Monday, June 26, 2006

ഇരട്ടത്താപ്പു നയം !

രംഗം ഒന്ന്‌: അംബിക കുഞ്ഞമ്മയുടെ ഡൈനിംഗ്‌ ടേബിള്‍.
ഡിന്നര്‍ ടൈം.കൊച്ചച്ഛന്‍, കുഞ്ഞമ്മ, ഹരി, മണിക്കുട്ടി എന്നിവര്‍ ആഹാരം കഴിക്കുന്നു.

മണിക്കുട്ടി : "ഇതാരാ കുഞ്ഞമ്മേ ഈ ചിക്കന്‍ കറി ഉണ്ടാക്കിയത്‌? നല്ല ടേസ്റ്റ്‌. റെസിപ്പി വേണ്ടി വരും."

കുഞ്ഞമ്മ : "ഓ! ഇവിടെ ആരു വയ്ക്കാനാ മോളേ ഞാനല്ലാതെ. ഈ മനുഷ്യനാണേല്‍ ഒരു ചായ മാത്രം കഷ്ടിച്ചു വയ്ക്കാനറിയാം. എനിക്കെങ്ങാനും വല്ലതും പറ്റിയാല്‍ ഇങ്ങേരെങ്ങനെ ജീവിയ്ക്കും എന്നോര്‍ത്താണെന്റെ ആവലാതി. എന്തെങ്കിലും രണ്ടു കൂട്ടമെങ്കിലും വയ്ക്കാന്‍ പഠിച്ചിരുന്നെങ്കില്‍.. പറഞ്ഞു പറഞ്ഞു മടുത്തു."

കൊച്ചച്ഛന്‍ : "അതെന്തിനാ? നീ മരിച്ചാല്‍ പിന്നെ ഞാന്‍ വല്ല ഹിമാലയത്തിലേയ്ക്കൊ മറ്റോ തപസ്സിനായി പോവൂല്ലേ.. പിന്നെന്തിനാ ആഹാരമൊക്കെ പാകം ചെയ്യാന്‍ പഠിക്കുന്നത്‌?"

കുഞ്ഞമ്മ : "എന്തു പറഞ്ഞാലും ഒരു തമാശ! അവനവന്റെ കാര്യം നോക്കാന്‍ പഠിക്കണം ആരായാലും, ആണായാലും പെണ്ണായാലും."

ഹരി : "കുഞ്ഞമ്മേ..അതൊന്നു കൂടി പറയൂ.. ഇവളോടെത്ര വട്ടം പറഞ്ഞാലും മനസ്സിലാവില്ലാത്ത കാര്യമാണത്‌. എന്തെങ്കിലും പഠിക്കാനോ, ഒരു ജോലിയ്ക്കു ശ്രമിക്കാനോ പറഞ്ഞാല്‍.. ലോകത്താര്‍ക്കുമില്ലാത്ത സെന്റിയും. എനിക്കെന്തെങ്കിലും പറ്റിയാല്‍ ഇവളെങ്ങനെ ജീവിയ്ക്കുമോ?"

രംഗം രണ്ട്‌ :ഹരിയുടേയും മണിക്കുട്ടിയുടേയും വീട്‌.

ഹരി : നീ ഇന്നു നാട്ടില്‍ വിളിച്ചിട്ട്‌ അമ്മ എന്തു പറഞ്ഞു? എന്താ അവിടെ വിശേഷം?"

മണിക്കുട്ടി : "പ്രത്യേകിച്ചൊന്നുമില്ല, നമ്മുടേ വടക്കേതിലെ സുരേഷു ചേട്ടനില്ലെ, പുള്ളിയുടെ കല്യാണമാണത്രേ അടുത്ത ആഴ്ച."

ഹരി : "ഓ! അതൊരു നല്ല വിശേഷം ആണല്ലോ"

മണിക്കുട്ടി :" എന്നാലും ഭാര്യ മരിച്ചിട്ട്‌ മാസം ഒന്‍പതല്ലെ ആയുള്ളൂ അപ്പോഴേയ്ക്കും.."

