aaryans are invaders or native4s....

പൊട്ടന്‍

ശ്രീ said...

പോസ്റ്റ് വ്യത്യസ്തമായി...
പക്ഷേ, കമന്റുകളുടെ അവസാനം ഇതൊരു ആര്യ ദ്രാവിഡ ചര്‍‌ച്ചയും യുദ്ധവുമാകുമോ...
:)

എന്റെ ഉപാസന said...

"വന്നു എന്ന് തന്നെ തെളിയണമെന്ന് നമുക്ക് നിര്‍ബന്ധമൊന്നുമില്ലല്ലോ? ഉണ്ടോ? "

ഉണ്ട് വക്കാരി, ഉണ്ട്. ചിലരുടെ പ്രത്യയശാത്ര നിലനില്‍പ്പിന് അവ ആവശ്യമാണ്.
:)
ഉപാസന

ഓ. ടോ: ഇപ്പോഴാണ് കമന്റ്സ് മുഴുവന്‍ വായിച്ചത്. അപ്പോ തോന്നിയത് ഇപ്പോ കുറിക്കുന്നു.

ഹരിയണ്ണന്‍@Harilal said...

എല്ലാവരും വില്ലന്മാര്‍ക്ക് സപ്പോര്‍ട്ടുനല്‍കുന്ന കാലമാണ് കലികാലമെന്ന് മാര്‍ക്കണ്ഡേയസംഹിതയില്‍ പറഞ്ഞിട്ടുണ്ട്.
അത് സത്യം തന്നെ.പക്ഷേ..ഞാന്‍ ആര്യനോ ദ്രാവിഡനോ അല്ല.ഹിന്ദുവാണ്.എനിക്കു നിര്‍ബന്ധമില്ലായിരുന്നുവെങ്കിലും എന്റെ രാജ്യം എന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ അങ്ങനെയെഴുതുവാന്‍ എന്നെ നിര്‍ബന്ധിച്ചതുകൊണ്ട്!!
എന്തിനിങ്ങനെ വഴക്കടിക്കണം? രാമായണത്തില്‍ പണ്ഡിതശ്രേഷ്ഠനെന്നും ബ്രാഹ്മണനെന്നും രാവണനെ പുകഴ്ത്തുന്നുണ്ട്.

ഫസല്‍ said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

ദൃശ്യന്‍ | Drishyan said...

ചിന്ത്യം!!!

സപ്ന അനു ബി. ജോര്‍ജ്ജ് said...

കുറെ ഏറെ വിവരങ്ങള്‍ കിട്ടി ഈ ബ്ലോഗില്‍ നിന്നും,ഇഞ്ചിയുടെയും ഡലിയുടെയും അഭിപ്രായപ്രകടനങ്ങളില്‍ നിന്നും. നന്നായിരിക്കുന്നു.

Hydrocodone said...

SC6MkU The best blog you have!

Friendz4ever // സജി.!! said...

അറുവുകള്‍ പകരുന്നൂ നല്ലത് പക്ഷെ ഇതെന്താ കമന്റുകള്‍ ഒരു കലഹം,

സാക്ഷരന്‍ said...

രാമ ..രാമാ ..

മുല്ലപ്പൂ || Mullappoo said...
This comment has been removed by the author.
മുല്ലപ്പൂ || Mullappoo said...

chila nerangalil thanne orkkarundu ...

evide?

Justin said...
This comment has been removed by the author.