ഹരി : "നല്ല കാര്യമല്ലേ അത്‌, ഒന്‍പതുമാസം പ്രായമുള്ള ആ കുഞ്ഞിനേയും കൊണ്ട്‌ പുള്ളിയെങ്ങനെ തനിയെ മാനേജു ചെയ്യും? "

31 comments:

ബിന്ദു said...

ഇതാ ഒരു ഇരട്ടത്താപ്പു നയം!
:)

ശനിയന്‍ \OvO/ Shaniyan said...

ആഹാ! സ്കിറ്റു സ്കിറ്റേ!!!!

അത്യാവശ്യം ഇതൊക്കെ കയ്യിലില്ലെങ്കി എങ്ങനെ ജീവിക്കും?
;-)

myexperimentsandme said...

ഇതില്‍ അന്തര്‍‌ലീനമായിരിക്കുന്ന അന്തര്‍ ധാര മനസ്സിലാക്കാന്‍ ഒന്നുകൂടി വായിക്കണം, പിന്നെ ആലോചിക്കണം (ലൈറ്റ് കാണാന്‍ ഭംഗിയുള്ളതാണെങ്കിലും ട്യൂബാണേ). പക്ഷേ രചനാ ശൈലി കൊള്ളാം. വളരെ മനോഹരം.

prapra said...

സിറ്റ്വേഷനും ലൊക്കേഷനും വ്യത്യസ്ഥമായതിനാല്‍ രംഗം ഒന്നില്‍ നിന്ന് കട്ട്‌ ചെയ്യുന്ന ഡയലോഗ്‌ രംഗം രണ്ടില്‍ പേസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലാന്ന് ഹെഡാഫീസ്‌ പറയുന്നു.

Anonymous said...

ഇതിലെ ഇരട്ടത്താപ്പ് എന്താണ് ബിന്ദൂട്ടിയെ?

ബിന്ദു said...

അപ്പോള്‍ ആര്‍ക്കും മനസ്സിലായില്ല അല്ലേ?? എന്നാല്‍ പിന്നെ ഇതാണാധുനികന്‍ ! ;)
( വേറെ ഒന്നുമല്ല, എല്ലാവരും അവനവന്റെ കാര്യം നോക്കന്‍ പ്രാപ്തിയുള്ളവര്‍ ആവണം എന്നു പറയുന്ന ആള്‍ തന്നെ രണ്ടാമത്തെ ഭാഗത്തു പറയുന്നതു കണ്ടില്ലെ, കുഞ്ഞിനേയും കൊണ്ടെന്തു ചെയ്യും എന്ന്‌. ഒരാള്‍ക്കൊരു നീതി, മറ്റൊരാള്‍ക്കു വേറെ നീതി, അത്രയേ ഇരട്ട താപ്പു കൊണ്ടു ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. ആര്‍ക്കും മനസ്സിലാവത്തതില്‍ ഖേദിക്കുന്നു.. ):)

Anonymous said...

ഈ ബിന്ദൂട്ടി എന്താ എനിക്കു പഠിക്കുവാണൊ? ഒന്നും മനസ്സിലാവാത്തതു പോസ്റ്റാന്‍?ഹിഹി..
വേറെ ആരെങ്കിലും ഗോള്‍ അടിക്കണെനും മുമ്പു ഒരു സെല്‍ഫ്‌ ഗോള്‍ അടിച്ചതാണു..:)

Adithyan said...

“എനിക്കെന്തെങ്കിലും പറ്റിയാല്‍ ഇവളെങ്ങനെ ജീവിയ്ക്കുമോ?"

എന്നു ഹരി പറഞ്ഞത് മണിക്കുട്ടി വേറെ ഒരാളെ വിവാഹം കഴിച്ചു ജീവിച്ചോട്ടെ എന്ന അര്‍ത്ഥത്തില്‍ കൂടെ അല്ലെ ബുന്ദൂട്ടിയേച്ച്യേ?

അപ്പോ പിന്നെ രണ്ടാമതു പറഞ്ഞതിലെന്താ പ്രശ്നം?

Unknown said...

ബിന്ദു,
എന്റെ അഭിപ്രായത്തില്‍ ഇതു ഒരു ഇരട്ടതാപ്പായി കാണാന്‍ സാധിക്കില്ല..കാരണം 'കുഞ്ഞ്‌'. ഇവിടെ അവനവന്റെ കാര്യം മാത്രം അല്ലെല്ലോ..

പാപ്പാന്‍‌/mahout said...

ഡിന്നറിന്‍ ചിക്കന്‍ കറിയാണെന്നുള്ളതില്‍ നിന്ന് കഥാപാത്രങ്ങളെല്ലാം ബൂര്‍‌ഷ്വാകളാണെന്നു മനസ്സിലാക്കാം. അങ്ങനെ മനസ്സിലാക്കിയ സ്ഥിതിക്ക് അഭിപ്രായം എഴുതാന്‍ സാദ്ധ്യമല്ല. ഒരു കഥാപാത്രം കോരനും, ഒരു കൂട്ടാന്‍ മെഴുക്കുപുരട്ടിയുമാണെങ്കിലേ അഭിപ്രായം പറയാവൂ എന്നാണ്‍ ഞങ്ങേടെ നേതാവു സഖാവു വക്കാരി പറഞ്ഞേക്കണെ...

myexperimentsandme said...

പാപ്പാനേ.. ദേ എനിക്ക് ചിരിയടക്കാന്‍ പറ്റുന്നില്ല.. എല്ലാവരും എന്നെയിങ്ങിനെ തുറിച്ച് നോക്കുന്നു.

myexperimentsandme said...

ഓ.. ബിന്ദു പറഞ്ഞത് ഇപ്പോള്‍ മനസ്സിലായി. അവനവന്റെ കാര്യം നോക്കണം, അവനവന്റെ കാര്യത്തില്‍ മാത്രം. മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ അങ്ങിനെയായിക്കൊള്ളണമെന്നില്ല. ഇനി അങ്ങിനെതന്നെയല്ലേ? ഏതായാലും നാലു കോശങ്ങള്‍, തലച്ചോറിലെ, കൊഴിഞ്ഞു. എന്നാലെന്താ, തലയ്ക്കൊരു പണിയായില്ലേ.

Kalesh Kumar said...

കൊള്ളാം ബിന്ദു!!!

കുറുമാന്‍ said...

കൊള്ളാമല്ലോ ബിന്ദൂ. എന്തായാലും, ആ ചിക്കന്‍ റെസീപ്പി ഒന്നെനിക്കയച്ചു തരാന്‍ കുഞ്ഞമ്മയോട് പറയൂ :)

Ajith Krishnanunni said...

പെഴ്‌സണലി പറയുകാണെങ്കില്‍, പ്രാക്ടിക്കലി ചിന്തിക്കുമ്പോള്‍ ഈ ഒന്‍പത്‌ മാസം തന്നെ വളരെ വലിയ ഒരു കാലയളവു ആണ്‌...

ദേവന്‍ said...

ഇതിനു പകരം തരാന്‍ ഒന്നുമില്ലല്ലോ, കേട്ടുകേട്ട്‌ പഴഞ്ചനായ പാര്‍ട്ടിത്തമാശയല്ലാതെ

ഭാര്യ: ഞാന്‍ മരിച്ചാന്‍ നിങ്ങള്‍ വീണ്ടും ഒരു കല്യാണം കഴിക്കുമോ
ഭര്‍: ഹേ ഒരിക്കലും ഇല്ല. എനിക്കു ചിന്തിക്കാന്‍ പോലും വയ്യ

ഭാര്യ: അങ്ങനെ വേണ്ടാ, നിങ്ങള്‍ വീണ്ടും കെട്ടണം ഇല്ലെങ്കില്‍ എനിക്കു സമാധാനമായി മരിക്കാനാവില്ല. നിങ്ങള്‍ ഒറ്റക്കാകില്ലേ
ഭര്‍: നീ നിര്‍ബ്ബന്ധിച്ചാല്‍ ഞാന്‍ എന്തും ചെയ്യും, കെട്ടാം.

ഭാര്യ: എന്റെ സ്വര്‍ണ്ണാഭരണങ്ങളെല്ലാം അവള്‍ക്ക്‌ കൊടുക്കണം
ഭര്‍: ശരി, കൊടുക്കാം

ഭാര്യ : എന്റെ പുതിയ കാറും അവള്‍ക്ക്‌ കൊടുക്കണം
ഭര്‍: കൊടുക്കാം

ഭാര്യ: എന്റെ ഗോള്‍ഫ്‌ ക്ലബ്ബ്‌ സെറ്റും അവള്‍ക്ക്‌ കൊടുക്കണം
ഭര്‍: പ്രയോജനമില്ല, അവളൊരു ലെഫ്റ്റ്‌ ഹാന്‍ഡര്‍ ആണല്ലോ

സു | Su said...

അവനെയൊക്കെ സമ്മതിക്കണം ഒന്‍പത് മാസം അവന്റെ കാര്യം സ്വന്തമായിട്ട് നോക്കേണ്ടി വന്നില്ലേ എന്നും കൂടെ പറയണമായിരുന്നു. എന്നാല്‍ ഒക്കെ തികഞ്ഞു.

wv (ajgov)

വര്‍ണ്ണമേഘങ്ങള്‍ said...

എല്‍ ജി പറഞ്ഞതു പോലെ,
ഇതിലെ ഇരട്ടത്താപ്പെന്താണെന്ന്‌ ആദ്യം ചിന്തിച്ചു.
പിന്നെ അതിന്റെ ഇരു വശങ്ങളും ചിന്തിച്ചു.
ഒരു വശം ഇങ്ങനെയായാല്‍ മറു വശം എന്താകുമെന്ന്‌ ചിന്തിച്ചു.....
ഊഹും...
എങ്ങുമെത്തിയില്ല...
ങാ.. ഇരട്ടത്താപ്പ്‌ തന്നെ...!
ഉറപ്പിച്ചു.

ആനക്കൂടന്‍ said...

ഇതില്‍ ഇരട്ടത്താപ്പുണ്ടോ? ഏയ് ഇല്ല.

bodhappayi said...

താന്‍ എങ്ങാനും തട്ടിപ്പോയാല്‍ വെറെ പോയി കെട്ടിക്കോ എന്നാണു ഹരി പറഞ്ഞതിന്റെ അര്‍ത്ഥം.

ഇത്ര നല്ല ഭര്‍ത്താവിനെ ഇരട്ടതാപ്പുനയക്കാരന്‍ എന്നൊക്കെ വിളിച്ചതു കഷ്ടമായിപ്പോയി... :)

ബിന്ദു said...

ശനിയാ :) ശനിയനു മനസ്സിലായി എന്നു വിശ്വസിക്കട്ടെ? എന്നാല്‍ എനിക്കും ബാക്കി എല്ലാവര്‍ക്കും ഒന്നു പറഞ്ഞു തരൂ ;)

വക്കാരീ.. :) ആദ്യം മനസ്സിലായോ ഇല്ലയോ എന്നു വര്‍ണ്യത്തില്‍ ആശങ്കയുമായി വന്നെങ്കിലും പിന്നേയും പിന്നേയും വായിച്ചു, തലയിലെ കോശങ്ങളെ ഇളക്കി , വളരെ പണിപെട്ടു മനസ്സിലാക്കിയതിനു എന്താ വേണ്ടതു? പാരയോ.. അലമാങ്കോ?

പ്രപ്ര.. :) ഹെഡ്ഡാഫിസു കുഴപ്പമില്ല എന്നു പറഞ്ഞതുകൊണ്ടാണു ഇങ്ങനെ ചെയ്തതു, എന്നിട്ടിപ്പോള്‍ . ;)

എല്‍ ജീസേ.. :) ഞാനൊന്നു എല്‍ ജീസിനു പഠിക്കാമെന്നോര്‍ത്തിട്ടു... എന്നാലുമെന്താ ;)

ആദീ.. :) അല്ല ആദീ, അതല്ലേ പുള്ളി എന്തെങ്കിലും ജോലിക്കു ശ്രമിക്കു എന്നു പറഞ്ഞതു, നീ വേറേ കെട്ടുകയൊന്നും വേണ്ട തനിയെ ജോലി ചെയ്തു ജീവിക്കണം എന്നു ;) പെണ്ണുങ്ങള്‍ക്കു കുട്ടികളെ നോക്കലും കുടുംബഭരണവും നോക്കാമെങ്കില്‍... അവിടെ യാണു ഇരട്ടത്താപ്പ്‌ എന്നെനിക്കു തോന്നിയതു,ഞാനൊരു ഫെമിനിസ്റ്റ്‌ ഒന്നുമല്ലേ.. അങ്ങനെ വിചാരിക്കല്ലെ, ഒരു തമാശ പോലെ...

സപ്തം :) അവനവന്റെ കുഞ്ഞു അവനവന്റെ കാര്യം അല്ലേ?? അല്ലെങ്കില്‍ അല്ല ;)

പാപ്പനേ... :)അവസരവാദി മാത്രമല്ല ബൂര്‍ഷ്വാകളും കൂടിയാണല്ലേ?

കലേഷേ..:) നന്ദി, മനസ്സിലായിക്കാണുമല്ലൊ.

കുറൂ.. :) കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമായതുകൊണ്ടു ചിക്കന്‍ കറിയും സാങ്കല്‍പ്പികം ;)

അജിത്തേ.. :) അതു ശരിയാ, ഒരു ദിവസം പോലും വച്ചു താമസിപ്പിക്കരുതായിരുന്നു.

ദേവാ :) ദേവഗുരു ഒരു തമാശ എഴുതിയാല്‍ അതു നൂറു തമാശ എഴുതിയ ഫലമാണല്ലൊ, അതുകോണ്ട്‌ നോ.. പ്രോബ്ലം.

സു.. :) അതേന്നേ... എന്നാലും ഹരി പാവം തന്നെയാ ട്ടോ ;)

വര്‍ണമേഘമേ.. :)അല്ലേ? സമ്മതിച്ചല്ലൊ. ഇതാ പറഞ്ഞതു ബുദ്ധി വേണം എന്നു. ;)

ആനക്കൂടാ. :) ഇല്ല എന്നു തൊന്നുന്നുണ്ടോ? എന്നാല്‍ പിന്നെ ഇല്ല, ഉണ്ടെന്നു തോന്നുന്നൊ എന്നാല്‍ ഉണ്ടു. ഇരട്ടത്താപ്പായില്ലെ എന്റെ?

കുട്ടപ്പായീ.. :) അല്ലന്നെ.

K.V Manikantan said...

ബിന്ദു പെങ്ങളേ...
ഈ ട്യൂബ്‌ ലൈറ്റുകളേ കൊണ്ട്‌ തോറ്റു അല്യോ?
നമ്മള്‌ ഉത്തരാധുനികതയില്‍ ഒന്ന് എഴുതിയാല്‍ പിന്നെ അത്‌ വിശദീകരിക്കണം എന്നുകൂടി പറഞ്ഞാല്‍ എന്തു ചെയ്യാനാ?

അരവിന്ദ് :: aravind said...

കൊള്ളാം ബിന്ദൂസ്...എനിക്ക് ഇരട്ടത്താപ്പ് ഒറ്റയടിക്ക് മനസ്സിലായി..:-)

Anonymous said...

irattathappine kurichu rosham kollanonnum njanille. Ethokkeyalle jeevitham

ബിന്ദു said...

വഴിപോക്കാ :) ശരിയായി മനസ്സിലാക്കിയതില്‍ സന്തോഷം.
സങ്കൂ... :) നമ്മളെ ഒരാധുനികന്‍ എഴുതാന്‍ സമ്മതിക്കില്ലാന്നു വച്ചാല്‍ എന്താ ചെയ്ക? എന്തായി അവിടെ കാര്യങ്ങള്‍? ബാക്കി..?

അരവിന്ദ :) ഇതാ പറയുന്നതു ബുദ്ധി വേണം ന്നു ;)
അനോ..:) രോഷം ഒന്നും വേണ്ടാന്നെ.

Unknown said...

ബിന്ദു,
അവനവന്റെ കുഞ്ഞു അവനവന്റെ കാര്യം അല്ലേ?? അതെ..
പക്ഷെ ആ കുഞ്ഞിനു വേണ്ടതു എന്തൊക്കെയാണ്.. കുഞ്ഞിനെ കുറിച്ചു കഥയില്‍ പറഞ്ഞിരിക്കുന്നതു കൊണ്ട് ആ കുഞ്ഞിനെ കുറിച്ചു ആലോചിക്കെണ്ടേ..?? അങ്ങനെ ആലോചിച്ചാ‍ല്‍..

അപ്പന്‍ മാത്രം വളര്‍ത്തുന്ന കുഞ്ഞുങ്ങളും ഇല്ലേ..എന്നല്ലേ ഇതിനു മറു ചോദ്യം..??

അങ്ങനെ ആലോചിച്ചാ‍ല്‍..
ഇങ്ങനെ ആലോചിച്ചാ‍ല്‍..

Anonymous said...

TWO THREE TIMES READ CHEYTHU PAKSHA
IRATTATAPU NAYAM MANASILAYYILA

അത്തിക്കുര്‍ശി said...

ബിന്ദൂ,

സന്ദര്‍ശിക്കാന്‍ വൈകി.. നന്നായിട്ടുണ്ട്‌.

പിന്നെ, ഈ ഇരട്ടത്താപ്പുകാരന്‌ 'കുഞ്ഞിനെ നോക്കാന്‍' എന്ന ന്യായം എങ്കിലും ഉണ്ടല്ലൊ! ഭാര്യ മരിച്ച്‌ ഒരു മാസം തികയുന്നതിനു മുമ്പ്‌ വേറെ വിവാഹം ചെയ്ത, വലിയ മക്കളുള്ള, രണ്ട്‌ ദുഷ്ടന്മാരെ എനിക്കറിയാം. അതിലൊരാളുടെ ആദ്യ വിവാഹം കോളിളക്കമുണ്ടാക്കിയ ഒരു പ്രേമവിവാഹമായിരുന്നുവത്രെ!

അഭയാര്‍ത്ഥി said...

റോമിയൊ ജൂലിയറ്റിനെ ആദ്യമായി കണ്ടു വിവശനാകുമ്പോള്‍ കഷ്ടിച്ചു ഒരു പ്രണയം ദുരന്തപൂര്‍ണമായി അവസാനിച്ചിരുന്നതേയുള്ളു. ആ കണ്ണീര്‍ക്കണം ഉണങ്ങിയ പാടു മുഖത്തു നിന്നും മാഞ്ഞിട്ടില്ലെന്നു കൂട്ടുകാരന്‍ ഓര്‍മിപ്പിക്കുന്നു.

ബുളീമിയ എന്ന വിശപ്പുരോഗമുള്ള ഡയാന രാജകുമാരി കൊട്ടാരം വിട്ടു ദോദി അല്‍ ഫയദിനെ പ്രേമിക്കുന്നു. ഡയാന പട്ടമഹിഷിയായി ഇരിക്കുമ്പോള്‍ തന്നെ കമിലയുടെ ബൗളില്‍ ബൊഫ്ഫെ കഴിക്കുന്ന ചാര്‍ല്‍സ്‌ രാജകുമാരന്‍.

ആണും പെണ്ണുമെന്നല്ല സകല ജീവജാലങ്ങളും പ്രായോഗിക ജീവിത സിദ്ധാന്തങ്ങളെ മാത്രം പിന്തുടരുന്നവരാണ്‍. ഒന്നും പഠിക്കാനില്ല.

നന്നായി പറഞ്ഞിരിക്കുന്നു ഓരോ ബിന്ദുവിലും

Anonymous said...

RkUe1G The best blog you have!

Anonymous said...

7p9D9e actually, that's brilliant. Thank you. I'm going to pass that on to a couple of people.